Tag: തോബ-മിയോടോ

ദമ്പതിശിലകള്‍ എന്നറിയപ്പെടുന്നു തോബ-മിയോടോ ശിലകള്‍

വിനോദസഞ്ചാരികളായാലും ഫൊട്ടോഗ്രഫര്‍മാരായാലും ജപ്പാനിലെത്തിയാല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടതാണ് മിയോടോ ഇവ. ഫുടാമിക്കടുത്ത് കടലില്‍ സ്ഥിതി ചെയ്യുന്ന രണ്ടു വലിയ ശിലകളാണ് തോബ-മിയോടോ ഇവ എന്ന ദമ്പതിശിലകള്‍. രണ്ടു പാറക്കെട്ടുകളിലും വച്ച് വലിയ പാറക്കെട്ടിനെ ഭര്‍ത്താവായും ചെറിയതിനെ ഭാര്യയായിട്ടുമാണ് കണക്കാക്കുന്നത്. ഇവയെ തമ്മില്‍ പരസ്പരം ഒരു ഷിമേനവ കയറുകൊണ്ട് ബന്ധിപ്പിച്ചിട്ടുമുണ്ട്. (ജപ്പാനില്‍ ഷിന്റോ മതവുമായി ബന്ധപ്പെട്ട് ആചാരപരമായ പ്രാധാന്യത്തോടെ കച്ചിപിരിച്ചുണ്ടാക്കുന്ന ഒരു തരം കയറാണ് ഷിമേ നവ). ഈ കയര്‍ ആത്മീയവും ലൗകികവുമായ ലോകങ്ങള്‍ തമ്മിലുള്ള അതിരാണെന്നും ഒരു സങ്കല്‍പമുണ്ട്. ദമ്പതിശിലകളെ പരസ്പരം ബന്ധിപ്പിക്കുന്ന കയര്‍ വര്‍ഷത്തില്‍ മൂന്നു തവണ അനുഷ്ഠാനച്ചടങ്ങുകളോടുകൂടിത്തന്നെ മാറ്റി സ്ഥാപിക്കാറുണ്ട്. കടലിലൂടെ ചെറിയ ബോട്ടു യാത്ര നടത്തിയാണ് ഈ ദമ്പതി ശിലകളുടെ അടുത്തു എത്തിച്ചേരുന്നത്. മിയോടോ ഇവയിലെത്തുന്ന ഫൊട്ടോഗ്രഫര്‍മാരുടെ സ്വപ്നമാണ് ഈ ‘ദമ്പതിമാര്‍ക്കിടയിലൂടെ’ സൂര്യന്‍ ഉദിച്ചുയരുന്ന ചിത്രം ക്യാമറയില്‍ പകര്‍ത്തുക എന്നത്. വേനല്‍ക്കാലപ്രഭാതങ്ങളില്‍ മാത്രമെ ഇങ്ങനൊരു ദൃശ്യം സാധാരണ ലഭ്യമാകുകയുള്ളൂ. മിയോടോ ഇവയ്ക്കു വളരെ അടുത്താണ്. ഫുടാമി- ഒകിതാമ ക്ഷേത്രം. ... Read more