Tag: ബോറാക്കെ ദ്വീപ്
സഞ്ചാരികളുടെ തിരക്ക് കാരണം അടച്ച ബോറാക്കെ ദ്വീപ് വീണ്ടും തുറന്നു
പതിറ്റാണ്ടുകളായുള്ള സഞ്ചാരികളുടെ അനിയന്ത്രിതമായ ഒഴുക്ക് മൂലം നാശം സംഭവിച്ച ഫിലിപ്പീന്‍സിലെ പ്രശസ്തമായ ദ്വീപായ ബോറാക്കെ അധികൃതര്‍ അടച്ചിട്ടിരുന്നു. ഇപ്പോള്‍ ബോറാക്കെ ദ്വീപ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. സഞ്ചാരികളുടെ ഒഴുക്ക് മൂലം ദ്വീപില്‍ ഒരുപാട് നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഏപ്രില്‍ മാസമാണ് ദ്വീപ് സന്ദര്‍ശകര്‍ക്കായി അടച്ചത്. ഹോട്ടലില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ നേരെ കടലിലേക്കാണ് ഒഴുക്കുന്നതെന്നും ഇത് കാരണം ദ്വീപ് ഒരു മാലിന്യക്കൂമ്പാരം ആയെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍ട്ടെ കുറ്റപ്പെടുത്തിയതിന് ശേഷമാണ് ദ്വീപ് അടക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇവിടുത്തെ റിസോര്‍ട്ടില്‍ ഇപ്പോള്‍ ചില കര്‍ശനമായ നിയമനങ്ങള്‍ ഉണ്ട്. ബീച്ചില്‍ മദ്യപാനം നിരോധിച്ചിരിക്കുകയാണ്. സഞ്ചാരികളുടെയും ഹോട്ടലുകളുടെയും എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാവും. ബീച്ചില്‍ ഇനി ഉഴിച്ചില്‍, ബോണ്‍ഫയര്‍, കച്ചോടം, നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല. കെട്ടിടങ്ങളൊക്കെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ബീച്ചിന് ചുറ്റിനും 30 മീറ്റര്‍ ബഫര്‍ സോണ്‍ സൃഷ്ടിച്ചിട്ടുണ്ട്. മറൈന്‍ ജീവശാസ്ത്രജ്ഞര്‍ ഇവിടെ പരിശോധനയും പഠനവും നടത്തുന്നതിനാല്‍ താത്കാലികാലമായി സ്ക്യൂബാ ഡൈവിംഗ്, ജെറ്റ് ... Read more