Tag: കൊച്ചി
പൈതൃക ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങി കൊച്ചി ട്രൈബല്‍ കോംപ്ലക്സ്
കേരളത്തിലെ പട്ടികവര്‍ഗക്കാര്‍ തയാറാക്കുന്ന ഉല്പന്നങ്ങളുടെ പ്രദര്‍ശന-വിപണനത്തിനൊരു കേന്ദ്രം, ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങള്‍ക്കൊരു പുതിയ വേദി, വംശീയ ഭക്ഷണത്തിന് പ്രചാരം, ഗോത്രവര്‍ഗത്തിന്റെ തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന ട്രൈബല്‍ കോംപ്ലക്സ് കൊച്ചിയിലെ പൈതൃക ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങുകയാണ്. ഫോര്‍ഷോര്‍ റോഡിലെ 1.18 ഏക്കറിലുയരുന്ന ട്രൈബല്‍ കോംപ്ലക്സ് 2229. 22 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 8 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കുന്നത്. 3 നില കെട്ടിടത്തില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ഓഡിറ്റോറിയം, ഉല്പന്നങ്ങളുടെ പ്രദര്‍ശന വില്പന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, ഡോര്‍മിറ്ററി തുടങ്ങിയ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പട്ടികവര്‍ഗക്കാര്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്ന തൊഴില്‍ സംരംഭമാക്കി സ്ഥാപനത്തെ മാറ്റാനാണ് പട്ടികവര്‍ഗ വികസന വകുപ്പ് ലക്ഷ്യമിടുന്നത്. ജൂലൈ ആദ്യവാരത്തോടെ ട്രൈബല്‍ കോംപ്ലക്സ് തുറക്കാനാകുമെന്ന് ജില്ലാ ട്രൈബല്‍ ഓഫിസര്‍ ജി. അനില്‍കുമാര്‍ പറഞ്ഞു. പട്ടികവര്‍ഗക്കാര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 8 ഷോപ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുളകൊണ്ടുള്ള ഉല്പന്നങ്ങള്, തടിയില്‍ തീര്‍ത്ത ശില്പങ്ങള്, വനവിഭവങ്ങള്‍, തേന്‍, മുളയരി, റാഗി, ... Read more
കൊച്ചിയുടെ വശ്യകാഴ്ചയൊരുക്കി സാഗരറാണി
കൊച്ചിയെ ശരിക്കും കാണണോ? കരയില്‍നിന്നാല്‍ പോര കടവിലിറങ്ങണം. സാഗരറാണി എന്ന ക്രൂസ് വെസ്സല്‍ അടുപ്പിച്ചിരിക്കുന്ന കടവില്‍. അവിടെനിന്ന് ആ ഉല്ലാസനൗകയിലേറി കടലിലേക്കു പോകണം. കായലില്‍നിന്നു നോക്കുമ്പോഴാണ് കൊച്ചി ശരിക്കും അറബിക്കടലിന്റെ റാണിയാകുന്നത്- സാഗരറാണിയുടെ പിന്നില്‍നിന്ന് നഗരത്തെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നവരുടെ മനസ്സ് ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. കായല്‍ മറികടന്ന് കടലിലേക്കാണ് കേരളസര്‍ക്കാരിന്റെ സാഗരറാണി പോകുന്നത്. ഈ രണ്ടു മണിക്കൂര്‍ യാത്ര തീര്‍ച്ചയായും നിങ്ങള്‍ ആസ്വദിക്കും. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ കീഴിലാണ് സാഗരറാണിമാര്‍. കൊച്ചിയിലൊരു ബോട്ടിങ് ആസ്വദിക്കണമെന്നുള്ളവര്‍ക്ക് സാഗരറാണി തന്നെയാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. രണ്ടു ബോട്ടുകള്‍ യാത്രികരെ കാത്തിരിക്കുന്നുണ്ടാകും. ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കുക. പത്തുകിലോമീറ്റര്‍ ദൂരം കടലിലേക്കു യാത്ര ചെയ്യുക. കൊച്ചിയുടെ മറ്റൊരു മുഖം കാണാം. ഭാഗ്യമുണ്ടെങ്കില്‍ ഡോള്‍ഫിനുകള്‍ ഉല്ലസിക്കുന്നതു കാണാം. എട്ട് ജോലിക്കാരടക്കം നൂറുപേരെ സാഗരറാണി വഹിക്കും. അതായത് വലിയൊരു ഗ്രൂപ്പിന് ഒറ്റയ്ക്കു തന്നെ സാഗരറാണി ബുക്ക് ചെയ്തു യാത്രയാസ്വദിക്കാം. ഇനിയൊരു ബിസിനസ് മീറ്റ് നടത്തണോ? അതിനും സജ്ജമാണ് സാഗരറാണി. എസി ... Read more
14 വര്‍ഷത്തിന്റെ നിറവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി ആസ്ഥാനമായ അന്താരാഷ്ട്രാ വിമനകമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ്, 2005 ഏപ്രില്‍ 29 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് ഓരേസമയം മൂന്ന് വിമാനങ്ങള്‍ ദുബായിലേക്ക് പറത്തി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായി മാറിയിരുന്നു. രാജ്യത്തെ20 നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലെ 12 നഗരങ്ങളിലേക്കും സിംഗപ്പൂറിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രധാന സര്‍വ്വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം – കൊച്ചി, തിരുവന്തപുരം – ചെന്നൈ, കൊച്ചി – കോഴിക്കോട് തുടങ്ങിയ സെക്ടറുകളില്‍ ആഭ്യന്തര സര്‍വ്വീസുകളുമുണ്ട്. നിലവില്‍ ദിവസേന 93 സര്‍വ്വിസുകളും ആഴ്ചയില്‍ 649 സര്‍വ്വീസുകളുമാണ് പ്രധാനമായുമുള്ളത്. തിരുവനന്തപുരത്തു നിന്ന് 33 കൊച്ചിയില്‍ നിന്ന് 49 കോഴിക്കോട്ട് നിന്ന് 54 കണ്ണൂരില്‍ നിന്ന് 23 മംഗലാപുരത്ത് നിന്ന് 30 വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ സര്‍വ്വീസുകള്‍.2018 19 വര്‍ഷങ്ങളില്‍ 4.34 ദശലക്ഷം പേര് യാത്രചെയ്തിരുന്നു. ഇതില്‍ മുക്കാല്‍ പങ്കും കേരളത്തില്‍ നിന്നുളള യാത്രക്കാരാണ്. പതിന്നാലാം ... Read more
കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് നേരിട്ട് സര്‍വീസുമായി എയര്‍ ഏഷ്യ
ടാറ്റയുടെ സംരംഭവും ഇന്ത്യയിലെ ചെലവു കുറഞ്ഞ വിമാന സര്‍വീസുമായ എയര്‍ ഏഷ്യ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍നിന്നും മുംബൈയിലേക്ക് ഉള്‍പ്പെടെ നാലു പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഏഷ്യക്ക് ഇനി മുംബൈ-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വീസൂകളുണ്ടാകും. മുംബൈയില്‍ നിന്നുള്ള എല്ലാ എയര്‍ ഏഷ്യ ഫ്ളൈറ്റുകളും ടെര്‍മിനല്‍ രണ്ടില്‍ നിന്നായിരിക്കും ഓപറേറ്റ് ചെയ്യുക. മുംബൈയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എയര്‍ എഷ്യാ ഇന്ത്യ ചെയര്മാന് ബന്‍മലിഅഗര്‍വാള, എയര്‍ എഷ്യാ ഇന്ത്യ സിഇഒ & എംഡി സുനില്‍ ഭാസ്കരന്, എയര്‍ ഏഷ്യ ഇന്ത്യ സിഒഒ സഞ്ജയ് കുമാര്‍ പങ്കെടുത്തു. കൊച്ചി-മുംബൈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ്എയര്‍ ഏഷ്യയെന്നും പുതിയ സര്‍വീസ് യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും കൊച്ചി നിര്‍ണായക വിപണിയാണെന്നും ഇനിഎല്ലാവര്‍ക്കും പറക്കാമെന്നും എയര്‍ എഷ്യാ ഇന്ത്യ സിഇഒ & എംഡി സുനില്‍ ഭാസ്കരന്‍സഞ്ജയ് കുമാര്‍ പറഞ്ഞു. എയര്‍ ഏഷ്യയ്ക്കു നിലവില്‍ 20 എയര്‍ക്രാഫ്റ്റുകളുണ്ട്. രാജ്യത്തുടനീളമായി19 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുണ്ട്.
കോസ്റ്റ കപ്പലുകള്‍ കൊച്ചി തുറമുഖത്തെത്തി
വിനോദസഞ്ചാരക്കപ്പല്‍ വ്യവസായത്തിലെ പ്രമുഖരായ കോസ്റ്റ ഗ്രൂപ്പിന്റെ രണ്ട് കപ്പലുകള്‍ ഒരേസമയം കൊച്ചി തുറമുഖത്ത്. കോസ്റ്റ ലുമിനോസ, കോസ്റ്റ വെനേസിയ എന്നീ കപ്പലുകളാണ് കൊച്ചിത്തീരമണഞ്ഞത്. ഇറ്റലി ആസ്ഥാനമായ കോസ്റ്റ 2016-ലാണ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. 109 ദിവസത്തെ ലോകപര്യടനത്തിലാണ് കോസ്റ്റ ലുമിനോസ. രണ്ടായിരത്തോളം യാത്രക്കാരുണ്ടിതില്‍. ചൈനീസ് വിപണിക്കുവേണ്ടി രൂപകല്‍പ്പന ചെയ്ത വെനേസിയയില്‍ 2,670 പേരാണ് യാത്രക്കാര്‍. കൊളംബോ, ലാംഗ്വാക്കി, പോര്‍ട്ട് ക്ലാങ് വഴി സിംഗപ്പൂരിലേക്കുള്ള എട്ടുദിവസം നീളുന്ന യാത്രയ്ക്ക് കൊച്ചിയില്‍ നിന്ന് 100 ഇന്ത്യന്‍ അതിഥികള്‍ കയറുന്നുണ്ട്. കേരളത്തിന്റെ ഉള്‍ഭാഗങ്ങളില്‍ നിന്നുവരെ യാത്രക്കാരുണ്ടെന്നും ഇത് ഏറെ പ്രോത്സാഹനകരമാണെന്നും കോസ്റ്റ ക്രൂയിസിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ലോട്ടസ് ഡെസ്റ്റിനേഷന്സിന്റെ മാനേജിങ് ഡയറക്ടര്‍ നളിനി ഗുപ്ത പറഞ്ഞു. കോസ്റ്റ ലുമിനോസയും വെനേസിയയും കൊച്ചിന് പോര്‍ട്ട് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ കോസ്റ്റ നിയോ റിവേര ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ കൊച്ചി ഹോം പോര്‍ട്ടാക്കും. മൂന്നുരാത്രി വരുന്ന മാലി ദ്വീപിലേക്കുള്ള യാത്രയില്‍കോസ്റ്റ നിയോ റിവേര ഏതാണ്ട് ഏഴായിരത്തോളം ഇന്ത്യന്‍ അതിഥികളെ ... Read more
പ്രകൃതിയോടൊപ്പം കൂട്ടുകൂടാന്‍ കൊച്ചിയില്‍ നിന്ന് പോകാവുന്ന നാലിടങ്ങള്‍
വേറിട്ട 4 ഇടങ്ങള്‍. പോകുന്ന വഴി ആസ്വദിക്കാം. ലക്ഷ്യസ്ഥാനം അതിനേക്കാള്‍ രസകരം. പതിവു ലക്ഷ്യസ്ഥാനങ്ങളേക്കാള്‍ വ്യത്യസ്തമായ ഇടങ്ങളാണു പരിചയപ്പെടുത്തുന്നത്. ചുമ്മാ അടിച്ചുപൊളിക്കൂട്ടങ്ങള്‍ക്കുള്ള കേന്ദ്രങ്ങളല്ല ഇവ. ഈ സ്ഥലങ്ങളിലേക്കു പോകുംവഴി അടിച്ചുപൊളി കേന്ദ്രങ്ങളും സന്ദര്‍ശിക്കാമെന്നു മാത്രം. സാധാരണ മലയാളി വിനോദ സഞ്ചാരികള്‍ നോട്ടമിടുന്ന സ്ഥലങ്ങള്‍ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ഇതു ലക്ഷ്യസ്ഥാനത്തിന്റെ തനിമകൊണ്ടും പ്രകൃതിയുമായുള്ള ഇണക്കംകൊണ്ടും സഞ്ചാരികള്‍ക്കു സ്വാസ്ഥ്യം സമ്മാനിക്കുന്ന ഇടങ്ങള്‍. താമസം ആഡംബരപൂര്‍ണമാകണം എന്നില്ല. ആധുനിക സൗകര്യങ്ങളും ഉണ്ടാകില്ല. നാലോ അഞ്ചോ രാത്രി തങ്ങാനുള്ള വകുപ്പുമില്ല. പക്ഷേ, ഒന്നോ രണ്ടോ രാത്രി പ്രകൃതിയുമായി രമിച്ച്, സ്വസ്ഥമായിരിക്കാം, നടക്കാം, കാഴ്ചകള്‍ കാണാം, അനുഭവിക്കാം. ബനവാസി കാട് അതിരിട്ടുനില്ക്കുന്ന ഗ്രാമങ്ങള്‍. അതിനു നടുവിലാണു പുരാതന നഗരമായ ബനവാസി. 3 വശത്തുകൂടിയും വരദ നദി ഒഴുകുന്നു. നെല്ലും ഗോതമ്പും കരിമ്പും മുതല്‍ പൈനാപ്പിളും സുഗന്ധവ്യഞ്ജനങ്ങളുംവരെ വിളയുന്ന ഫലപുഷ്ടിയുള്ള മണ്ണ്. കലയും സംഗീതവും നിറഞ്ഞ അന്തരീക്ഷം. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ശിവപ്രതിഷ്ഠയുള്ള മധുകേശ്വര ക്ഷേത്രമാണു മുഖ്യ ആകര്‍ഷണം, ... Read more
കൊച്ചി രാജ്യാന്തര വിമാനത്താവളം; നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ ചെക്ക് ഇന്‍ ആരംഭിച്ചു
രാജ്യാന്തര വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനലില്‍ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ചെക്ക് ഇന്‍ തുടങ്ങി. ഉച്ചക്ക് 1.05ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരാണ് ടെര്‍മിനല്‍ ഒന്നില്‍ ആദ്യമായി ചെക്ക് ഇന്‍ ചെയ്തത്. ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയതോടെ ആഭ്യന്തര യാത്രക്കാര്‍ക്കും രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമായി. നാല് എയ്റോ ബ്രിജുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ പകുതിയോടെ മൂന്നെണ്ണം കൂടി സജ്ജമാകും. മൂന്നു റിമോട്ട് ഗേറ്റുകളുമുണ്ട്. ടെര്‍മിനലിന്റെ താഴത്തെ നിലയിലുള്ള ചെക്ക് ഇന്‍ ഏരിയയില്‍ 56 കൗണ്ടറുകളും 10 സെല്‍ഫ് ചെക്ക് ഇന്‍ കിയോസ്ക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ചെക്ക് ഇന്‍ കൗണ്ടറുകളുടെ പുറകില്‍ കേരളത്തിലെ 14 ജില്ലകളെയും പ്രതിനിധാനം ചെയ്യുന്ന കൂറ്റന്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. ചെറിയ ഷോപ്പിങ് ഏരിയ, രണ്ട് വിഐപി മുറികള്‍, മെഡിക്കല്‍ റൂം, എടിഎം എന്നിവയും താഴത്തെ നിലയിലുണ്ട്. ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ തന്നെ ബാഗുകള്‍ സുരക്ഷാ പരിശോധനയ്ക്കു നിക്ഷേപിക്കാവുന്ന ഇന്‍ലൈന്‍ ബാഗേജ് സംവിധാനവും പൂര്‍ണ നിലയില്‍ പ്രവര്‍ത്തിച്ചു ... Read more
കൊച്ചിക്കായല്‍ ചുംബിച്ച് ആഡംബര റാണി
അത്യാഡംബര ഉല്ലാസ യാത്രാ കപ്പലായ ‘ക്യൂന്‍ മേരി 2’ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ചെന്നൈയില്‍ നിന്ന് ഇന്നലെ രാവിലെ 6 മണിയോടെ എറണാകുളം വാര്‍ഫില്‍ എത്തിയ കപ്പലില്‍ 2149 സഞ്ചാരികളും 1240 ജീവനക്കാരും ഉണ്ടായിരുന്നു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, യുഎസ്, കാനഡ, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഏറെയും. കൊച്ചിയില്‍ ഇറങ്ങിയ സംഘത്തിലെ ചിലര്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങളിലേക്കു പോയി. വൈകിട്ട് 6നു കപ്പല്‍ അബുദാബിയിലേക്കു തിരിച്ചു. ഒരു മാസത്തിലേറെയായി പര്യടനം നടത്തുന്നവരാണു കപ്പലില്‍ ഉള്ളത്. കപ്പലിലെ യാത്രക്കാര്‍ക്ക് ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ സഹായം ലഭ്യമാക്കി. യാത്രക്കാര്‍ക്കു മെഡിക്കല്‍ സഹായം ലഭ്യമാക്കാനായി ആശുപത്രിയുടെ ബൈക്ക് ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തില്‍ വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനവേളയില്‍ ബൈക്ക് ആംബുലന്‍സ് യാത്രക്കാരെ അനുഗമിച്ചു.
ജാവയുടെ കേരളത്തിലെ ആദ്യ ഡീലര്‍ഷിപ്പ് കൊച്ചിയില്‍
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കൊടുവില്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്ന ജാവയുടെ കേരളത്തിലെ ആദ്യ ഡീലര്‍ഷിപ് കൊച്ചിയില്‍. കളമശേരിയില്‍ ഈ മാസം 14ന് ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിക്കും. ജാവ വില്‍പ്പനയ്ക്കായി രാജ്യവ്യാപകമായി 105 ഡീലര്‍മാരെ തിരഞ്ഞെടുത്തു കഴിഞ്ഞെന്നാണു ക്ലാസിക് ലെജന്‍ഡ്സ് പറയുന്നത്. മികച്ച വില്‍പ്പന, വില്‍പ്പനാന്തര സേവനം ഉറപ്പാക്കാന്‍ 2019 ഫെബ്രുവരി 15നകം രാജ്യവ്യാപകമായി നൂറോളം ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. പുണെയിലാണ് ജാവയുടെ ആദ്യത്തെ രണ്ടു ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്; തുടര്‍ന്നു ഡല്‍ഹി രാജ്യതലസ്ഥാന മേഖലയിലും ജാവ ഡീലര്‍ഷിപ് തുറന്നു. ബെംഗളൂരുവിലേതടക്കം നിരവധി ഡീലര്‍ഷിപ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. പോയ കാലത്തെ പ്രതാപമായിരുന്ന ജാവ മോട്ടോര്‍ സൈക്കിള്‍ വീണ്ടും എത്തുമ്പോള്‍ ക്ലാസിക് രൂപഭംഗി നിലനിര്‍ത്തിയിട്ടുണ്ട്. ആധുനിക ലിക്വിഡ് കൂള്‍ഡ് ഫോര്‍സ്ട്രോക്ക് എന്‍ജിനും എബിഎസും ഡിസ്ക് ബ്രേക്കുമൊക്കെയായാണ് ആധുനിക ജാവ എത്തുന്നത്. രണ്ടു മോഡലുകളാണ് വിപണിയിലെത്തിയത് ജാവ ക്ലാസിക്കിന് 1.64 ലക്ഷം രൂപയും ജാവ 42ന് 1.55 ലക്ഷം രൂപയുമാണ് വില. ഇരു ... Read more
കാസ്റ്റ്ലെസ് കളക്ടീവ് കേരളത്തിലേക്കെത്തുന്നു
“അയാം സോറി അയ്യപ്പാ … നാ ഉള്ള വന്താ യെന്നപ്പാ” എന്ന ഒറ്റ ഗാനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച കാസ്റ്റ്ലെസ് കളക്ടീവ് കേരളത്തിലേക്ക്. സ്ത്രീകളോടുള്ള ആര്‍ത്തവ അയിത്തതിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയാല്‍ പങ്കെടുക്കാനാണ് കാസ്റ്റ്ലെസ് കളക്ടീവ് എത്തുന്നത്. ജനുവരി 12, 13 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലയിലൂടെയും സംഗീതത്തിലൂടെയും രാഷ്ട്രീയം അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ചതാണ് 19 പേരടങ്ങുന്ന കാസ്റ്റ്ലെസ് കളക്ടീവ്. നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലിലാണ് പാ രഞ്ജിത്തിന്റെ കാസ്റ്റ്ലസ് കളക്ടീവ് ബാന്റ് ‘അയാം സോറി അയ്യപ്പാ’ എന്ന ഗാനം അവതരിപ്പിച്ചത്. ശബരിമല സത്രീ പ്രവേശനത്തെ പിന്തുണക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കെതിരെ നടത്തിയ അക്രമങ്ങളിലുള്ള പ്രതിഷേധം കൂടിയാണ് ഗാനം. ഗാനത്തിന് വലിയ തോതിലുള്ള പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിന് മുന്‍പായിരുന്നു ഗാനം അവതരിപ്പിച്ചതെങ്കിലും യുവതികള്‍ പ്രവേശിച്ച സാഹചര്യത്തില്‍ കേരളത്തിലും വലിയ തോതില്‍ ഗാനം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
പ്രളയാനന്തര കേരളത്തിനായി കലാസൃഷ്ടികള്‍ ലേലം ചെയ്യാനൊരുങ്ങി ബിനാലെ ഫൗണ്ടേഷന്
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രശസ്ത കലാകാരാര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ ലേലം ചെയ്യുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ആര്‍ട്ട് റൈസസ് ഫോര്‍ കേരള (ആര്‍ക്) ലേലത്തിന് വച്ചിട്ടുള്ള സൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിഖ്യാത ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികളാണ് ലേലത്തിന് വച്ചിരിക്കുന്നത്. From last years presentations മുംബൈയിലെ സാഫ്രണ്‍ ആര്‍ട്ട് ലേലകമ്പനിയുമായി സഹകരിച്ചാണ് ബിനാലെ ഫൗണ്ടേഷന് ലേലം സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 18നാണ് ലേലം. ഫോര്‍ട്ട്കൊച്ചിയിലെ ബാസ്റ്റിന് ബംഗ്ലാവില്‍ ഒരുക്കിയിരിക്കുന്ന ലേലവസ്തുക്കളുടെ പ്രദര്‍ശനം മാസം 17 വരെ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രദര്‍ശനം. ലേലത്തില്‍ നിന്നു ലഭിക്കുന്ന തുക പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് നല്‍കുന്നത്. മണ്മറഞ്ഞു പോയ ഇതിഹാസ കലാകാരി അമൃത ഷെര്‍ഗില്‍, വര്‍ത്തമാനകാല കലാകാരന്മാരായ അനീഷ് കപൂര്‍, എ രാമചന്ദ്രന്, ഗുലാം മുഹമ്മദ് ഷേഖ്, അഞ്ജു+അതുല്‍ ദോഡിയ, ദയാനിത സിംഗ്, മനീഷ പരീഖ്, മാധ്വി മനു പരീഖ്, വേലു വിശ്വനാഥന്, ... Read more
പുതുവത്സരാഘോഷം; ബോട്ടുകള്‍ അധിക സര്‍വീസ് നടത്തും
പുതുവത്സരാഘോഷം പ്രമാണിച്ച് ഫോര്‍ട്ടു കൊച്ചിയിലേക്കുള്ള ബോട്ടുകള്‍ ഇന്ന് അധിക സര്‍വീസ് നടത്തും. രണ്ട് റോ റോ സര്‍വീസുകളില്‍ ഒന്ന് രാത്രി പത്ത് മണി വരെയും മറ്റൊന്ന് ചൊവാഴ്ച്ച വെളുപ്പിനെ രണ്ട് മണി വരെയും സര്‍വീസ് നടത്തും. ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് ഇന്നു രാത്രി 10 മണി വരെ എറണാകുളത്തു നിന്നും ഫോര്‍ട്ടുകൊച്ചിയിലെ കമാല കടവിലേക്കും മറ്റു നാലെണ്ണം എറണാകുളത്തേക്ക് രാത്രി 12:30 വരെയും സര്‍വീസ് നടത്തും
പുതിയ സേവനങ്ങളുമായി ഗൂഗിള്‍ മാപ്പ്; യാത്ര ഇനി കൂടുതല്‍ ആസ്വദിക്കാം
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന പുതിയ സേവനങ്ങളുമായി ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പിന്റെ പരിഷ്കരിച്ച പതിപ്പ് കൊച്ചിയില്‍ പുറത്തിറക്കി. യാത്ര കൂടുതല്‍ സമഗ്രവും കൃത്യവും വിശ്വസനീയവുമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ മാപ്പ് അധികൃതര്‍ പറഞ്ഞു. പ്രധാനമായും ഇരുചക്രവാഹന യാത്രികരെ ലക്ഷ്യമിട്ടാണ് മാപ്പിലെ പുതിയ സാങ്കേതിക വിദ്യകള്‍. ഉപഭോക്താക്കള്‍ക്ക് യാത്ര ആസൂത്രണം ചെയ്യാനും എത്തിചേരുന്ന കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനം സുരക്ഷിതമാക്കാനും ഗൂഗിള്‍ മാപ്പ് വഴി ഇനി സാധിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ മാപ്പ് ഫോര്‍ ഇന്ത്യാ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷാണ് പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കിയത് പ്ലസ് കോഡുകള്‍, പ്രാദേശിക ഭാഷ, തത്സമയ ഗതാഗത വിവരങ്ങള്‍, ലൊക്കേഷനുകള്‍ പങ്കുവക്കാനുള്ള സംവിധാനം എന്നിവയാണ് പ്രധാനമായും ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക. യാത്രികര്‍ക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളും ഭക്ഷണശാലകളും ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനുംപുതിയ പതിപ്പിലൂടെ സാധിക്കും. പരിമിതമായ മെമ്മറിയില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സുഗമമായി പ്രവര്‍ത്തിക്കും എന്നതാണ് ഗൂഗിള്‍മാപ്പിന്റെ പുതിയ രൂപതത്തിലെ പ്രത്യേകത.
കേരളത്തിലേക്ക് സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി സലാം എയര്‍
ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ കേരളത്തിലേക്ക് സര്‍വീസ് തുടങ്ങാനൊരുങ്ങുന്നു. കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നകാര്യം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയതായി സിഇഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് അറിയിച്ചു. കേരളത്തില്‍ കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങാനാണ് കമ്പനിക്ക് കൂടുതല്‍ താല്പര്യം. ഇക്കാര്യത്തില്‍ സിവില്‍ വ്യോമയാനമന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമേ എന്നു മുതല്‍ സര്‍വീസ് തുടങ്ങാനാവുമെന്ന് തീരുമാനിക്കാന്‍ കഴിയൂ. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഇപ്പോള്‍ വിദേശ എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിത്തുടങ്ങിയിട്ടില്ല. ഇത് നല്‍കുന്നതോടെ ഇവിടെ നിന്ന് സര്‍വീസ് തുടങ്ങാനും സലാം എയറിന് പദ്ധതിയുണ്ടെന്ന് സിഇഒ അറിയിച്ചു. ഒമാന്‍ എയറിനൊപ്പം പുതിയ വിമാനക്കമ്പനി കൂടി എത്തുന്നതോടെ പ്രവാസികള്‍ക്ക് അനുഗ്രഹമാകും.
ഹര്‍ത്താലിനെതിരെ ജനരോഷം ശക്തമാകുന്നു; ടൂറിസം മേഖല ഇന്ന് യോഗം ചേരും
ഹര്‍ത്താല്‍ മുക്ത കേരളത്തിന് പുന്തുണയേറുന്നു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍, വ്യാപാര വ്യവസായ സംഘടനകള്‍, തിയറ്റര്‍ ഉടമകള്‍, പ്രൈവറ്റ് ബസ് ഓണേഴ്സ്, ചെറുകിട വ്യവസായികള്‍ എന്നിവര്‍ ഇതിനോടകം തന്നെ ഹര്‍ത്താലിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. സംസ്ഥനത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഹര്‍ത്താല്‍ രഹിത കേരളം തുടര്‍ നടപടികള്‍ക്കായി ഇന്ന് കൊച്ചിയില്‍ യോഗം ചേരും. ബി ടി എച്ച് സരോവരത്തില്‍ വൈകിട്ട് 3.30നാണ് യോഗം. അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (ATTOI) ,കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി (KTM), അസോസിയേഷന് ഫോര്‍ അറബ് ടൂര്‍ ഓപ്റേറ്റഴ്സ് (AATO), ഷോകേസ് മൂന്നാര്‍, ടൂറിസം പ്രഫഷണല്‍ ക്ലബ് (TPC), ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് കേരള (EMAK), അസോസിയേഷന് ഓഫ് പ്രൊഫഷണല്‍സ് ഇന്‍ ടൂറിസം(APT), തേക്കടി ഡെസ്റ്റിനേഷന്‍ പ്രമോഷന് കൗണ്‍സില്‍ (TDPC), മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് (MDM), കോണ്‍ഫെഡറേഷന്‍ ഓഫ് അക്രഡിറ്റഡ് ടൂര്‍ ഓപറേറ്റേഴ്സ് (CATO), ചേംബര്‍ ഓഫ് ... Read more