Tag: തേക്കടി
വേനല്‍ രൂക്ഷമാകുന്നു; തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രിച്ചേക്കും
വേനല്‍ കടുത്തതോടെ തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രണത്തിനു സാധ്യത. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 114.05 അടിയിലേക്കു താഴ്ന്നിരിക്കുകയാണ്. വേനല്‍മഴ കാര്യമായി ലഭിക്കാത്തതും തമിഴ്നാട് അണക്കെട്ടില്‍നിന്ന് വെള്ളം കൊണ്ടുപോകുന്നതിനാലും ജലനിരപ്പ് ഇനിയും കുറയാനാണ് സാധ്യത. സെക്കന്‍ഡില്‍ 170 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്നാട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ പരിസരങ്ങളില്‍ ചെറിയതോതില്‍ മഴ ലഭിച്ചിരുന്നു. ഇതിനാല്‍ ചെറിയ തോതില്‍ നീരൊഴുക്കുണ്ടായിരുന്നു. എന്നാല്‍, കടുത്ത ചൂടായതോടെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ജലനിരപ്പ് ക്രമാതീതമായി കുറയുന്നതോടെ തേക്കടിയിലെ ബോട്ട് സര്‍വീസുകള്‍ നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ജലനിരപ്പ് 110 അടിയില്‍ താഴേയ്ക്ക് എത്തിയ സമയത്ത് ബോട്ടുകളില്‍ കയറ്റുന്ന സഞ്ചാരികളുടെ എണ്ണം കുറച്ച് വലിയ ബോട്ടുകളുടെ സര്‍വീസ് ഭാഗികമായി നിയന്ത്രിച്ചിരുന്നു. കൂടാതെ ഇപ്പോഴുള്ള ബോട്ട് ലാന്‍ഡിങ് ഒരു കിലോമീറ്ററോളം ഇറക്കി താത്കാലികമായ ലാന്‍ഡിങ് സംവിധാനമാണ് ഒരുക്കിയിരുന്നത്. 105 അടിക്കു താഴേയ്ക്ക് ജലനിരപ്പെത്തുന്നതോടെ ബോട്ട് സര്‍വീസ് നിര്‍ത്താനാണ് അധികൃതരുടെ നീക്കം. വേനല്‍ ശക്തമാണെങ്കിലും ഇതൊക്കെ അവഗണിച്ച് ഒട്ടേറെ ... Read more
ഇന്ത്യയാണ് ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്: അല്‍ഫോണ്‍സ് കണ്ണ ന്താനം
ഇന്ന് ലോകത്ത് ടൂറി സം മേഖല യില്‍ ഏറ്റവും കൂ ടുതല്‍ തൊഴില്‍ നല്‍കുന്നത് ഇന്ത്യയാണെന്നും ഇതില്‍ അധികവും ജോലി ലഭിക്കുന്നത് പാവങ്ങള്‍ക്കാണെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെആഭിമുഖ്യത്തില്‍ സ്വദേശ് ദര്ശന് പദ്ധതിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ‘എക്കോ ടൂറിസം സര്‍ക്യൂട്ട്: പത്തനംതിട്ട – ഗവി – വാഗമണ്‍ – തേക്കടി’ എന്ന പദ്ധതിയുടെ ഉദ്ഘാടനം വാഗമ ണിലെ പാരാഗ്ലൈഡിംഗ് പോയന്റില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയാ യിരുന്നു അ ദ്ദേഹം. ഇന്ത്യയിലെ 8.21 കോ ടി ആളുകള്‍ ടൂറിസം മേഖല യില്‍ ജോ ലി ചെയ്യുമ്പോള്‍ അ തില്‍ 7 കോ ടിയും പാവങ്ങ ളാണ്. ടൂ റിസം രംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു. ച ടങ്ങില്‍ സംസ്ഥാന വൈദ്യുതി വകുപ്പുമന്ത്രി എം എം മണി അധ്യക്ഷനാ യിരുന്നു. അഡ്വ. ജോ യ്സ് ജോര് ജ്ജ് ... Read more
തേക്കടി തടാകത്തിന്റെ ഭംഗി ആസ്വദിക്കാന്‍ അമിനിറ്റി സെന്റര്‍ ഒരുങ്ങുന്നു
തേക്കടി ബോട്ട് ലാന്റഡിങ്ങില്‍ ബോട്ടിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ പണി ഉടന്‍ പൂര്‍ത്തിയാകും. ഇടക്കാലത്ത് നിര്‍മ്മാണം നിര്‍ത്തിവെച്ച അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണം അടുത്തിടെ വീണ്ടും പുനരാരംഭിച്ചു. 3 നിലകളിലായി നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ താഴത്തെ നിലയില്‍ റസ്റ്ററന്റ്, ശുചിമുറികള്‍ എന്നിവയും രണ്ടാം നിലയില്‍ മിനി തിയറ്ററും ഒരുക്കും. മൂന്നാം നില തേക്കടി തടാകത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ പൂര്‍ണമായും ഗ്ലാസ് ഭിത്തിയോട് കൂടിയ വ്യൂ പോയിന്റാണ്. ടൂറിസം വകുപ്പിന്റെ സഹായത്തോടെ 127 ലക്ഷം രൂപ ചെലവിലാണ് അമിനിറ്റി സെന്റര്‍ നിര്‍മിക്കുന്നത്. ഹൗസിങ് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കാം എന്ന പ്രതീക്ഷയാണ് വനം വകുപ്പിനുള്ളത്. ഇത് പൂര്‍ത്തീകരിക്കുന്നതോടെ ഇപ്പോള്‍ ബോട്ട് ലാന്‍ഡിങ്ങില്‍ സഞ്ചാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും.
ഹർത്താലിനെതിരെ പ്രതിഷേധവുമായി ടൂറിസം മേഖല
ഹർത്താലുകൾക്കും ടൂറിസ്റ്റുകളെ ആക്രമിക്കുന്നതിനെതിരെയും സംസ്ഥാനത്തെ ടൂറിസം മേഖല പ്രതിഷേധവുമായി തെരുവിലേക്ക്. പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം. തിരുവനന്തപുരത്ത് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടത്തും. പാളയം രക്തസാക്ഷി മണ്ത്തിൽ നിന്ന് സെക്രട്ടറിയേറ്റ് പടിക്കൽ വരെയാണ് ജാഥ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തിൽ നടക്കുന്ന മൗനജാഥയിൽ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ (എസ് കെ എച്ച് എഫ്), അസോ. ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം ( എ പി ടി ), ടൂറിസം പ്രൊഫഷണൽസ് ക്ലബ്ബ് (ടി പി സി ), കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (കാറ്റോ ) ‘ കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി ( സി കെ ടി ഐ ) എന്നിവരും പങ്കാളികളാകും . നാടിനെ നടുക്കിയ മഹാ പ്രളയത്തിന്റെ ആഘാതം പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല, പുതിയ ടൂറിസം സീസണ് ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടൂറിസം വ്യവസായികളും ... Read more
മൂന്നാറും തേക്കടിയും പോകാം ചൊവ്വാഴ്ച മുതൽ: അനിശ്ചിതകാല യാത്രാ നിരോധനം പിൻവലിച്ചു
നീലക്കുറിഞ്ഞി കാണാൻ പോകാം. ചൊവ്വാഴ്ച മുതൽ . മൂന്നാർ, തേക്കടി അടക്കം ഇടുക്കി ജില്ലയിലെ ഏതു വിനോദ സഞ്ചാര കേന്ദ്രത്തിലും ഒക്ടോബർ 9 മുതൽ പോകാമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം വ്യക്തമാക്കി. നേരത്തെ ഏർപ്പെടുത്തിയ അനിശ്ചിതകാല യാത്രാ നിരോധനത്തിൽ ജില്ലാ കലക്ടർ ഭേദഗതി വരുത്തി. മഴ മുന്നറിയിപ്പിനെ തുടർന്ന് ഈ മാസം 5 മുതൽ 8 വരെ മാത്രമാണ് സഞ്ചാരികൾക്കുള്ള നിരോധനമെന്ന് ജില്ലാ കലക്ടറുടെ അറിയിപ്പിലുണ്ട്. പ്രളയക്കെടുതിയിൽ നിന്ന് ഇടുക്കിയിലെ ടൂറിസം കര കയറുന്നതിനിടെയാണ് വീണ്ടും കനത്ത മഴ എത്തിയത്. കാലാവസ്ഥ പ്രവചനത്തെത്തുടർന്ന് ഇടുക്കിയിൽ ജില്ലാ കലക്ടർ വിനോദ സഞ്ചാര നിരോധനം പ്രഖ്യാപിച്ചിരുന്നു. അനിശ്ചിതകാല നിരോധനം ടൂറിസം മേഖലക്ക് തിരിച്ചടിയാകുമെന്നതിനാൽ ടൂറിസം സെക്രട്ടറി റാണി ജോർജിന്റെ ഇടപെടലിനെത്തുടർന്നാണ് പുതിയ തീരുമാനം.
കേരളം മനോഹരം ,മനമലിഞ്ഞ് ടൂർ ഓപ്പറേറ്റർമാർ
പ്രളയദുരിതത്തില്‍ നിന്ന് കരകയറിയ കേരളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വിദേശ ടൂര്‍ ഓപ്റേറ്റര്‍മാര്‍. കേരള ട്രാവല്‍ മാര്‍ട്ടിനോട് അനുബന്ധിച്ച് എത്തിയ വിദേശ ടൂര്‍ ഓപ്റേറ്റര്‍മാരാണ് വയനാട് ഇടുക്കി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്. ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ ടൂര്‍ ഓപ്റേറ്റര്‍മാര്‍ക്ക് ജില്ലാ അധികാരികള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വയനാട് സന്ദര്‍ശനത്തിനെത്തിയത് 14 വിദേശ രാജ്യങ്ങളില്‍ നിന്ന് 51 ടൂര്‍ ഓപ്റേറ്റര്‍മാരാണ്. രണ്ട് ദിവസത്തെ പര്യടനത്തില്‍ ഇവര്‍ ആദ്യ ദിനം സന്ദര്‍ശിച്ചത് എടയ്ക്കല്‍ ഗുഹ, അമ്പലവയല്‍, ഫാന്റം റോക്ക്,അമ്പെയ്ത്ത് കേന്ദ്രം, കളിമണ്‍ പാത്ര നിര്‍മാണശാല എന്നീയിടങ്ങളാണ്. തുടര്‍ന്ന് ഗ്രാമീണ ജീവിതം മനസിലാക്കുന്നതിന് ആദിവാസി കോളനികളില്‍സന്ദര്‍ശനം നടത്തി. രണ്ടാം ദിനത്തില്‍ പൂക്കോട് തടാകം കുറുവാദ്വീപ്, സൂചിപ്പാറ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഇടുക്കി സന്ദര്‍ശിക്കാനെത്തിയത് ഇരുന്നൂറ് പേരടങ്ങുന്ന ട്രാവല്‍ ഏജന്‍സി സംഘമാണ്. ഇതില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടുന്ന അംഗങ്ങളുണ്ടായിരുന്നു. ഇടുക്കി സന്ദര്‍ശനത്തിനെത്തിയ ടാവല്‍ ഏജന്‍സി സംഘത്തിനെ തേക്കടി ഡെസ്റ്റിനേഷന്‍ പ്രെമോഷന് കൗണ്‍സില്‍, ... Read more
തേക്കടി ഉണരുന്നു; ബോട്ട് സര്‍വീസ് വീണ്ടും തുടങ്ങി
സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തേക്കടി പഴയ പ്രൌഡിയിലേക്ക് തിരിച്ചു പോകുന്നു. തേക്കടിയില്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. പ്രളയത്തെതുടര്‍ന്ന് ഇടുക്കിയില്‍ വിനോദ സഞ്ചാരം കളക്ടര്‍ നിരോധിച്ചിരുന്നു. നിരോധനം നീക്കിയതും തേക്കടിയിലെ വിനോദസഞ്ചാര മേഖലയ്ക്കു തുണയായി. രാവിലെ ബോട്ട് സവാരി നടത്താന്‍ തേക്കടിയിലെ വിവിധ സംഘടനാ പ്രതിനിധികളും എത്തിയിരുന്നു. തേക്കടിയിലേക്കുള്ള റോഡുകള്‍ പലേടത്തും തകര്‍ന്നതാണ് വിനയായത്. മൂന്നാര്‍-തേക്കടി പാതയിലൂടെ വലിയ ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വരാനാവുമെന്നു തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന് കൗണ്‍സില്‍ സെക്രട്ടറി ജിജു ജയിംസ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയകാലത്ത് ടിഡിപിസി അംഗങ്ങള്‍ മറ്റിടങ്ങളിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്നു
കാറ്റുമൂളും പാഞ്ചാലിമേട്
പഞ്ച പാണ്ഡവ പത്നി പാഞ്ചാലി സ്ത്രീ സൗന്ദര്യത്തിന് ഉദാഹാരണമാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പാഞ്ചാലിയുടെ സൗന്ദര്യം അത്രത്തോളം തന്നെ പാഞ്ചാലിമേടിനും കിട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പച്ച വിരിച്ച കുന്നിന് മുകളില്‍ എത്തുന്നവര്‍ക്ക് കാഴ്ച കണ്ട് മടങ്ങാന്‍ മടിയാണ്. ഭൂപ്രകൃതിയും കുളിര്‍ന്ന കാലാവസ്ഥയും തേടി ഇടുക്കിയിലേയ്ക്ക് വരുന്നവര്‍ പാഞ്ചാലിമേട് കാണാന്‍ മറക്കേണ്ട. കുന്നു കയറി വരുമ്പോള്‍ ഇഷ്ടം പോലെ കുളിര്‍വായു ശ്വസിക്കാനും മടിക്കേണ്ട. കാരണം വായുവിന്റെ ഈ പരിശുദ്ധി നിങ്ങളുടെ നാട്ടിലൊന്നും ഉണ്ടാവില്ല. pic courtesy: Panchalimedu.com പാഞ്ചാലിക്കുളം മഹാഭാരതത്തില്‍നിന്നൊരു ഏട് പോലെയാണ് ദൃശ്യഭംഗികൊണ്ടും ഐതിഹ്യപ്പെരുമകൊണ്ടും സമ്പന്നമായ പാഞ്ചാലിമേട്. സമുദ്രനിരപ്പില്‍നിന്നു 2500 അടി ഉയരത്തില്‍ മഞ്ഞു കിനിഞ്ഞിറങ്ങുന്ന പ്രദേശം. പാഞ്ചാലിമേടിന്റെ അടുത്ത പ്രദേശങ്ങള്‍ മനോഹരമായ പാറക്കൂട്ടങ്ങള്‍കൊണ്ടു സമ്പുഷ്ടമാണ്. കൂടെ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളും. നിറയെ മൊട്ടക്കുന്നുകള്‍ ഉള്ള പാഞ്ചാലിമേടിനു സമീപത്തെ തെക്കേമല സഞ്ചാരികളുടെ കണ്ണിനു കുളിര്‍മ പകരുന്ന കാഴ്ചയാണ്. അജ്ഞാതവാസത്തിനു തൊട്ടുമുന്‍പുള്ള കാലത്ത് പാണ്ഡവന്മാര് പാഞ്ചാലിക്കൊപ്പം ഇവിടെയാണു താമസിച്ചിരുന്നതെന്നു കരുതുന്നു. ഇവിടുത്തെ ഗോത്രവര്‍ഗക്കാര്‍ പാണ്ഡവര്‍ക്കു ... Read more