Tag: മലേഷ്യ
ഏഷ്യയിലെ ഈ ഏഴ് രാജ്യങ്ങള്‍ കാണാതെ പോകരുത്
ഏഷ്യന്‍ രാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍ കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളൊരു യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട് ഏഷ്യയില്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. ഗാര്‍ഡന്‍സ് ബൈ ദ ബേ -സിങ്കപ്പൂര്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സിങ്കപ്പൂര്‍. ചൈനീസ്, ഇന്ത്യന്‍, മലായ്, പാശ്ചാത്യന്‍ സംസ്കാരങ്ങളുടെ സംഗമ ഭൂമി. 250 ഏക്കറില്‍ വിശാലമായി നിര്‍മ്മിച്ചിട്ടുള്ള ഗാര്‍ഡന്‍സ് ബൈ ദ ബേ ഒരത്ഭുതമാണ്. പൂന്തോട്ടങ്ങളുടെ നഗരത്തെ പൂന്തോട്ടങ്ങള്‍ക്കുള്ളിലെ നഗരമാക്കി മാറ്റുക എന്ന നയത്തിന്റെ ഭാഗമായി നഗരത്തിലെ ഹരിതാഭ വര്‍ധിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണിത്. ഒരിക്കലും നഷ്ടമാവില്ല ഇവിടേക്കുള്ള യാത്ര. താജ് മഹല്‍ -ഇന്ത്യ ഒരു മുഖവുരയുടെ ആവശ്യംപോലുമില്ല. ലോകത്തിനു മുന്നില്‍ ഇന്ത്യ അഭിമാപൂര്‍വ്വം കാഴ്ചവെക്കുന്ന പ്രണയസ്മാരകമാണ് താജ്മഹല്‍. പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് ... Read more
കൂടുതല്‍ സ്മാര്‍ട്ടായി എയര്‍ ഏഷ്യ; നടപ്പാക്കുന്നത് വന്‍ പദ്ധതികള്‍
മലേഷ്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യയില്‍ വന്‍ പദ്ധതി പ്രഖ്യാപിച്ചു. ബാംഗ്ലൂരില്‍ വലിയ മുതല്‍ മുടക്കില്‍ പുതിയ ടെക്നോളജി സെന്റര്‍ സ്ഥാപിക്കാനാണ് എയര്‍ ഏഷ്യയുടെ പദ്ധതി. എയര്‍ ഏഷ്യയുടെ ഗ്രൂപ്പ് എയര്‍ലൈനുകള്‍ക്കായുളള ഡിജിറ്റല്‍ ബിസിനസ്സിന്റെ ഏകോപനമാവും രൂപകല്‍പ്പനയുമാകും സെന്ററിന്റെ ചുമതല. എയര്‍ ഏഷ്യയുടെ വെബ്സൈറ്റുമായും മൊബൈല്‍ ആപ്പുമായും ബന്ധപ്പെട്ട് പുതിയ ഉല്പന്നങ്ങള് പുറത്തിറക്കുക, നിര്‍മിത ബുദ്ധി ഉപയോഗിച്ചുളള ചാറ്റ്ബോട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സെന്ററിന്റെ ചുമതല. എയര്‍ ഏഷ്യയുടെ 35 സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാരും മറ്റ് അനേകം ടെക്നോളജി എക്പോര്‍ട്ടുകളും അടങ്ങുന്നതാണ് പുതിയ സെന്റര്‍. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് പുതിയ നിരവധി പദ്ധതികളാണിപ്പോള്‍ എയര്‍ ഏഷ്യ നടപ്പാക്കി വരുന്നത്.
വിസ ഇനത്തില്‍ ചെലവ് കുറച്ച വിദേശ രാജ്യങ്ങള്‍
വിസയുടെ പൈസ ഒന്നും തരേണ്ട, വരാന്‍ തോന്നിയാല്‍ ഇങ്ങോട്ടു വന്നോളൂ, എന്നാണ് ലോക രാജ്യങ്ങള്‍ ഇന്ത്യന്‍ സഞ്ചാരികളെ ക്ഷണിക്കുന്നത്. വന്യമായ സൗന്ദര്യം കാട്ടി കൊതിപ്പിച്ചു കൊണ്ട് ദക്ഷിണാഫ്രിക്ക വിളിക്കുമ്പോളും വിസ്മയങ്ങള്‍ കാണാന്‍ മലേഷ്യ വിളിക്കുമ്പോഴും തായ്ലന്ഡ് വിളിക്കുമ്പോഴും പറയുന്നത് വിസയുടെ പൈസ വേണ്ട നിങ്ങള്‍ ഒന്നിങ്ങോട്ട് വന്നാല്‍ മതി എന്നാണ്. ഇന്ത്യന്‍ യാത്രികരെ ആകര്‍ഷിക്കാനുള്ള പോളിസിയുടെ ഭാഗമായാണ് ഈ രാജ്യങ്ങള്‍ കൂട്ടത്തോടെ വിസ ഫീസ് ഒഴിവാക്കുകയോ വലിയ രീതിയില്‍ കുറയ്ക്കുകയോ ചെയ്യുന്നത്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയതോടെ വിദേശ യാത്ര ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വളരെ ചിലവേറിയതായി മാറിയിരുന്നു. ഇന്ത്യന്‍ യാത്രികരുടെ എണ്ണത്തിലുള്ള പ്രകടമായ കുറവ് പരിഗണിച്ചാണ് ഈ വിദേശ യാത്രികരൊക്കെ വിസ ഇനത്തില്‍ വരുന്ന ചിലവ് കുറയ്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വിസ ലഭിക്കാനുള്ള കാലതാമസത്തെയും ബുദ്ധിമുട്ടുകളെക്കുറിച്ചും ടൂര്‍ ഓപ്പറേറ്ററുമാര് നിരന്തരം പരാതി പറയുകയായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനും ലോക രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. വിസ ലഭിക്കാനുള്ള ... Read more
കേള്‍ക്കാം ഈ വാട്ടര്‍പാര്‍ക്കുകളുടെ ദയനീയ കഥ
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിനോദവേളകള്‍ക്കായി തിരഞ്ഞെടുക്കുന്ന രസകരമായ ഇടമാണ് വാട്ടര്‍തീം പാര്‍ക്കുകള്‍. സന്ദര്‍ശകരായി എത്തുന്ന എല്ലാവരിലും ആഹ്ളാദം നിറയ്ക്കാന്‍ ഇവിടുത്തെ വിനോദങ്ങള്‍ക്ക് നിഷ്പ്രയാസം കഴിയും. വേനല്‍ അവധികളിലാണ് കൂടുതലാളുകള്‍ ഇവിടേക്ക് പോകുന്നത്. എന്നാല്‍ ഒരുകാലത്ത് പ്രശസ്തമായിരുന്ന എന്നാല്‍ അകാലത്തില്‍ താഴിട്ട് പൂട്ടേണ്ടി വന്ന വാട്ടര്‍ തീം പാര്‍ക്കുകളെ പരിചയപ്പെടാം. ഹൊയ് തുയ് ടിയെന്‍ ഇന്‍ ഹുയ്, വിയറ്റ്നാം ലോകത്തിലെ ഏറ്റവും പ്രശസ്തമായിരുന്ന വാട്ടര്‍ പാര്‍ക്ക് ആണിത്. വിയറ്റ്നാമിലെ ഏറ്റവും പ്രശസ്തമായ, വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതലെത്തുന്ന പാര്‍ക്കുകളിലൊന്ന്. 3 മില്യണ്‍ ഡോളര്‍ ചെലവാക്കി, 2004 ലാണ് മുഴുവന്‍ നിര്‍മിതിയും പൂര്‍ത്തിയാക്കി ഈ പാര്‍ക്ക് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. പക്ഷേ, കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം പൂട്ടേണ്ടിവന്നു. സഫാരി ലഗൂണ്‍ വാട്ടര്‍ പാര്‍ക്ക്, പാന്‍ഡാന്‍, സെലന്‍ഗോര്‍, മലേഷ്യ ഒരു ഷോപ്പിംഗ് സെന്ററിന്റെ ഏറ്റവും മുകളിലായാണ് ഈ പാര്‍ക്കിന്റെ സ്ഥാനം. തെക്കു കിഴക്കനേഷ്യയിലെ ഏറ്റവും വലിയ തീം പാര്‍ക്കെന്ന വിശേഷണത്തോടെയാണ് സഞ്ചാരികള്‍ക്കുവേണ്ടി 1998 ല്‍ ഈ ... Read more