Tag: ചെറുതോണി
വേനലവധിയില്‍ താരമായി വൈശാലി ഗുഹ
ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍… ഇന്നും മലയാളികളുടെ ചുണ്ടില്‍ ഒഴുകിയെത്തുന്ന ഈ ഗാനം ഉണര്‍ത്തിയ പ്രണയകാഴ്ചകള്‍ വര്‍ണനാതീതമാണ്. വൈശാലിയും ഋഷ്യശൃംഗനും അനുരാഗത്തിന്റെ പുതിയ തരംഗങ്ങള്‍ തീര്‍ത്ത വൈശാലി ഗുഹയിലേക്ക് ഇന്നും സഞ്ചാരികളുടെ തിരക്കാണ്. വേനലവധിയായതോടെ നൂറ്കണക്കിന് പേരാണ് ദിവസവും എത്തുന്നത്. ഗുഹയുടെ ഇരുളറയില്‍നിന്നും ചെറുതോണി അണക്കെട്ടിന്റെ കാഴ്ച ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുതിയ അനുഭവമാണ് നല്‍കുന്നത്. അണക്കെട്ട് നിര്‍മിക്കുന്നതിനായി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരാനായി പണിത ഗുഹയാണ് ഇപ്പോള്‍ വൈശാലി ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്. 1970 കളിലാണ് ഇതിന്റെ നിര്‍മാണം. ഗുഹയ്ക്ക് 550 മീറ്റര്‍ നീളമാണുള്ളത്. ഗുഹ വിസ്മൃതിയിലാണ്ട് കിടക്കുമ്പോള്‍ 1988ലാണ് ഭരതന് അദ്ദേഹത്തിന്റെ വൈശാലി എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഋഷ്യശൃംഗന്റെ പര്‍ണശാലയ്ക്കടുത്തുള്ള ഗുഹയാണ് സിനിമയുടെ ചിത്രീകരണത്തിനുശേഷം ‘വൈശാലി ഗുഹ’ എന്ന പേരില്‍ അറിയപ്പെടുന്നത്. കുറവന്‍ മലകളില്‍നിന്ന് അര മണിക്കൂര്‍ നടന്നാല്‍ വൈശാലി ഗുഹയിലെത്താം. ഒരിക്കലും കണ്ടാല്‍ മതിവരാത്ത കാഴ്ചകളുടെ വിരുന്നാണ് വൈശാലി ഗുഹയില്‍ പ്രകൃതി ... Read more
ചെറുതോണിയില്‍ പുതിയ പാലം വരുന്നു
ഇടുക്കി ചെറുതോണിയില്‍ പുതിയ പാലത്തിനുള്ള രൂപരേഖ തയ്യാറായി. അന്‍പത് കോടിരൂപ ചെലവില്‍ ഒന്നര വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പ്രളയകാലത്ത് തകര്‍ന്ന പാലം താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ഗതാഗതയോഗ്യമാക്കിയത്. മഹാ പ്രളയകാലത്ത് ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള വെള്ളപ്പാച്ചിലില്‍ തകര്‍ന്ന ചെറുതോണി പാലത്തിന് പകരമാണ് പുതിയ പാലം നിര്‍മിക്കുന്നത്. ഇടുക്കി അണക്കെട്ടിനെ ബന്ധിപ്പിക്കുന്ന കുറവന്‍- കുറത്തി മലകളെ സൂചിപ്പിക്കുന്ന,രണ്ടു തൂണുകളിലായി ഉറപ്പിച്ച കേബിളുകളിലായിരിക്കും പാലം. 140 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ രൂപരേഖയാണ് ദേശിയപാത വിഭാഗം തയ്യാറാക്കിയത്. ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനാണ് തൂണുകളുടെ എണ്ണം കുറച്ചുള്ള നിര്‍മാണ രീതി. പുതിയ പാലത്തിന്റെ ഇരുവശത്തും ജലസംഭരണികള്‍ നിര്‍മിച്ച് ബോട്ടിങ്ങ് സൗകര്യമൊരുക്കും പാലം പണി പൂര്‍ത്തിയാകുന്നതോടെ ചെറുതോണിയിലേയ്ക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.
ചെറുതോണി അണക്കെട്ടിന്റെ അവസാന ഷട്ടറും അടച്ചു
ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് അവാസനത്തെ ഷട്ടറും അടച്ചത്. 2391 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ തുറന്നത്. പിന്നാലെ അഞ്ച് ഷട്ടറുകളും തുറന്നു. പിന്നീട്, ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ നാല് ഷട്ടറുകള്‍ അടച്ചെങ്കിലും മൂന്നാമത്തെ ഷട്ടര്‍ ഇതുവരെ തുറന്നുവെക്കുകയായിരുന്നു.