Tag: ബ്ലാക്ക് കാബ്
ഒല ടാക്‌സി ഇനി ബ്രിട്ടനിലും
ആഗോള തലത്തില്‍ മുന്‍നിര ടാക്‌സി സേവന ദാതാക്കളായ അമേരിക്കന്‍ കമ്പനി ഉബറിനെ കീഴടക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ഒല ബ്രിട്ടനില്‍. ഈ വര്‍ഷം അവസാനത്തോടെ ബ്രിട്ടനിലുടനീളം സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഒലയുടെ പദ്ധതി. ഓപ്പറേറ്റിങ് ലൈസന്‍സ് ലഭിച്ചാല്‍ കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, സൗത്ത് വേയ്‌ലിലെ വേയ്ല്‍ ഓഫ് ക്ലാമോര്‍ഗണ്‍ എന്നിവിടങ്ങളില്‍ ഒരുമാസത്തിനുള്ളില്‍ ഒല സേവനം ആരംഭിക്കും. രാജ്യവാപകമായി സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. ബ്രിട്ടനില്‍ ബ്ലാക്ക് കാബ്, പ്രൈവറ്റ് ഹയര്‍ വെഹിക്കിള്‍ സേവനങ്ങള്‍ ഒരേ ആപ്ലിക്കേഷനില്‍ തന്നെ നല്‍കുന്ന ആദ്യ സ്ഥാപനമാണ് ഒല. ഉബര്‍ ഈടാക്കുന്ന അതേ ചാര്‍ജ് തന്നെയാവും ഒലയും ഈടാക്കുക. എന്നാല്‍ തങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ നല്‍കുമെന്നും അവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാവുമെന്നും ഒല പറയുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി 24 മണിക്കൂര്‍ വോയ്‌സ് സപ്പോര്‍ട്ട്, എമര്‍ജന്‍സി കോണ്‍ടാക്റ്റുമായി യാത്രാവിവരങ്ങള്‍ പങ്കുവെക്കാനുള്ള സൗകര്യം, അടിയന്തിര ഘട്ടങ്ങള്‍ കമ്പനിയെ അറിയിക്കാനുള്ള ആപ്പിനുള്ളില്‍ തന്നെയുള്ള എമര്‍ജന്‍സി ഫീച്ചറുകള്‍ എന്നിവയുണ്ടാവും. ലണ്ടനില്‍ 2012 ല്‍ സേവനമാരംഭിച്ച ഉബര്‍ ബ്രിട്ടനിലെ ... Read more