Tag: ചെ റാറ്റി

ഐസ്‌ക്രീം നുണയാം പെരുമ്പാമ്പിനൊപ്പം

കംബോഡിയയുടെ തലസ്ഥാനമായ ഫ്‌നോം പെന്‍ഹിലെ ചെ റാറ്റിയുടെ റെസ്റ്റോറന്റില്‍ കയറിയാല്‍ വ്യത്യസ്തമായ അനുഭവമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അവിടെ ചായയ്ക്കും ഐസ്‌ക്രീമിനൊപ്പവും കാത്തിരിക്കുന്നത് ജീവനുള്ള പെരുമ്പാമ്പും തേളും തുടങ്ങി ഒട്ടേറെ ജീവികളാണ്. ഇഴജന്തുക്കളെ പേടിക്കുന്നത് തെറ്റിദ്ധാരണമൂലമാണെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു വ്യത്യസ്തത പരീക്ഷിച്ചതെന്നാണ് ചെ റാറ്റിയുടെ വിശദീകരണം. ഇഴജന്തുക്കളെ പേടിയുള്ളവര്‍ക്ക് ഇവിടെ എത്തിയാല്‍ രണ്ടുണ്ട് ഗുണം. ചായയും കുടിക്കാം പേടിയും മാറ്റാം. പൂച്ച കഫേകള്‍ക്കു പണ്ടേ പേരു കേട്ടതാണ് കംബോഡിയന്‍ ആസ്ഥാനം. എന്നാല്‍, ഫനോം പെന്‍ഹിലെ ആദ്യ ഇഴജന്തു കഫേയാണ് ചെ റാറ്റിയുടെ ഉടമസ്ഥതയിലുള്ളത്. കഫേയുടെ ഭിത്തിയില്‍ നിറയെ ചില്ലുകൂടുകളില്‍ വിവിധ വലുപ്പത്തിലും നിറങ്ങളിലുമുള്ള പാമ്പുകളാണ്. തായ്‌ലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ് എല്ലാം. കാര്യം ചെറിയൊരു മൃഗശാലയാണെങ്കിലും ഇവിടെ പ്രവേശനം സൗജന്യമാണ്. കഫേയിലേത് വ്യത്യസ്തമായ അനുഭവമാണെന്ന് ഇവിടെ എത്തുന്നവര്‍ സാക്ഷ്യപ്പെടുത്തന്നു.