Tag: ജസ്റ്റിസ് പി. സദാശിവം
ആയുര്‍വേദത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തിയാല്‍ കേരളത്തെ വെല്‍നസ് ടൂറിസം കേന്ദ്രമാക്കി മാറ്റാനാകും: ഗവര്‍ണര്‍
ആയുഷ് മേഖലയുടെ സമഗ്ര മുന്നേറ്റത്തിനും ശാസ്ത്രീയ വികാസത്തിനും ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് സഹായിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ആയുഷ് കോണ്‍ക്ലേവും ആയുഷ് എക്സ്പോയും വലിയ അവസരമാണ് ഉണ്ടാക്കുന്നത്. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആയുഷ് മേഖലയുടെ നവീകരണത്തിനും ഇത് സഹായകരമാകും. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഔപചാരികമായ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് മേഖലയില്‍ പഠനത്തിനും ഗവേഷണത്തിനും വളരെയേറെ പ്രാധാന്യം നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്റെ ഔഷധ സസ്യങ്ങളെപ്പറ്റിയുള്ള പ്രതിപാദ്യം ഹോര്‍ത്തുസ് മലബാറിക്കസില്‍ തുടങ്ങുന്നതാണ്. ആയുര്‍വേദത്തിന്റെ ശാസ്ത്രീയ ഗവേഷണം വര്‍ധിപ്പിക്കുക വഴി വലിയ സാധ്യതകളാണ് ഉണ്ടാക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ആയുര്‍വേദത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തിയാല്‍ കേരളത്തെ വെല്‍നസ് ടൂറിസം കേന്ദ്രമാക്കി മാറ്റാനാകും. കേരളത്തിന്റെ ഭൂപ്രകൃതിയും ആയുര്‍വേദവും കോര്‍ത്തിണക്കി കേരള മോഡല്‍ ആയുര്‍വേദ ടൂറിസം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്നതാണ്. ഇത് വലിയ വിപണിയുണ്ടാക്കാന്‍ സാധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സിന്റെ ചരിത്രം സിന്ധൂ നദീതട ... Read more