Tag: പൈതൃകത്തെരുവ്
ചാല പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ ഒന്നിന്
ചാല പൈതൃകത്തെരുവിന്റെ ഒന്നാം ഘട്ടം 4 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനിച്ചു. ഒന്നാം ഘട്ടത്തില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ്, അമിനിറ്റി സെന്റര്‍, പ്രധാന കവാടം എന്നിവയാണ് പൂര്‍ത്തിയാക്കുക. ചാല പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം അടുത്ത മാസം ഒന്നാം തീയതി രാവിലെ 8.30 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറി തല കോ – ഓര്‍ഡിനേഷന്‍ യോഗത്തിനെ ചുമതലപ്പെടുത്തും. ഇതിന് മുന്നോടിയായി ഓരോ വകുപ്പുകളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രവര്‍ത്തന രേഖ തയ്യാറാക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കുന്ന സ്മാര്‍ട് സിറ്റി പദ്ധതിയുമായി സഹകരിച്ച് കൂടിയാകും ടൂറിസം വകുപ്പിന്റെ പൈതൃകത്തെരുവ് പദ്ധതി നടപ്പാക്കുക. സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചാല പൈതൃകത്തെരുവിനായി അനുവദിച്ചിട്ടുണ്ട്. കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ ... Read more