Tag: പീയുഷ് ഗോയൽ
ഒട്ടോമാറ്റിക്ക് ലിഫ്റ്റിംഗ് ടെക്നോളജിയോടെ പാമ്പന്‍പാലം പുതിയതാകുന്നു
രാമേശ്വരത്തെ ധനുഷ്കോടിയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ റെയില്‍വേ പാലം പുതുക്കി പണിയുന്നു. പുതിയ പാലം നിര്‍മിക്കുന്നതിനായി മണ്ണ് പരിശോധനയടക്കം തുടങ്ങി. പാലത്തിന്റെ മധ്യഭാഗം പൂര്‍ണമായും ഉയര്‍ത്തി കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനുള്ള രീതിയിലാണ് പാലത്തിന്റെ പണി. ഇതിന്റെ മാതൃക കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള നിര്‍മാണം. പാലത്തിന്റെ നിര്‍മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനകള്‍ തുടങ്ങി. ഇരുന്നൂറ്റി അന്‍പത് കോടി ചെലവില്‍ നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. നേരത്തെ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് പാലത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്നത് പുതുക്കിപ്പണിതത്. രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് പുതിയ റെയില്‍ പാതയും നിര്‍മിക്കുന്നുണ്ട്. നൂറ്റിനാല് വര്‍ഷത്തെ പഴക്കമുള്ള പാമ്പന്‍ പാലത്തിന്. ചരക്കുനീക്കത്തിനായി ചെറു കപ്പലുകള്‍ക്ക് കടന്നുപോകാന്‍ മധ്യഭാഗത്ത് നിന്ന് ഇരുവശങ്ങളിലേക്ക് ഉയര്‍ത്തുകയും പിന്നീട് ട്രെയിന്‍ പോകുന്നതിനായി സാധാരണ നിലയിലാക്കുകയും ചെയ്യുന്ന പാമ്പന്‍ പാലം എക്കാലവും കാഴ്ചക്കാര്‍ക്ക് കൗതുകമാണ്. ... Read more
ഇന്ത്യൻ ടൂറിസം മേള തന്റെ ആശയം ; ലക്ഷ്യം ഇന്ത്യയിലേക്ക് സഞ്ചാരികളെ ആകർഷിക്കൽ -മന്ത്രി അൽഫോൺസ് കണ്ണന്താനം
കേന്ദ്ര ടൂറിസം മന്ത്രാലയം ആതിഥ്യമരുളുന്ന ഇന്ത്യ ടൂറിസം മാർട്ട് തന്റെ ആശയമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. ഇന്ത്യയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി ഡൽഹിയിൽ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ഇന്ത്യ ടൂറിസം മാർട്ട് തിങ്കളാഴ്ച ഡൽഹിയിൽ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ടൂറിസം വിപണിയെ വിദേശ ടൂറിസം മേഖലയിലുള്ളവരുമായി ബന്ധപ്പെടുത്തുകയും ടൂറിസം മാർട്ടിന്റെ ലക്ഷ്യമാണ്. കഴിഞ്ഞ വർഷം ആഗോള ടൂറിസം വിപണി 7% വളർച്ച നേടിയപ്പോൾ ഇന്ത്യൻ ടൂറിസത്തിന്റെ വളർച്ച 14% ആയിരുന്നു. ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളിൽ നിന്നുള്ള വരുമാനത്തിൽ 19.2% വർധനവുമുണ്ടായി . ഇന്ത്യയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഇരട്ടി വർധനവാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ജിഡിപി യിൽ ഏഴു ശതമാനമാണ് ടൂറിസത്തിന്റെ സംഭാവന. ഇതും ഇരട്ടിയാക്കും. അറുപത് രാജ്യങ്ങളിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ ഉടമകളും ടൂറിസം മന്ത്രാലയത്തിന്റെ ആദ്യ ടൂറിസം മാർട്ടിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ ... Read more