Tag: മംഗലാപുരം
മണ്‍സൂണെത്തുന്നതിന് മുന്‍പേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക്
കേരളവും തമിഴ്നാടും വിട്ട് കര്‍ണ്ണാടകയിലേക്കിറങ്ങി നോക്കിയാല്‍ ആരെയും ഞെട്ടിക്കുന്ന കാഴ്ചകളാണ്. വെള്ളച്ചാട്ടങ്ങളും പുരാതന ക്ഷേത്രങ്ങളും ഗംഭീര കൊട്ടാരങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും അതിപുരാതനമായ സംസ്കാരങ്ങളും ഒക്കെയായി കൊതിപ്പിക്കുന്ന കുറേ സ്ഥലങ്ങള്‍. ഒരിക്കലും അവസാനിക്കാത്ത ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ കാര്യങ്ങള്‍ ഇനിയും ഒരുപാടുണ്ട് .അങ്ങനെ നോക്കുമ്പോള്‍ ഇവിടുത്തെ കാഴ്ചകളില്‍ തീര്‍ച്ചായും ഉള്‍പ്പെടുത്തേണ്ട നാടാണ് മംഗലാപുരം. മംഗളാ ദേവിയുടെ നാട് എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യയിലെ വിദ്യാഭ്യാസ ഹബ്ബുകളില്‍ ഒന്നുകൂടിയാണ്. ക്ഷേത്രങ്ങളും മറ്റ് മനോഹരമായ കെട്ടിടങ്ങളും ഒക്കെയായി ആരെയും ആകര്‍ഷിക്കുന്ന ഭംഗി ഈ നാടിനുണ്ട്. ഇവിടെ കാണുവാന്‍ കാഴ്ചകള്‍ ഒരുപാടുണ്ട്. അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍. മംഗലാപുരത്തു നിന്നും സന്ദര്‍ശിക്കുവാന്‍ പറ്റിയ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം… ഹനുമാന് ഗുണ്ടി വെള്ളച്ചാട്ടം മംഗലാപുരത്തിനു സമീപത്തായി ഏറ്റവും മനോഹരമായ രീതിയില്‍ ആസ്വദിക്കുവാന്‍ പറ്റിയ വെള്ളച്ചാട്ടമാണ് ഹനുമാന്‍ഗുണ്ടി വെള്ളച്ചാട്ടം. പ്രാദേശികമായി സുത്തനാഹബ്ബി വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇത് അധികമാരും എത്തിച്ചേരാത്ത ഒരിടത്താണ് സ്ഥിതി ചെയ്യുന്നത്. കുദ്രേമുഖ് ദേശീയോദ്യാനത്തിന്റെ ഭാഗമായ കുന്നുകളില്‍ സ്ഥിതി ... Read more
വിമാനത്താവള സ്വകാര്യവത്കരണം ഗുണങ്ങളേറെ ടൂറിസം മേഖലയ്ക്ക്; തിരുവനന്തപുരം എയർപോർട്ട് യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി ചെയർമാൻ രഘുചന്ദ്രന്‍
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടിയേക്കും. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തില്‍ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചത്. സംസ്ഥാന സര്‍ക്കാറിന് കീഴിലെ കെഎസ്ഐഡിസിക്ക് തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. വിമാനത്താവളമേഖലയിലും അദാനി പിടിമുറക്കാന്‍ ഇറങ്ങിയതോടെ സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷകള്‍ മങ്ങി. റൈറ്റ് ഓഫ് റഫ്യൂസല്‍ എന്ന നിലക്ക് കേന്ദ്രം നല്കിയ ആനുകൂല്യവും ഗുണം ചെയ്യില്ല. തിരുവനന്തപുരത്ത് രണ്ടാമത് എത്തിയ കെഎസ്ഐഡിസിയെക്കാള്‍ വന്‍ തുകയാണ് ഒന്നാമതുള്ള അദാനി നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കില്‍ രണ്ടാമതുള്ള കെഎസ്ഐഡിസിക്ക് കരാര്‍ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്ര ഇളവ്. തിരുവനന്തപുരത്ത് മാത്രമല്ല മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂര്‍,ലഖ്നൗ, മംഗലാപുരം എന്നിവടങ്ങളിലെ ലേലത്തിലും വന്‍ തുക നിര്‍ദ്ദേശിച്ച് അദാനി ഒന്നാമതാണ്. രേഖകളുടെ പരിശോധനക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയായിരിക്കും. വിഴിഞ്ഞം തുറമുഖ കരാര്‍ ലഭിച്ച അദാനിക്ക് വിമാനത്താവളത്തിന്റെ ചുമതല കൂടി കിട്ടുന്നത് ചരക്ക് നീക്കങ്ങള്‍ക്കടക്കം വലിയ നേട്ടമാകും. അദാനി ... Read more
കേരളയും മാവേലിയും കൊച്ചുവേളിയില്‍നിന്ന്
കേരള, മാവേലി എക്സ്പ്രസുകള്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 15 വരെ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും കൊച്ചുവേളിയില്‍നിന്നായിരിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാവിലെ 11.30-ന് പുറപ്പെടുന്ന കേരള എക്സ്പ്രസും വൈകീട്ട് 6.45-നു പുറപ്പെടുന്ന പ്രതിദിന തീവണ്ടികളായ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസും കൊച്ചുവേളിയില്‍നിന്നായിരിക്കും പുറപ്പെടുക. സാങ്കേതിക കാരണങ്ങളാലാണ് താത്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.