Tag: പാരാഗ്ലൈഡിങ്ങ്
തേഹ്രി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങള്‍
സാഹസികത, നേരംപോക്ക്, അത്ഭുതം, യാത്ര.ഇതെല്ലാം ഒന്നിച്ച് ഒരിടത്ത് അനുഭവിക്കുവാന്‍ സാധിക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള സംഗതിയാണ്. എന്നാല്‍ തേഹ്രി ലേക്ക് ഫെസ്റ്റിവലിലെത്തിയാല്‍ ഇതും നടക്കും. ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന തേഹ്റി ലേക്ക് ഫെസ്റ്റിവല്‍ ഫെബ്രുവരി മാസത്തില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഉത്തരാഖണ്ഡിന്റെ കാഴ്ചകള്‍ ആസ്വദിച്ച് ഒരു യാത്രയാണ് ലക്ഷ്യമെങ്കില്‍ ഇതാണ് പറ്റിയ സമയം. തേഹ്റി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങളിലേക്ക്… തേഹ്റി ലേക്ക് ഫെസ്റ്റിവല്‍ ഏഷ്യയിലെ ഏറ്റവും വലിയ ലേക്ക് ഫെസ്റ്റിവലായി അറിയപ്പെടുന്നതാണ് തേഹ്റി ലേക്ക് ഫെസ്റ്റിവല്‍. ഉത്തരാഖണ്ഡിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് ആദ്യമായാണ് തണുപ്പു കാലമായ ഫെബ്രുവരിയില്‍ നടക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഫെബ്രുവരി 25,26.27 തിയ്യതികളിലാണ് തേഹ്റി ലേക്ക് ഫെസ്റ്റിവല്‍ നടക്കുക. ഈ സമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തിച്ചേരും എന്നാണ് കരുതുന്നത്. ജലവിനോദങ്ങള്‍ എല്ലാം ഒരിടത്ത് ഒരൊറ്റ കുടക്കീഴില് ആസ്വദിക്കുവാന്‍ പറ്റിയ ഒരിടമായാണ് തേഹ്റി ഫെസ്റ്റിവലിനെ ആളുകള്‍ കാണുന്നത്. ... Read more
കൊടുങ്ങല്ലൂരിന്റെ ആകാശക്കാഴ്ചകള്‍ ഇനി പറന്ന് ആസ്വദിക്കാം
അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ചില്‍ കൊടുങ്ങല്ലൂരിന്റെ ആകാശക്കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ പുതിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് പാരാഗ്ലൈഡിങ്ങിന് ഏറ്റവും അനുയോജ്യമായ ഏക ബീച്ച് അഴീക്കോടാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാരാഗ്ലൈഡിങ്ങ് സ്ഥിരം സംവിധാനമാക്കുന്നതിനായി സ്ഥലം എം എല്‍ എ ഇ. ടി ടൈസന്റെ നേതൃത്വത്തില്‍ ഡി എം സി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 200 മീറ്ററോളം ദൂരത്തില്‍ ഇതിനായി ലാന്‍ഡിങ് സ്ഥലം ഒരുക്കിയിട്ടുണ്ട്. പൊതു അവധി ദുവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വിനോദസഞ്ചാരികള്‍ക്കായി ആകാശക്കാഴ്ച കാണാന്‍ സൗകര്യമൊരുക്കുന്നത്. കടവും കായലും ഒന്നിക്കുന്ന അഴിമുഖവും ചീനവലകളും കടപ്പുറമാകെ നിറഞ്ഞു നില്ക്കുന്ന ചൂളമരക്കാടുകളും മറ്റു ബീച്ചുകളില്‍ നിന്ന് അഴീക്കോടിനെ വ്യത്യസ്തമാക്കുന്നത്. കേരളത്തില്‍ ഏറ്റവും വിസ്തൃതിയേറിയ മണല്‍പ്പരപ്പുള്ള ബീച്ചും ഇവിടെയാണെന്നുള്ളത് പാരാഗ്ലൈഡിങ്ങിന് തുണയാകുന്നു. ട്രിച്ചൂര് ഫയറിങ് ക്ലബിന്റെ നേതൃത്വത്തില്‍ രണ്ടുദിവസങ്ങളിലായി നടന്ന പാരാഗ്ലൈഡിങ് പ്രദര്‍ശനം ഇ ടി ടൈസണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മന്മോഹന്റെ നേതൃത്വത്തില്‍ പൈലറ്റുമാരായ സുനില്‍ ഹസന്, ഇബ്രാഹിം ജോണ്‍, ഇഷാം തിവാരി, ... Read more