Tag: കൊളോസിയം

സൗത്ത് ഡല്‍ഹിയിലെത്തിയാല്‍ കാണാം ലോകാത്ഭുതങ്ങള്‍ ഒരുമിച്ച്

ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്ന പല രാജ്യങ്ങളിലായുള്ള 7 ലോക അത്ഭുതങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിയാലോ ? സംശയിക്കണ്ട. ലോകത്തിലെ 7 അത്ഭുതങ്ങളും ഒന്നിച്ചൊരിടത്ത് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ കലാകാരന്മാരുടെ സംഘം. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും സംസ്ഥാന ഉദ്യാന വകുപ്പും ചേര്‍ന്ന നല്‍കിയ 2 ഹെക്ടര്‍ സ്ഥത്താണ് സ്‌ക്രാപ് മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മ്മിച്ച ലോക അത്ഭുതങ്ങള്‍ കാഴ്ചക്കാര്‍ക്കായിഒരുക്കുന്നത്. 7 പേരടങ്ങിയ സംഘമാണ് അത്ഭുതങ്ങള്‍ പുനസൃഷ്ടിക്കുന്നത്. വാഹനാവശിഷ്ടങ്ങള്‍, പൈപ്പുകള്‍, ഡ്രംസ്, ടൈപ് റൈറ്റര്‍ ഭാഗങ്ങള്‍, ഇരുമ്പ് കഷ്ണങ്ങള്‍ തുടങ്ങിയ സ്‌ക്രാപ് മെറ്റീരിയല്‍സ് ഉപയോഗിച്ചാണ് ലോക അത്ഭുതങ്ങള്‍ പൂര്‍ത്തിയാക്കിയത്. 2018 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ മിഷന്റെ ഭാഗമായാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. താജ് മഹല്‍, ഈഫില്‍ ടവര്‍, സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി, ലീനിംട് ടവര്‍ ഓഫ് പിസ, ബ്രസീലിലെ ക്രൈസ്റ്റ് സ്റ്റാച്യൂ, പിരമിഡ് ഓഫ് ഗിസാ, കൊളോസിയം എന്നീ മഹാത്ഭുതങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ചൈന വന്‍മതില്‍; ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയമേറിയ ഇടം

ഇന്ത്യന്‍ സഞ്ചാരികള്‍ പ്രിയപ്പെട്ടെ ഇടമായി മാറിയിരിക്കുകയാണ് ചൈനയുടെ വന്‍മതില്‍. ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയുടെ വന്‍മതില്‍ കാണുവാനായി ഡല്‍ഹിയില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരിക്കുന്നത്. സര്‍വേ പ്രകാരം 54 ശതമാനം ഡല്‍ഹി നിവാസികളാണ് ഇവിടേക്ക് പോയത്. മികച്ച യാത്ര സൗകര്യം, കുറഞ്ഞ വിമാന നിരക്ക് ഇതൊക്കെയാണ് ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി ഇവിടം മാറാന്‍ കാരണം.2018 ജനുവരി മുതല്‍ ജൂണ്‍ 15 വരെ ഇന്ത്യന്‍- ബീജിംഗ്് വിമാന നിരക്ക് 19,459 രൂപയായിരുന്നു. മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള സഞ്ചാരികളില്‍ കൂടുതല്‍ പേര്‍ക്കും പ്രിയം റോമിലെ കൊളോസിയമാണ്. ഇറ്റലിയിലെ മൊത്തം സഞ്ചാരികളില്‍ നിന്ന് 10 ശതമാനം മുംബൈയില്‍ നിന്നും 13 ശതമാനം ഹൈദരാബാദില്‍ നിന്നും ആയിരുന്നു. എന്നാല്‍, കൊച്ചിക്കാര്‍ ഈജിപ്തിലെ ഗിസ പിരമിഡ് കാണാനും ബംഗളൂരു നിവാസികള്‍ ബ്രസീലിലെ ക്രൈസ്റ്റ് ദി റെഡീമര്‍ കാണാനും ആണ് പോയത്. ചൈന വന്‍മതില്‍ സന്ദര്‍ശിച്ച 91 ശതമാനം പേരും കൊളോസിയം സന്ദര്‍ശിച്ച 85 ശതമാനം പേരും പുരുഷന്മാര്‍ ... Read more