Tag: ജി.പി.എസ്

ഓട്ടോ നിരക്കുകള്‍ ഇനി മൊബൈലിലും തെളിയും; വരുന്നു സര്‍ക്കാര്‍ വക ആപ്പ്

സംസ്ഥാനത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള യാത്രക്കാരുടെ പ്രധാന പരാതിയാണ് ന്യായമല്ലാത്ത നിരക്ക് കൊള്ള. ഇതിനും പരിഹാരമായി സഞ്ചാരിക്കുന്ന ദൂരത്തിനുള്ള കൃത്യമായ ഓട്ടോനിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ സംവിധാനത്തിന്റെ പരീഷണ ഉപയോഗം ലീഗല്‍ മെട്രോളജി വകുപ്പ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഓട്ടോകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്മാര്‍ട്ട് ഫോണില്ലാത്തവരെ സഹായിക്കാനാണ് ജിപിഎസിനെ പ്രധാനമായും ആശ്രയിക്കുന്നത്. ഓട്ടോയിലെ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഫെയര്‍മീറ്ററില്‍ പിന്നെ ക്രമക്കേട് നടത്താന്‍ കഴിയില്ല. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കാം. മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് സഞ്ചരിച്ച ദൂരവും നിരക്കും ആപ്പിലൂടെ നേരിട്ടറിയാനാകും. ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം യാത്രികരുടെ സുരക്ഷ ഉറപ്പാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, വ്യാജ പെര്‍മിറ്റുകള്‍ തുടങ്ങിയവ ഈ ... Read more

ജനുവരി ഒന്ന് മുതല്‍ ഈ വാഹനങ്ങള്‍ക്ക് ജിപിഎസ് നിര്‍ബന്ധം

2019 ജനുവരി 1 മുതല്‍ രജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമായി നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ്  സംവിധാനം ഘടിപ്പിക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. അതേസമയം സംസ്ഥാനത്തെ എല്ലാ സ്കൂൾ വാഹനങ്ങളിലും 2018 ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ ജിപിഎസ് സംവിധാനം നിലവില്‍ വന്നിരുന്നു. സ്കൂൾ വാഹനങ്ങൾ അപടകത്തിൽ പെടുന്നത് വർദ്ധിക്കുകയും കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായുള്ള പരാതി വ്യാപകമാകുകയും ചെയ്തതോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. ബസുകളുടെ വേഗം, യാത്രാപഥം എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാവും.  കുട്ടികൾക്കു നേരെ മോശം ... Read more

അമിതവേഗം നിയന്ത്രിക്കാന്‍ സ്വകാര്യ ബസുകളില്‍ ജി പി എസ് സംവിധാനം വരുന്നു

സ്‌കൂള്‍ ബസുകളിലെ ജി.പി.എസ്. ഘടിപ്പിക്കല്‍ പൂര്‍ത്തിയായശേഷം സ്വകാര്യ ബസുകളിലും ജി.പി.എസ്. നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. നഗരത്തിലൂടെയുള്ള സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജി.പി.എസ്. ഘടിപ്പിക്കുന്നത്. നഗരത്തിലൂടെ പാഞ്ഞെത്തുന്ന സ്വകാര്യ ബസുകള്‍ക്ക് വേഗം കുറയ്ക്കുന്നതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും നിരത്തിലിറങ്ങുമ്പോള്‍ പാലിക്കാറില്ല. ഡോര്‍ ഇല്ലാത്ത ബസുകളും അപകടാവസ്ഥയിലായ സീറ്റുകളുള്ള ബസുകളും നിരത്തിലുണ്ട്. ഇളകിയ സീറ്റുകള്‍ കയര്‍ കൊണ്ട് കെട്ടിയിരിക്കുന്ന നിലയിലും കാണാം. ഇവ കണ്ടുപിടിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയാതെപോകുന്നു. ചെറുവാഹനങ്ങളെ തട്ടിയിട്ട് പാഞ്ഞുപോകുന്നതും നഗരത്തില്‍ പതിവുകാഴ്ചയാണ്. ആളുകള്‍ കയറുന്നതിനുമുന്‍പ് വാഹനം എടുക്കുന്നതും സ്റ്റോപ്പുകളില്‍ എത്തിയാല്‍ തിടുക്കംകൂട്ടി ആളുകളെ ഇറക്കുന്നതും നിത്യസംഭവമായി. പലപ്പോഴും പ്രായമായ സ്ത്രീകളും കൈക്കുഞ്ഞുമായെത്തുന്നവരും ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടാറുണ്ട്. ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുള്ള മിനിറ്റുകളുടെ വ്യത്യാസം മറികടക്കുന്നതിനാണ് മരണപ്പാച്ചിലെന്ന് യാത്രക്കാര്‍ പറയുന്നു. ഇതുമൂലം കാല്‍ നടക്കാരെപ്പോലും വകവയ്ക്കാതെയാണ് മത്സരയോട്ടം. മത്സരയോട്ടത്തിനിടയില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താന്‍ മടിക്കുന്നതായും കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് സ്വകാര്യ ബസുകള്‍ക്ക് ജി.പി.എസ്.സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുന്നതെന്ന് ... Read more