Tag: പാലക്കാട്
മനം മയക്കുന്ന വനക്കാഴ്ച്ചകളൊരുക്കി പറമ്പിക്കുളം
ഏഷ്യന്‍ തേക്കുകളില്‍ പ്രധാനി കന്നിമാര തേക്കും ഡാമുകളും വന്യജീവികളും ഒരുക്കുന്ന കാടിന്റെ വശ്യതയാണ് മറ്റു കടുവാ സങ്കേതങ്ങളില്‍ നിന്നും പറമ്പിക്കുളത്തെ വേറിട്ടുനിര്‍ത്തുന്നത്. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണെങ്കിലും പറമ്പിക്കുളത്തെത്താന്‍ സഞ്ചാരികള്‍ തമിഴ്നാട്ടിലെ സേത്തുമട വഴി ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ലിപ്പ് എന്ന പുല്‍മേടു കടക്കണം. പറമ്പിക്കുളത്ത് ആദിവാസി ഊരുകളുമായി ബന്ധപ്പെട്ടുള്ള 40 കിലോമീറ്റര്‍ ദൂരമാണ് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ ആനമല കടുവാ സങ്കേതം മുതല്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ എല്ലാ ഭാഗങ്ങളിലും പുള്ളിമാന്‍, കേഴമാന്, കാട്ടുപോത്ത് (ഇന്ത്യന്‍ ഗോര്‍), ആന തുടങ്ങിയവയുണ്ടാവും. ബ്രിട്ടിഷ് ഭരണ കാലത്ത് മരം കടത്തുന്നതിനും യാത്രയ്ക്കുമായി ഉപയോഗിച്ചിരുന്ന ട്രാംവേയും അവയുടെ ശേഷിപ്പുകളും ചിത്രങ്ങളുമെല്ലാം ആസ്വാദനത്തിനൊപ്പം അറിവും നല്‍കും. വന്യമൃഗങ്ങളെ വളരെ അടുത്തു നിന്നു കാണാനുളള സൗകര്യവും പറമ്പിക്കുളത്തുണ്ട്. സഞ്ചാരികളെ വനം വകുപ്പിന്റെ വാഹനത്തില്‍ കയറ്റി സഫാരിയുണ്ട്. കുടുംബവുമായി എത്തുന്നവര്‍ക്ക് താമസ സൗകര്യമുള്‍പ്പെടെയുള്ള പ്രത്യേക പാക്കേജുകളും വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിന് ആനപ്പാടിയില്‍ ഇന്‍ഫര്‍മേഷന്‍ ... Read more
മലമ്പുഴ യക്ഷിക്ക് ഭംഗി കൂട്ടാന്‍ ശില്പി കാനായികുഞ്ഞിരാമനെത്തി
ശില്പചാരുതയില് വിസ്മയമായ പാലക്കാട്ടെ മലമ്പുഴ യക്ഷിക്ക് മോടികൂട്ടാന്‍ ശില്പി കാനായികുഞ്ഞിരാമനെത്തി. അന്‍പത്തിയൊന്നാം വയസിലും നിറംമങ്ങാത്ത യക്ഷിക്ക് നിറയൗവ്വനമേകുകയാണ് ശില്പിയുടെ ദൗത്യം. അരനൂറ്റാണ്ടിനിപ്പുറമുളള മിനുക്കുപണിയിലൂടെ വെങ്കലത്തില്‍ പൊതിഞ്ഞ് യക്ഷിക്ക് ദീര്‍ഘായുസ് നല്‍കാനാണ് കാനായിയുടെ ശ്രമം. ഉടയാടകളുരിഞ്ഞ് പാലക്കാടന്‍ കരിമ്പനയിറങ്ങിയ യക്ഷിയുടെ മനോഹാരിത അരനൂറ്റാണ്ടിനിപ്പുറവും ശില്പി കാനായി കുഞ്ഞിരാമന്റെ മനസിലാണുളളത്. 30 അടി ഉയരമുളള യക്ഷിയുടെ ആയുസ് കൂട്ടാന്‍ വെങ്കലത്തില്‍ പൊതിയുകയാണ് ദൗത്യം. കാലുകള്‍ നീട്ടി മാറിടം ഉയര്‍ത്തി പാതിമയക്കത്തില്‍ നീലാകാശത്തിലേക്ക് കണ്ണുംനട്ട് മുടിയിഴകളില്‍ വിരലോടിക്കാനൊരുങ്ങുന്ന യക്ഷിയെ അന്പത്തിയൊന്നു വര്‍ഷം മുന്‍പാണ് കാനായി സിമന്റില്‍ നിര്‍മിച്ചത്. നഗ്നശില്പത്തിന്റെ പേരില്‍ വിമര്‍ശനങ്ങളും മര്‍ദനവും ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അന്നുംഇന്നും ദുഖമില്ല. എട്ടുമാസം കൊണ്ട് ശില്പത്തിന്റെ മോടികൂട്ടല്‍ പൂര്‍ത്തിയാക്കാനാണ് കാനായിയുടെ തീരുമാനം. വെങ്കലം പൊതിയണമെന്ന കാനായിയുടെ ആഗ്രഹത്തിന് ജലസേചനമന്ത്രി ഉള്‍പ്പെടെയുളളവരുടെ പിന്തുണയുമുണ്ട്. യക്ഷിയെ മാത്രമല്ല ശില്പിയെ നേരിട്ടുകാണാനുമിപ്പോള്‍ മലമ്പുഴ ഉദ്യാനത്തില്‍ ആരാധകരുടെ തിരക്കാണ്.
സൈക്കിളില്‍ ചുറ്റിയടിച്ച് മലമ്പുഴ കാണാം
പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. അവിടുത്തെ പ്രധാന ആകര്‍ഷക ഘടകങ്ങളിലൊന്നാണ് മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാര്‍ക്ക്, റോക്ക് ഗാര്ഡന്, മത്സ്യ ഉദ്യാനം എന്നിവ. ഉദ്യാനസൗന്ദര്യ കാഴ്ചകള്‍ കാണാനായി സൈക്കിള്‍ സവാരി വിനോദസഞ്ചാരവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഒരുമണിക്കൂര്‍ സഞ്ചാരത്തിന് 10 രൂപയാണ് ഈടാക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം രണ്ട് സൈക്കിളുകളും ഒരുക്കിയിട്ടുണ്ട്. മാന്തോപ്പും ഗവര്‍ണര്‍ സ്ട്രീറ്റും വ്യൂ പോയിന്റും മാത്രമേ ആദ്യം കാണാന്‍ അനുവദിച്ചിട്ടുള്ളൂ. രണ്ടാംഘട്ടത്തില്‍ മലമ്പുഴ റിങ് റോഡും അണക്കെട്ടും സൈക്കിളില്‍ ചുറ്റിക്കാണാന്‍ സൗകര്യമൊരുക്കുന്നതായിരിക്കും. തെന്നിന്ത്യയിലെ ആദ്യത്തേത് എന്നവകാശപ്പെടുന്ന യാത്രക്കാരെ വഹിക്കുന്ന റോപ്പ് വേ കാലത്ത് 10 മുതല്‍ ഉച്ചയ്ക്ക് 1മണി വരെയും, ഉച്ചകഴിഞ്ഞ് 2:30 മുതല്‍ വൈകിട്ട് 8 വരെയും പ്രവര്‍ത്തിക്കുന്നു.
സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ ജിംനേഷ്യം ഇനി മുതല്‍ പാലക്കാട്
സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ ജിംനേഷ്യം പാലക്കാട് കോട്ടമൈതാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. എം.ബി. രാജേഷ് എംപിയാണ് ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രായ ഭേദമന്യേ വ്യായാമം ചെയ്യാന്‍ ആര്‍ക്കും ഈ ജിമ്മിലേക്കു വരാം. പുലര്‍ച്ചെ 4 മണി മുതല്‍ 8 വരേയും വൈകിട്ട് 5 മുതല്‍ രാത്രി 10വരെയുമാണ് ജിമ്മിന്റെ പ്രവര്‍ത്തന സമയം. ജില്ലയില്‍ ഏഴിടങ്ങളില്‍ കൂടി ജിംനേഷ്യം തുടങ്ങും. ഒരേസമയം 60ലേറെപ്പേര്‍ക്ക് ഉപയോഗിക്കാവുന്ന ഈ ജിം ഒരു ദിവസം ആയിരത്തിലേറെപ്പേര്‍ക്ക് പ്രയോജനപ്പെടുത്താം. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 16.50 ലക്ഷം രൂപ ചെലവാക്കിയാണ് ജിം നിര്‍മിച്ചിരിക്കുന്നത്. നഗരസഭയാണ് ജിമ്മിനായുള്ള സ്ഥലം അനുവദിച്ചത്. ചെറിയ കോട്ടമൈതാനത്തെ കാടു പിടിച്ചു കിടന്ന പ്രദേശം രൂപമാറ്റം വരുത്തിയാണ് ഈ ജിമ്മിന്റെ നിര്‍മാണം. ഡല്‍ഹി പോലെയുള്ള വന്‍ നഗരങ്ങളില്‍ ഇത്തരം ജിംനേഷ്യങ്ങല്‍ കാണാണെങ്കിലും പൊതുപണം മുടക്കിയുള്ള ആദ്യ പദ്ധതിയാണിതെന്നു എം.ബി രാജേഷ് എംപി പറഞ്ഞു. ജിംനേഷ്യം സ്ത്രീ സൗഹൃദമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് സുരക്ഷിതം: സന്ദേശവുമായി വ്യോമസേന
സൈക്ലിങ് ആരോഗ്യത്തിനും പരിസ്ഥിതിക്കും എന്ന ആശയവുമായി ഇന്ത്യന്‍ വ്യോമസേന. സുലൂര്‍ വ്യോമകേന്ദ്രത്തിലെ സാഹസിക വിഭാഗമാണ് പാലക്കാട് ജില്ലയില്‍ സൈക്ലിങ് പര്യടനം സംഘടിപ്പിച്ചത്. സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ പൊലീസും എയര്‍ഫോഴ്സ് അസോസിയേഷന് പാലക്കാട് ചാപ്റ്ററും ചേര്‍ന്ന് സ്വീകരണം നല്കി. ‘പാലക്കാട് സുരക്ഷിതം’ എന്ന സന്ദേശം പ്രചരിപ്പിച്ചു ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുമായി ചേര്‍ന്ന് എയര്‍ഫോഴ്സ് അസോസിയേഷനാണു പര്യടനം ഏകോപിപ്പിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ പി.വേണുഗോപാല്‍ നയിക്കുന്ന 19 അംഗ സംഘത്തില്‍ ഒരു വനിത ഉദ്യോഗസ്ഥ ഉള്‍പ്പെടെ 4 മലയാളികളും ഉണ്ടായിരുന്നു. എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്കൂള്‍ മാനേജ്മെന്റും പിടിഎ ഭാരവാഹികളും ചേര്‍ന്നു സ്വീകരണം നല്കി. തുടര്‍ന്ന് മലമ്പുഴ ഉദ്യാനത്തിലെത്തിയ സൈക്ലിങ് സംഘത്തെ ജീവനക്കാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് പുഷ്പഹാരം നല്കി സ്വീകരിച്ചു. എയര്‍ഫോഴ്സ് അസോസിയേഷന് പാലക്കാട് ചാപ്റ്റര്‍ സെക്രട്ടറി എസ്.എം.നൗഷാദ്, വിനോദ്കുമാര്‍, സാമുവല്‍, രമേശ്കുമാര്‍, പി.ബാലകൃഷ്ണന്, എം.കൃഷ്ണകുമാര്‍, ഡിടിപിസി സെക്രട്ടറി കെ.ജി. അജീഷ്, എംഇഎസ് പ്രിന്‍സിപ്പല്‍ പ്രഫ.അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 7.30നു ... Read more
മൂന്ന് ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നാളെയും മറ്റന്നാളും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 64.4 മുതല്‍ 124.4 മി. മീ വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്നും. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
മഴക്കെടുതി; കേരളത്തിന് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു
പ്രളയക്കെടുതിയ്ക്ക് ശേഷം സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ സാധാരണ ഗതിയിലേക്ക് മടങ്ങി വരികയാണ്. ഇപ്പോള്‍ ഓടുന്ന തീവണ്ടികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിവലില്‍ നേരിടുന്ന തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും തിരിച്ചും റിസര്‍വേഷന്‍ ഇല്ലാത്ത ഒരു ട്രെയിന്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെടും. 06050 എന്ന നമ്പറിലുള്ള ട്രെയിന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 01.20ന് ചെന്നൈയിലെത്തും. വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്റ്റോപ്പുള്ളത്. തിരികെ 06049 നമ്പറിലുള്ള ചെന്നൈ – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും. ബുധനാഴ്ച ഉച്ചയ്ക്ക് 01.40ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
കുതിരാനില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു
കനത്ത മഴയെത്തുടര്‍ന്ന് കുതിരാനില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പാലക്കാട്- തൃശ്ശൂര്‍ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. അപ്രതീക്ഷിതമായ മണ്ണിടിച്ചിലായതിനാല്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. തുരങ്കത്തിന്റെ സുരക്ഷയില്‍ ആശങ്കയുണര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതാ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതി വിലയിരുത്തി.
കാലവര്‍ഷം ശക്തിയോടെ തുടരുന്നു; പന്ത്രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. Photo Courtesy: ANI മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര് മരിച്ചു.
എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത
കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ആഗസ്റ്റ് 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളില്‍ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ആഗസ്റ്റ് 13 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
ഓണം: 64 സ്പെഷ്യല്‍ സര്‍വീസുകളോടെ കര്‍ണാടക ആര്‍ടിസി
ഓണത്തിന് നാട്ടിലെത്താല്‍ കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിക്ക് 64 സ്പെഷ്യല്‍ സര്‍വീസുകള്‍. മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ദിവസേന മൂന്ന് സ്പെഷ്യല്‍ അനുവദിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍, കുമളി, എന്നിവടങ്ങളിലേക്ക് തിരിച്ച് തിരക്കനുസരിച്ചുമാണ് സ്പെഷ്യല്‍ സര്‍വീസുകള്‍. കേരള ആര്‍ടിസിയുടെ എഴുപതോളം സര്‍വീസുകളുടെ പ്രഖ്യാപനത്തിന് ശേഷമാണ് കര്‍ണാടക ആര്‍ടിസിയുടെ പ്രഖ്യാപനം വന്നത്. ഓണം അവധിക്ക് ശേഷം നാട്ടില്‍ നിന്ന് ബെംഗളൂരുവിലേക്കും ഇത്ര തന്നെ സര്‍വീസുകള്‍ ഉണ്ടാവും.
മഴയില്‍ മനം കവര്‍ന്ന് പാലക്കാട് കോട്ട
കേരളം മുഴുവന്‍ മഴ ലഹരിയിലാണ്. കര്‍ക്കിടത്തില്‍ ആര്‍ത്തലച്ച് പെയ്യുന്ന മഴയില്‍ മനം കവര്‍ന്ന് സുന്ദരിയായിരിക്കുകയാണ് പാലക്കാട്. പച്ചപ്പിന്റെ സൗന്ദര്യം നിറഞ്ഞ പാലക്കാട് കോട്ടയില്‍ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. ടിപ്പുവിന്റെ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള കിടങ്ങുമാണ് മഴയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു ജലവിസ്മയം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ പതിവില്‍ കവിഞ്ഞ സഞ്ചാരികളാണ് കോട്ടയില്‍ എത്തുന്നത്. കരിമ്പനകളുടെയും നെല്പാടങ്ങളുടെയും നാടാണ് പാലക്കാട്. ഊഷരഭൂമിയെങ്കിലും നദികളും വെള്ളച്ചാട്ടങ്ങളും നെല്ലിയാമ്പതി പോലുള്ള നിത്യഹരിത വനമേഖലകളുമെല്ലാം പാലക്കാടിന് സ്വന്തമാണ്. കരിമ്പനകള്‍ അതിരിട്ട മണ്ണില്‍ കൂറ്റന്‍ കരിങ്കല്‍ പാളികളാല്‍ ടിപ്പുവിന്റെ കോട്ട തലയെടുപ്പോടെ നില്ക്കുന്നു. പാലക്കാട് നഗരമധ്യത്തില്‍ പതിനഞ്ചേക്കറിലായി പടയോട്ടക്കാലത്തിന്റെ പ്രൗഡിയോടെ. കോട്ടയ്ക്കു ചുറ്റുമുളള വെളളത്താല്‍ ചുറ്റപ്പെട്ട കിടങ്ങാണ് ഇപ്പോള്‍ എല്ലാവര്ക്കും കാഴ്ചയാകുന്നത്. എത്രമഴ പെയ്താലും കിടങ്ങില്‍ ജലനിരപ്പുയരുന്നത് അപൂര്‍വമാണ്. ഒരുവശത്ത് വെളളം കുറവാണെങ്കിലും മറ്റ് ഭാഗങ്ങളില്‍ നടപ്പാതയോട് ചേര്‍ന്നൊഴുകി വെളളം പൂന്തോട്ടത്തിലേക്കും കയറിയിട്ടുണ്ട്. വെളളം കാണാനാകാത്തവിധം കുളവാഴകൊണ്ട് നിറഞ്ഞിരിക്കുകയാണ് കിടങ്ങ്. ജലവിതാനത്തില്‍ ഒഴുകിനടക്കുന്ന പൂക്കളും നല്ല കാഴ്ചയാണ്. ... Read more
പച്ചപ്പണിഞ്ഞ് നെല്ലിയാമ്പതി
മഴയില്‍ കുതിര്‍ന്ന പച്ചപ്പ് പുതച്ച നെല്ലിയാമ്പതി മലനിരകള്‍ എന്നും സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ്. പാലക്കാട് ടൗണില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സുന്ദര സ്ഥലമാണ് നെല്ലിയാമ്പതി. നെന്മാറയില്നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി ദൃശ്യങ്ങളാണ്. പോത്തുണ്ടി ഡാമിനരികിലൂടെ നെല്ലിയാമ്പതിയിലേക്ക് കയറുമ്പോള്‍ കാണുന്ന കാഴ്ചകള്‍ മതിവരാത്തതും കമനീയവുമാണ്. ഹെയര്‍പിന്‍ വളവുകള്‍ കയറി കൈകാട്ടിയിലെത്തുമ്പോഴേക്കും കൗതുകമായി കുരങ്ങും മയിലും മാനും ഒക്കെയുണ്ട് . ഒപ്പംതന്നെ വെള്ളച്ചാട്ടങ്ങളും ചെറിയ അരുവികളും മലനിരകളുമൊക്കെ കാഴ്ചയ്ക്ക് മിഴിവേകുന്നു. കൈകാട്ടിയിലെത്തിയാല്‍ നെല്ലിയാമ്പതിയായി. അവിടെനിന്ന് മുന്നോട്ടു പോയാല്‍ പുലയമ്പാറ, പാടഗിരി ജങ്ഷനുകളിലെത്തും. അവിടെനിന്ന് നൂറടി ജങ്ഷനിലൂടെ കാരപ്പാറയിലേക്കും അലക്സാന്‍ഡ്രിയ എസ്റ്റേറ്റിലേക്കും പോകാം. പാടഗിരിവഴി ചെന്നാല്‍ സീതാര്‍കുണ്ടിലെത്താന്‍ കഴിയും. അവിടെയുള്ള നെല്ലിമരത്തണലില്‍നിന്ന് നോക്കിയാല്‍ പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളുടെ മനോഹര ദൃശ്യം കാണാം. നെന്മാറയില്നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിലെ ഹെയര്‍പിന്‍ വളവുകളും ആസ്വദിക്കേണ്ടവയാണ്. ഇടക്കിടെ കാണുന്ന അരുവികള്‍ വെള്ളിക്കൊലുസുപോലെ തോന്നും. പാവങ്ങളുടെ ഊട്ടിയെന്നാണ് നെല്ലിയാമ്പതി അറിയപ്പെടുന്നത്. യാത്രക്കിടെ കാണുന്ന ഓറഞ്ച് തോട്ടങ്ങള്‍ നെല്ലിയാമ്പതിയുടെ മാത്രം പ്രത്യേകതയാണ്. മാത്രമല്ല, ... Read more
പാലരുവി എക്സപ്രസ് തിരുനെല്‍വേലി വരെ
പുനലൂരില്‍നിന്ന് പാലക്കാട് വരെയും തിരിച്ചും സര്‍വിസ് നടത്തുന്ന പാലരുവി എക്സപ്രസ് തിങ്കളാഴ്ച മുതല്‍ പുനലൂരില്‍നിന്ന് തിരുനെല്‍വേലി വരെ സര്‍വിസ് ദീര്‍ഘിപ്പിച്ചു. സര്‍വിസ് ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായി നാല് സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അധികമായി ലഭിക്കുമെന്നാണ് സൂചന. തിരുനെല്‍വേലിയില്‍നിന്ന് രാത്രി 10.30ന് സര്‍വിസ് ആരംഭിക്കുന്ന ട്രെയിന്‍ രാവിലെ 3.20ന് പുനലൂരില്‍ എത്തും. തുടര്‍ന്ന് പാലക്കാട്ടേക്ക് യാത്ര തിരിക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.20ന് പാലക്കാട്ട് എത്തും. പാലക്കാട്ടുനിന്ന് വൈകിട്ട് നാലിന് തിരുനെല്‍വേലിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 1.25ന് പുനലൂരിലും രാവിലെ 6.30ന് തിരുനെല്‍വേലിയിലും എത്തിച്ചേരും.