Tag: തേയില
ഇന്ത്യന്‍ തേയിലയ്ക്ക് ഒടുവില്‍ ‘ഓക്കെ’ സര്‍ട്ടിഫിക്കറ്റ് നല്‍കി ട്രിസ്ടീ
ഇന്ത്യയില്‍ ആഭ്യന്തര ഉപയോഗത്തിനായി ഉല്‍പാദിപ്പിച്ച തേയില സുരക്ഷിതമെന്ന് ട്രസ്ടീ. ആഭ്യന്തര ആവശ്യത്തിനായി ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച 608 ദശലക്ഷം കിലോ തേയിലയും സുരക്ഷിതമാണെന്നാണ് ട്രിസ്ടീ വിശദമാക്കിയത്. ചെറുകിട എസ്റ്റേറ്റുകളുടെയും മറ്റ് തേയില വ്യവസായവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവര്‍ക്കും ഏറെ ഗുണപരമാണ് ട്രസ്ടീയുടെ കണ്ടെത്തല്‍. തേയില ഉല്‍പാദകരുടെയും ചെറുകിട എസ്റ്റേറ്റുകളുടെയും വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ട്രസ്ടീ. ഇന്ത്യന്‍ തേയിലയുടെ ഗുണമേന്മയെക്കുറിച്ചുളള സംശയങ്ങള്‍ക്ക് വലിയ രീതിയില്‍ പരിഹാരമാകുന്നത് കൂടിയാണ് ഈ നടപടി. തേയില ഉല്‍പാദനം, ഈ മേഖലയിലെ പുതിയ സാങ്കേതിക വിദ്യ വികസനം, വിതരണ ശൃംഖലാ വികസനം തുടങ്ങിയ മേഖലകളില്‍ ട്രസ്ടീ വലിയ ഇടപെടലുകളാണ് നടത്തിവരുന്നത്. ഇതുവരെ രാജ്യത്ത് 460 ചെറുകിട എസ്റ്റേറ്റുകളെ ട്രസ്ടീ സര്‍ട്ടിഫൈ ചെയ്തു. ഇതോടെ ഇന്ത്യന്‍ തേയിലയുടെ വിപണന സാധ്യതയില്‍ വലിയ ഉണര്‍വുണ്ടായേക്കും. തേയില ഉല്‍പാദന മേഖലയില്‍ കഴിഞ്ഞ വര്‍ഷം 38 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി ട്രസ്ടീ വിലയിരുത്തി. ഇന്ത്യന്‍ തേയിലയുടെ രുചിയും ഗുണമേന്മയും ഉയര്‍ത്തുകയെന്നതും ട്രസ്ടീയുടെ ലക്ഷ്യമാണ്.
നുകരാം അല്‍പം വില കൂടിയ ചായ
അസം ടി ട്രെയ്‌ഡേഴ്‌സ് ഒരു കിലോ തേയില വാങ്ങിയതിലൂടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല തേയിലയുടെ വില തന്നെ ഒരു കിലോയ്ക്ക് 40000 രൂപ. ഗുവാഹത്തിയിലെ പരമ്പരാഗത ചായക്കടക്കാരായ അസം ടി ട്രെയ്‌ഡേഴ്‌സ് ടീ ഓക്ഷന്‍ സെന്ററില്‍ നടന്ന ലേലത്തിലാണ് പ്രത്യേകതകള്‍ ഏറെയുള്ള ഗോള്‍ഡന്‍ നീഡില്‍ ടീ വന്‍വില കൊടുത്ത് സ്വന്തമാക്കിയത്. ചരിത്രത്തില്‍ എല്ലാക്കാലത്തും ചായ വിലപ്പെട്ട പാനീയം തന്നെയായിരുന്നു. വളരെ യാദൃശ്ചികമായി ചൈനക്കാര്‍ കണ്ടുപിടിച്ച ഈ പാനീയം ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തതും അസമിലും ഡാര്‍ജിലിങ്ങിലും സിലോണിലും നീലഗിരിയിലുമെല്ലാം വന്‍തോതില്‍ തേയില ഉല്പാദനം ആരംഭിക്കപ്പെട്ടതുമെല്ലാം ഇക്കാരണം കൊണ്ടുതന്നെ. ആ രാജകീയതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഗുവാഹാത്തിയില്‍ നടന്ന ലേലം. വളരെ ശ്രദ്ധയോടെ നുള്ളിയെടുത്ത കിളുന്ത് തേയിലയാണ് ഗോള്‍ഡന്‍ നീഡില്‍ ടീ. വളരെ മൃദുവായതും സ്വര്‍ണനിറത്തോട് കൂടിയതുമായ ആവരണം ഈ ഇലകളെ വെല്‍വെറ്റിനു സമാനമായ മൃദുത്വം ഉള്ളതാക്കുന്നു. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ചായയ്ക്ക് സ്വര്‍ണനിറമായിരിക്കും. രുചിയിലും മണത്തിലും ഗുണമേന്മയിലും ഇതിനോട് കിടപിടിക്കാന്‍ ... Read more