Tag: മക്ക
ഉംറ തീര്‍ഥാടകര്‍ക്ക് ഇനി സൗദിയിലെവിടേയും സന്ദര്‍ശനം നടത്താം
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി സൗദിയിലെവിടേയും സന്ദര്‍ശം നടത്താം. സൗദിയിലേയ്ക്ക് കൂടുതല്‍ തീര്‍ത്ഥാടരെ ആകര്‍ഷിക്കാനാണ് നടപടി. ഈ വരുന്ന ഉംറ സീസണിലാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെവിടേയും സന്ദര്‍ശിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വരുകയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍ പറഞ്ഞു. നിലവില്‍ ജിദ്ദ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങള്‍ മാത്രമാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്നത്. മാത്രമല്ല ഉംറ വിസ കാലാവധി പതിനഞ്ച് ദിവസത്തില്‍ നിന്നും മുപ്പത് ദിവസം വരെയായി നീട്ടി നല്‍കും. പതിനഞ്ച് ദിവസം ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനായി മക്ക, മദീന നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ബാക്കി പതിനഞ്ച് ദിവസം സൗദിയിലെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരിക്കും അനുവദിക്കുക. ആവശ്യമെങ്കില്‍ ഒരുമാസത്തില്‍ കൂടുതല്‍ വിസ നീട്ടി നല്‍കും. മക്കയും മദീനയും ഒഴികെയുള്ള സൗദിയിലെ ചരിത്രപരമായ സ്ഥലങ്ങളും മറ്റു പട്ടണങ്ങളും സന്ദര്‍ശിക്കുന്നതിനു പ്രത്യേക ടൂര്‍ പാക്കേജ് സൗദിക്കു പുറത്ത് നിന്നും തന്നെ ... Read more
മക്ക-മദീന അതിവേഗ ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും
മക്കയേയും മദീനയേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ ഉദ്ഘാടനത്തിന് തയ്യാറായി. സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പ്രവൃത്തികളും പരീക്ഷണ സര്‍വ്വീസും മാത്രമാണ് ബാക്കി നില്‍ക്കുന്നതെന്ന് ഗതാഗത മന്ത്രി നബീല്‍ ബിന്‍ മുഹമ്മദ് അല്‍ അമൗദി അറിയിച്ചു. 450 കിലോമീറ്റര്‍ നീളമുള്ള റെയില്‍ സര്‍വ്വീസ് ഉടന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സൗദി ഗതാഗത മന്ത്രി പറഞ്ഞു. സ്റ്റേഷനുകളുടെ പരിശോധനയും മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ട്രാക്കുകളുടെ പരിശോധനയും പൂര്‍ത്തിയായി. പുണ്യ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക് 120 മിനിറ്റുകള്‍ മാത്രമാണ് ഇനി ആവശ്യമായി വരിക. ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് ഫസ്റ്റ് ക്ലാസ് യാത്രാ ആനുഭവം സമ്മാനിക്കുന്നതിന് പുറമേ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴില്‍ സൃഷ്ടിക്കുന്നിനും പദ്ധതി സഹായകമാവുമെന്നാണ് പ്രതീക്ഷ. റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന സൗദി ലാന്റ് ബ്രിഡ്ജ് പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും നബീല്‍ ബിന്‍ മുഹമ്മദ് അല്‍ അമൗദി പറഞ്ഞു. ജിദ്ദയ്ക്കും റിയാദിനും ഇടയില്‍ 950 കിലോമീറ്റര്‍ നീളുന്ന പുതിയ പാതയും ദമാമിനും ജുബൈലിനും ഇടയില്‍ 115 ... Read more