Tag: ബോഗ്ലെ സീഡ്സ് ഫാം
സെല്‍ഫി ഭ്രമം അതിരുകടന്നു; ബോഗ്ലെ സീഡ്സ് ഫാമിലെ സൂര്യകാന്തി പാടം അടച്ചു പൂട്ടി
മനോഹരമായ സ്ഥലങ്ങള്‍ തേടി പോകുന്നവരാണ് സഞ്ചാരികള്‍. എന്നാല്‍ സഞ്ചാരികളുടെ അതിബാഹുല്യം മൂലം പല ഡെസ്റ്റിനേഷനുകളും അടച്ചുവെന്ന വാര്‍ത്തകള്‍ നമ്മള് കേള്‍ക്കാറുണ്ട്. നമ്മടെ കേരളത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മില്‍ഗ്രോവിലെ ഒരു പ്രധാന ഫോട്ടോ ഡെസ്റ്റിനേഷനും ഇത്തരത്തില്‍ അടച്ചുപൂട്ടിയ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമിതമായ സെല്‍ഫി ഭ്രമമാണ് ഈ മനോഹരമായിടത്തേക്കുള്ള യാത്ര വിലക്കിന് കാരണമായത്. സഞ്ചാരികളുടെ അധിക ഒഴുക്ക് മൂലം പ്രദേശം ആകെ താറുമാറായി. ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ ഒരു ചെറു പട്ടണം ആണ് മില്‍ഗ്രോവ്. 1969-ലാണ് സഫാരി റോഡില്‍ സ്ഥിതി ചെയുന്ന ബോഗ്ലെ സീഡ്സ് ഫാം പ്രവര്‍ത്തനം ആരംഭിച്ചത്. പൂത്തു നില്ക്കുന്ന സൂര്യകാന്തി പാടമാണ് ഈ ഫാമിലെ പ്രധാന ആകര്‍ഷണം. വിനോദ സഞ്ചാരികള്‍ ഇവിടെ സെല്‍ഫി എടുക്കാന്‍ വേണ്ടി എത്താറുണ്ട്. ‘ആദ്യത്തെ എട്ട് ദിവസം ഞങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഫാം തുറന്നു കൊടുത്തു. ആദ്യം എല്ലാം നന്നായി പോയി, എല്ലാവരും സന്തോഷത്തിലായിരുന്നു,’- ഫാം ഉടമസ്ഥന് ബാറി ബോഗ്ലെ പറഞ്ഞു. പിന്നീട് എല്ലാം താറുമാറായതോടെ ... Read more