Tag: തിരുപ്പതി ലഡു

ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രം; തിരുപതി തിരുമല വെങ്കിടേശ്വര ക്ഷേത്രം

ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ഥാടനകേന്ദ്രമാണ് തിരുപ്പതി. ദിവസേന പതിനായിരക്കണക്കിന് ആളുകളാണ് ഈ പുണ്യഭൂമിയിലേക്ക് എത്തിച്ചേരുന്നത്. ആന്ധ്രപ്രദേശില്‍ ചിറ്റൂര്‍ ജില്ലയിലെ പ്രധാന പട്ടണമാണ് തിരുപ്പതി. ലോകപ്രശസ്തമായ തിരുമല വെങ്കിടേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.മഹാവിഷ്ണുവിനെ വെങ്കിടേശ്വര രൂപത്തില്‍ ആരാധിക്കുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്നവും പൗരാണികവുമായ ക്ഷേത്ര മാണ് തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം. മഹാലക്ഷ്മി, ഭൂമീദേവി എന്നീ രണ്ട് ഭാര്യമാര്‍ക്കൊപ്പം വിവാഹം കഴിഞ്ഞ രൂപത്തിലാണ് വെങ്കിടേശ്വരനെ ഇവിടെ ആരാധിക്കുന്നത്. സപ്തഗിരി തിരുമലയില്‍ കാണപ്പെടുന്ന ഏഴുകുന്നുകളില്‍ ഒന്നായ വെങ്കിടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൈകുണ്ഠ ഏകാദശിക്കാണ് തിരുമല വെങ്കിടേശ്വര ക്ഷേത്ര ത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. ആ ദിവസം ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ക്ക് സകല പാപങ്ങളില്‍ നിന്നും മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. തലമുടി സമര്‍പ്പണമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉത്തമ വിവാഹം നടക്കാനും മോക്ഷപ്രാപ്തിക്കുമെല്ലാമായി ധാരാളം ഭക്തര്‍ ഇവിടെ ദര്‍ശനം നടത്തുന്നു. തിരുപ്പതി ലഡു ആണ് ക്ഷേത്രത്തിലെ പ്രസാദം. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ... Read more