Tag: ബറ്റുമി
വേര്‍പിരിഞ്ഞും ഒത്ത് ചേര്‍ന്നും ജോര്‍ജിയയിലെ ഈ അത്ഭുത പ്രതിമകള്‍
ലോകത്തിലെ ഏറ്റവും ഉദാത്തമായ പ്രണയസ്മാരകങ്ങളില്‍ ഒന്നാണ് താജ്മഹല്‍. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ശോഭ മങ്ങാത്ത ആ സ്മാരകം കാണാന്‍ വര്‍ഷാവര്‍ഷം ഡല്‍ഹിയിലെത്തുന്നത് സ്വദേശികളും വിദേശികളുമടക്കം ലക്ഷക്കണക്കിന് ആളുകളാണ്. ഷാജഹാനും പ്രിയപത്നി മുംതാസുമാണ് താജ്മഹല്‍ എന്ന പ്രണയകുടീരം സാക്ഷാത്കരിക്കാന്‍ കാരണഹേതുവായത്. എന്നാലിവിടെ ഒരു നോവലിലെ രണ്ടു കഥാപാത്രങ്ങളാണ് നായികയും നായകനും. ഒരുമിച്ചു ചേരാന്‍ കഴിയാതെ പോയ ഇരുവരുടെയും പ്രണയത്തിന്റെ ഓര്‍മകളും പേറി സ്റ്റീലില്‍ രണ്ടുശില്പങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഈ പ്രണയിതാക്കളുടെ വേര്‍പിരിയലിന്റെ കാഠിന്യം കണ്ടുനിന്നവര്‍ക്കു പോലും വ്യക്തമാകുന്ന തരത്തില്‍ ദിവസത്തില്‍ ഒരു തവണ ഒരുമിച്ചു ചേര്‍ന്ന് നില്ക്കുന്ന ഈ ശില്പങ്ങള് അകന്നുമാറും. കാണാനെത്തുന്നവര്‍ക്കു വിരഹവും വേദനയും സമ്മാനിക്കുന്ന ഈ പ്രതിമകള്‍ എവിടെയാണെന്നറിയേണ്ടേ? ജോര്‍ജിയയിലെ ബറ്റുമി എന്ന സ്ഥലത്തു കടല്‍ത്തീരത്തോടു ചേര്‍ന്നാണ് ‘മാന്‍ ആന്‍ഡ് വുമണ്‍’ എന്നു പേരിട്ട, എട്ടുമീറ്റര്‍ ഉയരമുള്ള സ്റ്റീല്‍ നിര്‍മിത ശില്പം സ്ഥിതി ചെയ്യുന്നത്. ജോര്‍ജിയയിലെ പ്രശസ്തനായ ശില്പി ടമാര വെസിറ്റാഡ്സെയാണ് ഈ മനോഹരശില്പത്തിന്റെ നിര്‍മാണത്തിനു പുറകില്‍. സോവിയറ്റ് യൂണിയനിന്റെ ആക്രമണത്തെ ആസ്പദമാക്കി ... Read more