Tag: ചിത്ര ശാല
നിറക്കൂട്ടിലലിഞ്ഞ കിളിമാനൂര്‍ കൊട്ടാരം
നിറക്കൂട്ടുകള്‍ കൊണ്ട് ലോകത്തിന്റെ ശ്രദ്ധയിലെത്തിയ ഒരു കൊട്ടാരം…പഴമയെയും പുതുമയെയും ഒരുപോലെ സ്വീകരിച്ചിരുത്തുന്ന കിളിമാനൂര്‍ കൊട്ടാരത്തെക്കുറിച്ച് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. രാജാക്കന്മാര്ക്കിടയിലെ ചിക്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവെന്നും അറിയപ്പെടുന്ന രാജാരവിവര്‍മ്മയുടെ ജന്മഗൃഹവും പണിപ്പുരയുമൊക്കെ ആയിരുന്ന കിളിമാനൂര്‍ കൊട്ടാരം മുഖം മിനുക്കി കാത്തിരിക്കുകയാണ്. ചരിത്രവഴികള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടയിടമായ കിളിമാനൂര്‍ കൊട്ടാരത്തിന്റെ വിശേഷങ്ങളിലേക്ക്. കിളിമാനൂര്‍ കൊട്ടാരം നാനൂറിലധികം വര്‍ഷത്തെ പഴക്കമുള്ള കിളിമാനൂര്‍ കൊട്ടാരത്തെ പ്രശസ്തമാക്കുന്നത് രാജാ രവിവര്‍മ്മയാണ്. ചിത്രകലാ കുലപതിയായിരുന്ന രാജാ രവി വര്‍മ്മയുടെ പ്രശസ്ത ചിത്രങ്ങള്‍ പിറവിയെടുത്ത ഈ മണ്ണ് ചിത്രകലയുടെ മാത്രമല്ല, തിരുവിതാംകൂറിന്റെ ചരിത്രം തേടിയെത്തുന്നവരുടെ കൂടിയും പ്രിയ സങ്കേതമായി മാറിയിട്ടുണ്ട്. കൊട്ടാരത്തിന്റെ കഥ നാനൂറിലധികം വര്‍ഷത്തെ പഴക്കമുള്ള ഈ കൊട്ടാരത്തിന്റെ കഥ മാര്‍ത്താണ്ഡ വര്‍മ്മയുമായി ബന്ധപ്പെട്ടതാണ്. 1739 ല്‍ കൊട്ടാരക്കര രാജാവിനു വേണ്ടി ഡച്ച് പീരങ്കിപ്പണ വേണാച് ആക്രമിക്കുകയുണ്ടാ.ി എന്നാല്‍ ഡച്ചുകാരെ കിളിമാനൂര്‍ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂര്‍ സൈന്യം പരാജയപ്പെടുത്തി. എന്നാല്‍ വലി തമ്പുരാന് വീരചരമമടഞ്ഞു. വിജയം അംഗീകരിച്ച മാര്‍ത്താണ്ഡ വര്‍മ്മ ... Read more