Tag: കൊറോണ വൈറസ്

കൈ കൊടുക്കേണ്ട ….. കൈയടിക്കാം ടൂറിസം ഹെൽപ്പ് ലൈന്

kerala tourism
  കേരളം ടൂറിസം ഡിപ്പാർട്മെന്റ് അവരുടെ ഹെൽപ്‌ഡെസ്‌ക് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി. ഇതിന്റെ ഭാഗമായി വിദേശ ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കി കൊടുക്കുകയും, ഭക്ഷ്യ വസ്തുക്കൾ സമയത്തിന് എത്തിച്ചു കൊടുക്കാനും സാധിച്ചു 1 ഇന്നലെ രാത്രി 11.45 ന് എറണാകുളം വെല്ലിംഗ്ഡൻ ഐലന്റിൽ എത്തിയ ഡെൻമാർക് സ്വദേശിയായ വനിത സഞ്ചാരിക്ക് Help Desk ൽ വന്ന ടെലിഫോൺ സന്ദേശ പ്രകാരം എറണാകുളം ജോയിന്റ് ഡയറക്ടറും DTPC സെക്രട്ടറിയും ഇടപെട്ട് ബോൾഗാട്ടി പാലസിൽ താമസ സൗകര്യം ഒരുക്കി നല്കി. അവർക്ക് 20-ാം തീയതി സ്വദേശത്തേക്ക് മടങ്ങി പോകുന്നതിനുള്ള ക്രമീകരണങ്ങൾ ഫോർട്ട് കൊച്ചി സബ് കളക്ടറുമായി ചേർന്ന് ഒരുക്കി നൽകിയിട്ടുണ്ട്. 2 ഇന്നലെ വൈകിട്ട് ഫോർട്ട് കൊച്ചിയിൽ എത്തിയ യു.കെ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ടൂറിസ്റ്റ്കൾക്ക് പോലീസിന്റെയും ആരോഗ്യ വകുപിന്റെയും സഹായത്തോടെ മഹാരാജാസ് ആശുപത്രിയിൽ പരിശോധനയും താമസവും ഒരുക്കി നല്കി. അവർ ഇപ്പോഴും അവിടെ തുടരന്നു. അവർക്ക് ഭക്ഷണവും മറ്റുംനല്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 3 മൂന്നാറിൽ ... Read more