Tag: തരംഗംബാടി
സഞ്ചാരികള്‍ ഉപേക്ഷിച്ച ഇടങ്ങള്‍
അറിയാത്ത കാരണങ്ങള്‍ കൊണ്ട് വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെട്ട ഇടങ്ങള്‍…. ഒരിക്കല്‍ സ്വര്‍ഗ്ഗതുല്യമായിരുന്നുവെങ്കിലും അതിന്റെ പകിട്ടൊക്കെ എന്നേ മാഞ്ഞു കഴിഞ്ഞു എന്നു പറയുമ്പോഴും ചിലതൊക്കെ ഇനിയും ബാക്കിയാണ്. അത്ര പെട്ടന്നു കണ്ടു തീര്‍ക്കുവാന്‍ കഴിയാത്ത കാഴ്ടകളും അനുഭവങ്ങളും ഒക്കെയായി ഇന്നും സഞ്ചാരികളുടെ പാദസ്പര്‍ശനത്തിനായി കൊതിക്കുന്ന ഇടങ്ങളാണ് മലയാളം നേറ്റീവ് പ്ലാനെറ്റ് പരിചയപ്പെടുത്തുന്നത്. കാലപ്പഴക്കം കാര്യമായി തന്നെ ബാധിച്ചുവെങ്കിലും അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഇന്നും ഒളിപ്പിക്കുന്ന, യാത്രകള്‍ രക്തത്തില്‍ അലിഞ്ഞവര്‍ തേടിച്ചെല്ലേണ്ട കുറച്ച് ഇടങ്ങള്‍ നോക്കാം… ധനുഷ്‌കോടി തമിഴ്‌നാട് പ്രേതനഗരം എന്ന് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇടമാണ് ധനുഷ്‌കോടി. ഒരിക്കല്‍ തകര്‍ന്നടിഞ്ഞുവെങ്കിലും നിഗൂഢതകള്‍ കൊണ്ട് ഇന്നും ഒരാവരണം ഈ നഗരം തീര്‍ത്തിരിക്കുന്നു. തമിഴ്‌നാടിന്റെ തെക്കേ അറ്റത്ത്, സ്ഥിതി ചെയ്യുന്ന ഇവിടം പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഒക്കെ ഒരുപാട് പരാമര്‍ശിക്കപ്പെടുന്ന സ്ഥലമാണ്. സാഗരങ്ങള്‍ സംഗമിക്കുന്നിടം ബംഗാള്‍ ഉള്‍ക്കടലും ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ലങ്കാധിപതിയായ രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ ലങ്കയിലേക്ക് കടക്കാനായി രാമന്‍ പണിത സേതുബന്ധനത്തിന്റെ ... Read more