Tag: മലക്കപ്പാറ

കാന്താ ഞാനും വരാം… തൃശ്ശൂര്‍ വിശേഷങ്ങള്‍ കാണാന്‍

പൂരപ്പെരുമയുടെ നാടാണ് തൃശ്ശൂര്‍. മേളക്കൊഴുപ്പില്‍ തല ഉയര്‍ത്തി ഗജവീരന്‍മാരും വര്‍ണ്ണശബളമായ കുടമാറ്റവും തൃശ്ശിവപ്പേരൂര്‍ സ്വദേശികളുടെ മാത്രമല്ല വിദേശീയരേയും ഒരുപോലെ രസിപ്പിക്കുന്ന കാഴ്ചകളാണ്. പശ്ചിമഘട്ട മലയോരപ്രദേശവും സമതലപ്രദേശങ്ങളായ കടല്‍ത്തീരവും ഉള്‍പ്പെടുന്ന തൃശ്ശൂര്‍ ജില്ല വ്യത്യസ്തമായ ഭൂപ്രകൃതികളാല്‍ സമ്പന്നമാണ്. കാഴ്ചകളുടെ പെരുമഴയായ തൃശ്ശൂര്‍ ജില്ല വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂട്ടുന്നു. മനസ്സില്‍ വിരിയുന്ന കാഴ്ചകള്‍ക്ക് കൗതുകം ഒരുക്കി തൃശ്ശൂര്‍ തയാറായി നില്‍പ്പാണ്. അതിരപ്പിള്ളി-വാഴച്ചാല്‍ മണ്‍സൂണിന്റെ ആഗമനത്തില്‍ വന്യസൗന്ദര്യം തുളുമ്പുന്ന അതിരപ്പിള്ളി-വാഴച്ചാല്‍. വനത്താല്‍ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് അതിരപ്പിള്ളി. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തില്‍ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്പത്തിന്റെ കലവറകൂടിയാണ്. വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങളുടെയും ആപൂര്‍വങ്ങളായ പക്ഷികളുടെയും ആവാസകേന്ദ്രമാണ് ഇവിടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലം താണ്ടിയാല്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് കൂട്ടുകൂടാം. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് ... Read more

ആതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക്

അതിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിൻറെ ശക്തി വര്‍ദ്ധിച്ചു. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി. ഈ ഭാഗത്തേക്കുളള വാഹന ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ആതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ വാഹനഗതാതഗതവും നിരോധിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നു. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു.