Tag: ഗാലത്തിയ ദേശീയോദ്യാനം
ഇപ്പോള്‍ കാണണം ഈ ദേശീയോദ്യാനങ്ങള്‍
എണ്ണിയാലൊടുങ്ങാത്ത ജൈവവൈവിധ്യമാണ് നമ്മുടെ നാടിന്റെ പ്രത്യേകത.വ്യാവസായിക വത്കരണത്തിന്റെയും ആധുനീക വത്കരണത്തിന്റെയും ഈയൊരു കാലഘട്ടത്തില്‍ പോലും വളരെ ഭംഗിയായി നിലനിന്നു പോകുന്ന പാരിസ്ഥിതിക നിലവാരം മിക്കയിടത്തും കാണാം. ഇതിന് സഹായിക്കുന്നതാവട്ടെ നമ്മടെ നാട്ടിലെ ദേശീയോദ്യാനങ്ങളും. ഇന്ത്യയിലെ പ്രശസ്തമായ ദേശീയോദ്യാനങ്ങള്‍ പരിചയപ്പെടാം. കാസിരംഗ ദേശീയോദ്യാനം ആസാമിന്റെ അഭിമാനമെന്ന് പറയാവുന്ന കാസിരംഗ നാഷനല്‍ പാര്‍ക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന് കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ് ലോകത്തില്‍ കടുവകളുടെ സാന്ദ്രത ഏറ്റവുമധികം ഉള്ളത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടിയ കാസിരംഗ പാര്‍ക്കിന്റെ മൊത്തം വിസ്തൃതി 429.93 സ്ക്വയര്‍ കിലോമീറ്റര്‍ ആണ്. ഗോലാഘാട്ട് , നവ്ഗാവോണ്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കാസിരംഗ പാര്‍ക്കില്‍ കണ്ടാമൃഗങ്ങളെയും കടുവകളെയും കൂടാതെ ഏഷ്യന്‍ ആനകളും കാട്ടുപോത്തുകളും ചെളിയില്‍ മാത്രം കാണപ്പെടുന്ന മാനുകളുമാണ് കാസിരംഗയില്‍ കാണപ്പെടുന്ന മറ്റ് പ്രധാന വന്യമൃഗങ്ങള്‍. ഒറങ്ങ് ദേശീയോദ്യാനം ചെറിയ കാസിരംഗ ദേശീയോദ്യാനം എന്നറിയപ്പെടുന്ന ഇടമാണ് ഒറങ്ങ് ദേശീയോദ്യാനം. ... Read more