Tag: പമ്മു
അതിരുകള്‍ താണ്ടി പമ്മു സന്ദര്‍ശിച്ചു 23 രാജ്യങ്ങള്‍
പമ്മു എന്ന് വിളിക്കുന്ന പര്‍വീന്ദര്‍ ചാവ്ല മിടുക്കിയായ മുംബൈക്കാരിയാണ്. 48 വയസിനുള്ളില്‍ ആറ് ഭൂഖണ്ഡങ്ങളിലായി പമ്മു നടത്തിയ യാത്രയാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. പമ്മു 23 രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് വീല്‍ചെയറിലിരുന്നായിരുന്നു അതും തനിച്ച്. അതിസാഹസികവും കഠിനമേറിയതുമായ പല യാത്രകള്‍ പമ്മു താണ്ടി. തായ് വാനിലെ പാരാഗ്ലൈഡിങും, ഇക്വാഡോറിലെ അപകടമേഖലകള്‍ സന്ദര്‍ശിക്കലും അതില്‍ പെടുന്നു. ലുധിയാനയിലാണ് പമ്മു ജനിച്ചത്. ആറില്‍ പഠിക്കുമ്പോള്‍ നേരെ മുംബൈയിലേക്ക്. പതിനഞ്ചാമത്തെ വയസിലാണ് വാതരോഗബാധ കണ്ടെത്തുന്നത്. ഹോട്ടല്‍ നടത്തുകയായിരുന്നു പമ്മുവിന്റെ കുടുംബം. നാല് മക്കളില്‍ ഇളയവള്‍. പ്രായം കൂടുന്തോറും പലവിധപ്രശ്നങ്ങള്‍ അവളെ അലട്ടിത്തുടങ്ങി. ഭക്ഷണം കൊടുക്കുമ്പോള്‍ പൂര്‍ണമായും വായ തുറക്കാന്‍ പോലുമായില്ല. ഡോക്ടര്‍ക്കും വീട്ടുകാര്‍ക്കും രോഗം വഷളാവുന്നുവെന്ന് മനസിലായെങ്കിലും അവള് അതിനത്ര പ്രാധാന്യം നല്‍കിയില്ല. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗം ഗുരുതരമായിത്തുടങ്ങിയത്. ക്ലാസുകളെ അത് ബാധിച്ചു തുടങ്ങി. അസഹ്യമായ വേദന ശരീരത്തെ ബാധിച്ചു തുടങ്ങി. സ്റ്റിറോയ്ഡിന്റെ സഹായം വേണ്ടിവന്നു പരീക്ഷയെഴുതാന്‍. പമ്മു തളര്‍ന്നത് സഹോദരിയുടെ വിവാഹ നാളുകളിലായിരുന്നു. ... Read more