Tag: ക്രൂസ് ടൂറിസം
വിനോദ സഞ്ചാര മേഖലയ്ക്ക് നേട്ടം കൊയ്യാന്‍ ക്രൂസ് ടൂറിസം
സംസ്ഥാനത്ത് ഈ കഴിഞ്ഞ സീസണില്‍ കേരളത്തിലേക്ക് എത്തിയത് 26 ആഡംബര കപ്പലുകള്‍ 35000ല്‍ ഏറെ സഞ്ചാരികളും. ഒക്ടോബര്‍ തുടങ്ങി ഏപ്രിലില്‍ അവസാനിക്കുന്ന വിനോദ സഞ്ചാര സീസണില്‍ ആകെ 50000 പേര് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് സീസണ് തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ തന്നെയുള്ള മികച്ച പ്രതികരണം. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് ഇത് വഴി ലഭിച്ചത് മൂന്ന് കോടിയോളം രൂപയാണ്. പ്രാദേശികവിപണിയ്ക്ക് ക്രൂസ് ടൂറിസം വലിയ നേട്ടം ആയെന്നാണ് വിലയിരുത്തല്‍. ഒരു വിനോദസഞ്ചാരി പ്രതിദിനം ശരാശരി 25000 രൂപ മധ്യകേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ചിലവഴിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഈ രീതിയില്‍ മാത്രം 75 കോടി രൂപയുടെ വിദേശ പണം ടൂറിസം മേഖലയിലേക്ക് എത്തിയെന്നാണ് പ്രാഥമിക കണക്ക്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ സഞ്ചാരികളുടെ എണ്ണം 80000 കടക്കുമെന്നാണ് പ്രതീക്ഷ. ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക സൗകര്യങ്ങളും പോര്‍ട്ട് ട്രസ്റ്റ് ഒരുക്കുന്നുണ്ട്. തദ്ദേശീയരായ ചെറുകിട വ്യാപാരികള്‍ക്ക് കൂടുതല്‍ സ്റ്റാളുകള്‍ തുടങ്ങി മൂന്നാര്‍, തേക്കടി, ജഡായുപാറ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ... Read more
കേരളം അതിശയിപ്പിക്കുന്നു; ക്രൂസ് ടൂറിസം സംഘം
ലോക ക്രൂസ് ടൂറിസം ഭൂപടത്തിന്റെ നെറുകയിലേക്ക് കൊല്ലം ജില്ലയും. എം വൈ ബ്രാവഡോ എന്ന മാള്‍ട്ടര്‍ ആഡംബര നൗകയില്‍ 11 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച്ച കൊല്ലത്ത് എത്തി. സന്ദര്‍ശനത്തിനെ തുടര്‍ന്ന് പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കുക എന്നതാണ് മാലിദ്വീപില്‍ നിന്നെത്തിയ സംഘത്തിന്റെ പ്രധാന ലക്ഷ്യം. കൊല്ലം ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാധ്യത പഠിക്കാനെത്തിയ സംഘവുമായി ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദന് നടത്തിയ അഭിമുഖം.. ക്രൂസ് ടൂറിസത്തില്‍ വിദഗ്ത്തരായ നിങ്ങള്‍ എങ്ങനെയാണ് കേരളം എന്ന സ്ഥലത്തിനെക്കുറിച്ച് അറിഞ്ഞത്? (ആസ്ട്രേലിയന്‍ സ്വദേശിയായ ബൈക്കണ് ആണ് ഇതിന് ഉത്തരം നല്‍കിയത്) ലോകം മുഴുവന്‍ സഞ്ചരിക്കുന്ന ഞങ്ങള്‍ മാലിദ്വീപില്‍ നിന്നാണ് ഇവിടേക്ക് എത്തുന്നത്. എം വൈ ബ്രവാഡോ എന്ന ആഡംബര കപ്പലില്‍ യാത്ര ചെയ്ത് ലോകം മുഴുവനുള്ള ക്രൂസ് ടൂറിസം സാധ്യത പഠിക്കുക എന്നതാണ് ഞ്ങ്ങളുടെ ലക്ഷ്യം. സത്യത്തില്‍ കേരളം എന്ന അറിവ് നമുക്ക് ലഭിക്കുന്നത് ഗൂഗിള്‍ ... Read more
ലോക ക്രൂസ് ടൂറിസം ഭൂപടത്തിലേക്ക് കൊല്ലം ജില്ലയും
ലോക ക്രൂസ് ടൂറിസം ഭൂപടത്തില്‍ കൊല്ലത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ വിദേശികളുടെ വിദഗ്ധ സംഘം കൊല്ലം തുറമുഖത്തെത്തി. എം വൈ ബ്രവാഡോ എന്ന മാള്‍ട്ടന്‍ ആഡംബരനൗകയിലാണ് 11 പേരടങ്ങുന്ന മാലിദ്വീപ് സംഘം കൊല്ലത്ത് എത്തിയത്. തുടര്‍ന്ന വരുന്ന പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കും. ജടായുപ്പാറ, അഷ്ടമുടിക്കായല്‍, മണ്‍റോത്തുരുത്ത്, തെന്മല ഇക്കോ ടൂറിസം തുടങ്ങിയ കേന്ദ്രങ്ങളാവും സംഘം സന്ദര്‍ശിക്കുക. ഇനി വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ ടൂറിസം രംഗത്ത് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മേഖലകളില്‍ ഒന്നാണ് ക്രൂസ് ടൂറിസം. സന്ദര്‍ശനത്തിന് ശേഷം സംഘം അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ടൂറിസം മേഖലയില്‍ കൊല്ലം ജില്ലയ്ക്കുള്ള വലിയ കുതിച്ചുചാട്ടമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്. നിലവില്‍ കൊച്ചിയാണ് കേരളത്തില്‍ ക്രൂസ് ടൂറിസത്തിന് പ്രിയപ്പെട്ട ഇടം. കൊല്ലം ജില്ല സന്ദര്‍ശിച്ചതിന് ശേഷം സംഘം കൊച്ചിയിലേക്കാകും തിരിക്കുക. പാക്സ് ഷിപ്പിങ്ങാണ് ഇവരെ കൊല്ലത്ത് എത്തിക്കുന്നത്. പോര്‍ട്ട്, കസ്റ്റംസ്, ഇമിഗ്രേഷന്‍ അധികൃതരും സന്ദര്‍ശനത്തോട് സഹകരണ മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.