Tag: മറാത്താ നേവി
മുംബൈയില്‍ നിന്ന് ഗോവയിലേക്കൊരു കപ്പല്‍ യാത്ര
പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ആഡംബരം നിറഞ്ഞ കപ്പലുകളെക്കുറിച്ചു കേട്ടറിവും ചിത്രങ്ങളില്‍ കണ്ടുള്ള പരിചയവും മാത്രമുള്ളവരാണ് നമ്മില്‍ പലരും. എന്നാല്‍ മനോഹരമായ, അത്യാഡംബരം നിറഞ്ഞ ഒരു കപ്പല്‍. മുംബൈയില്‍ നിന്നും അതിന്റെ യാത്ര നീളുന്നതു ആഘോഷങ്ങളുടെ പറുദീസയായ ഗോവയിലേക്ക്. ഒക്ടോബര് 12 നു നീറ്റിലിറങ്ങിയ, സര്‍വ സൗകര്യങ്ങളും നിറഞ്ഞ ആ കപ്പലിന്റെ പേരു ആന്‍ഗ്രിയ എന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ആഡംബര യാത്രാക്കപ്പല്‍ എന്ന ഖ്യാതിയും പേറിയാണ് ആന്‍ഗ്രിയയുടെ യാത്ര. മറാത്താ നേവിയിലെ ആദ്യത്തെ അഡ്മിറലായിരുന്ന കണ്‍ഹോഞ്ചി ആന്‍ഗ്രേ എന്ന വ്യക്തിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ കപ്പലിനു ആന്‍ഗ്രിയ എന്ന പേരുനല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശിവജി എന്ന പേരിലറിയപ്പെട്ടിരുന്ന വ്യക്തിയാണ് ആന്‍ഗ്രേ. ”ശിവജി സമുദ്ര” എന്നായിരുന്നു അദ്ദേഹത്തെ ആളുകള്‍ ബഹുമാനത്തോടെ വിളിച്ചിരുന്നത്. മുംബൈ തുറമുഖ വകുപ്പിന്റെയും ആന്‍ഗ്രിയ സീ ഈഗിള്‍ പ്രൈവറ്റ് ലിമിറ്റഡിന്റേയും സംയുക്ത സംരംഭമാണ് ആഡംബരത്തിന്റെ മകുടോദാഹരണമായ ഈ പടുകൂറ്റന്‍ നൗക. 399 യാത്രികരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പലില്‍ എട്ടു ഭക്ഷ്യശാലകളും കോഫി ഷോപ്പും ... Read more