Tag: നരേന്ദ്രമോദി
സ്മൃതി അമര്‍ രഹോ; ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും
ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാഷ്ട്രത്തിനു സമര്‍പ്പിക്കും. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്, മൂന്നു സേനകളുടെയും തലവന്മാര്, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യാ ഗേറ്റിനു സമീപം 500 കോടി ചെലവിലാണു യുദ്ധ സ്മാരകം നിര്‍മിച്ചത്. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ സ്മരണയ്ക്കാണ് ആധുനിക രീതിയില്‍ യുദ്ധ സ്മാരകം നിര്‍മിച്ചിട്ടുള്ളത്. വീര സൈനികരോടുള്ള കടപ്പാട് പ്രകടിപ്പിക്കാനും സന്ദര്‍ശക മനസ്സുകളില്‍ രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണു സ്മാരകം പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യത്തിനു ശേഷം യുദ്ധങ്ങളിലും മറ്റുമായി കൊല്ലപ്പെട്ട 22,500 ഇന്ത്യന്‍ സൈനികരുടെ സ്മരണയ്ക്കാണ് ഇതു നിര്‍മിച്ചത്. രാജ്യം സ്വതന്ത്രമായത്തിനു ശേഷമുണ്ടായ യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ചവരുടെ പേരുകള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍. ഏകദേശം 22500 പേരാണ് ഇക്കാലയളവില്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടത്. ഒന്നാം ലോക മഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ- അഫ്ഗാന് യുദ്ധത്തിലും കൊല്ലപ്പെട്ട സൈനികരുടെ സ്മരണയ്ക്ക് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഇന്ത്യാ ഗേറ്റിനു സമീപമാണു രാജ്യത്തിന്റെ അഭിമാനമായ യുദ്ധ സ്മാരകം നിര്‍മിച്ചിരിക്കുന്നത്. സ്മാരകത്തിന്റെ രൂപകല്പനയ്ക്ക് രാജ്യാന്തര ... Read more
കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനം. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുമെന്ന് കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രന് അറിയിച്ചു. അടുത്ത മാസം 15-നാവും ഉദ്ഘാടനം. ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍.കെ.പ്രേമചന്ദ്രനെ അറിയിക്കുകയായിരുന്നു.
പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യന് എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തില്‍ ഒന്നാമതായി തലയുയര്‍ത്തി നില്‍ക്കുന്നത്. 2389 കോടിയാണ് പ്രതിമാ നിര്‍മ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ. ഉദ്ഘാടനത്തിന്റെ ഭാഗമായി ദില്ലിയില്‍ ഇന്ന് രാവിലെ ‘യൂണിറ്റി മാരത്തോണ്‍’ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്.