Tag: ഗുഹ
അദ്ഭുത നിധികള്‍ സമ്മാനിക്കുന്ന ഭൂതത്താന്‍ കോട്ട
ഇസ്രായേല്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നൊരിടമാണ്. കേരളത്തിനോളം വലുപ്പമില്ലെങ്കിലും ചുറ്റുമുള്ള രാജ്യങ്ങളുടെ ആക്രമണങ്ങളില്‍ ധീരമായ ചെറുത്തുനില്‍പ്പുകള്‍ കൊണ്ട് എന്നും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട് ഈ യഹൂദനാട്. യാതൊരു തരത്തിലുള്ള പ്രകൃതിവിഭവങ്ങളോ ധാതുസമ്പത്തോ അവകാശപ്പെടാനില്ല ഈ കൊച്ചുരാഷ്ട്രത്തിനെങ്കിലും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളിവിടുണ്ട്. വിശുദ്ധ നഗരമായി കണക്കാക്കുന്ന ജെറുസലേമും, നടന കലകളുടെ ആസ്ഥാനമായ ടെല്‍ അവീവും, പ്രകൃതി സൗന്ദര്യത്താല്‍ വിസ്മയിപ്പിക്കുന്ന,അദ്ഭുതനഗരമെന്നു വിശേഷണമുള്ള ഹൈഫയുമെല്ലാം ഇസ്രേയലിലെത്തുന്ന സഞ്ചാരികള്‍ക്കു വര്‍ണകാഴ്ച്ചകളുടെ വസന്തമൊരുക്കും. നിരവധി ഗുഹകളുണ്ട് ഇസ്രായേലില്‍. അതിലേറ്റവും മനോഹരമായ ഒന്നാണ് ഉള്‍വശങ്ങളില്‍ മുഴുവന്‍ സ്റ്റാലെക്റ്റൈറ്റ് പാറകള്‍ നിറഞ്ഞ ഒരു ഗുഹ. പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ ഇത്തരം ഉള്‍ക്കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ഗുഹകള്‍ വളരെ ചുരുക്കമാണെന്നു തന്നെ പറയാം. മുത്തശ്ശിക്കഥകളിലെ ഭൂതത്താന്‍ കോട്ടയെ അനുസ്മരിപ്പിക്കും ഗുഹാകാഴ്ചകള്‍. ഇന്ദ്രജാലങ്ങളെ വെല്ലുന്ന മായികലോകം. ഗുഹയ്ക്കുള്ളിലേക്കു പ്രവേശിക്കുന്നത് ഏറെ ശ്രമകരമായ ഒരു പ്രവര്‍ത്തിയാണ്. ചെറിയൊരു ദ്വാരത്തിലൂടെ നൂറടി താഴ്ചയിലേക്ക് കയറിന്റെ സഹായത്താല്‍ ഊര്‍ന്നിറങ്ങണം. അങ്ങനെ ചെന്നെത്തുന്നതു വിശാലമായ ഒരു ഹാളിലേക്കാണ്. ഗുഹക്കുള്ളിലെ സ്റ്റാലെക്റ്റൈറ്റ് പാറകള്‍ ഗുഹക്കുള്ളില്‍ ... Read more
ലോകത്തിലെ ഏറ്റവും വലിയ ഗുഹ ചൈനയില്‍ കണ്ടെത്തി
ലോകത്തിലെ ഏറ്റവും വലിയ ഗുഹകളിലൊന്ന് ചൈനയില്‍ കണ്ടെത്തി. ചൈനയുടെയും ബ്രിട്ടന്റെയും പര്യവേഷക സംഘമാണ് ഫെങ്കാസണ്‍ ജില്ലയില്‍ 6.7 മില്യണ്‍ ക്യുബിക് മീറ്റര്‍ വലിപ്പമുള്ള ഗുഹ കണ്ടെത്തിയത്. 200 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള ഗുഹക്ക് 118 അടി ആഴമുണ്ട്. പാറക്കൂട്ടങ്ങളും കല്ലുകളുമെല്ലാം നിറഞ്ഞ ഈ ഗുഹ ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ഗുഹകളിലൊന്നാണെന്നാണ് പര്യവേഷകസംഘത്തിന്റെ വിലയിരുത്തല്‍. ഉള്ളിലേക്ക് കടക്കുംതോറും ആകാംഷയുണര്‍ത്തുന്ന കാഴ്ചകളാണ് ഗുഹക്കുള്ളില്‍. വെള്ളാരം കല്ലുകളും പവിഴപ്പുറ്റുകളും തീര്‍ക്കുന്ന വിസ്മയക്കാഴ്ചക്കൊപ്പം പാറക്കഷ്ണങ്ങളും വര്‍ണക്കല്ലുകളും നിറഞ്ഞ ഇടനാഴിയുണ്ട് 3ഡി ടെക്നോളജി ഉപയോഗിച്ച് സ്കാന്‍ ചെയ്താണ് ഗവേഷകസംഘം ഗുഹ കണ്ടെത്തിയത്. അതിരുകളില്‍പ്പറ്റിപ്പിടിച്ച എക്കല്‍ പാളികളും പാറക്കൂട്ടങ്ങളിലൂടെ ഊര്‍ന്നിറങ്ങുന്ന വെള്ളവും കാണാനായി സഞ്ചാരികളും എത്തിതുടങ്ങിയിട്ടുണ്ട്.