Tag: ദേശീയ യുദ്ധ സ്മാരകം

സ്മൃതി അമര്‍ രഹോ; ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും

ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാഷ്ട്രത്തിനു സമര്‍പ്പിക്കും. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, മൂന്നു സേനകളുടെയും തലവന്‍മാര്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യാ ഗേറ്റിനു സമീപം 500 കോടി ചെലവിലാണു യുദ്ധ സ്മാരകം നിര്‍മിച്ചത്. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ സ്മരണയ്ക്കാണ് ആധുനിക രീതിയില്‍ യുദ്ധ സ്മാരകം നിര്‍മിച്ചിട്ടുള്ളത്. വീര സൈനികരോടുള്ള കടപ്പാട് പ്രകടിപ്പിക്കാനും സന്ദര്‍ശക മനസ്സുകളില്‍ രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണു സ്മാരകം പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യത്തിനു ശേഷം യുദ്ധങ്ങളിലും മറ്റുമായി കൊല്ലപ്പെട്ട 22,500 ഇന്ത്യന്‍ സൈനികരുടെ സ്മരണയ്ക്കാണ് ഇതു നിര്‍മിച്ചത്. രാജ്യം സ്വതന്ത്രമായത്തിനു ശേഷമുണ്ടായ യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ചവരുടെ പേരുകള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍. ഏകദേശം 22500 പേരാണ് ഇക്കാലയളവില്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടത്. ഒന്നാം ലോക മഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ- അഫ്ഗാന്‍ യുദ്ധത്തിലും കൊല്ലപ്പെട്ട സൈനികരുടെ സ്മരണയ്ക്ക് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഇന്ത്യാ ഗേറ്റിനു സമീപമാണു രാജ്യത്തിന്റെ അഭിമാനമായ യുദ്ധ സ്മാരകം നിര്‍മിച്ചിരിക്കുന്നത്. സ്മാരകത്തിന്റെ രൂപകല്‍പനയ്ക്ക് രാജ്യാന്തര ... Read more