Tag: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
മുഖം മിനുക്കി കൊച്ചി വിമാനത്താവളം; നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 240 കോടി രൂപയ്ക്ക് 6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ടെര്‍മിനല്‍ നവീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 4000 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും 11 ഗേറ്റുകളും 7 എയ്‌റോ ബ്രിഡ്ജുകളുമാണ് ഒന്നാമത്തെ ടെര്‍മിനലിന്റെ പ്രത്യേകതകള്‍. കൂടാതെ കൂടുതല്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒന്നാം ടെര്‍മിനലിന് പുറമേ 30 മെഗാവള്‍ട്ടില്‍ നിന്നും 40 മെഗാവള്‍ട്ടിലേക്കായ് ഉയര്‍ത്തിയ സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 2600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനായി നിര്‍മ്മിച്ച സൗരോര്‍ജ്ജ കാര്‍ പോര്‍ട്ടുമായാണ് ഇനി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിങ്ങളെ സ്വാഗതം ചെയ്യുക. നവീകരണ പദ്ധതി യാഥാര്‍ത്യമായതോടെ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ എയര്‍പോര്‍ട്ടായി കൊച്ചി മാറി. സൗരോര്‍ജ്ജ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 30 വോള്‍ട്ടില്‍ നിന്ന് 40 വോള്‍ട്ടിലേക്ക് ഉയര്‍ത്തുമ്പോള്‍ 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി കൂടുതല്‍ ലഭിക്കും. പ്രതിദിനം 30000 യൂണിറ്റ് വൈദ്യുതി ... Read more
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം
ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ” ചാമ്പ്യൻ ഓഫ് എർത്ത് ” സിയാലിന് സമ്മാനിച്ചു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ 73-ാം പൊതു സമ്മേളനത്തിന്റെ അനുബന്ധമായി നടന്ന ചടങ്ങിൽ യു.എൻ.ഇ.പി അസിസ്റ്റന്റ് സെക്രട്ടറി സത്യപാൽ ത്രിപാഠിയിൽ നിന്ന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ” ചാമ്പ്യൻ ഓഫ് എർത്ത്-2018 ‘ പുരസ്‌ക്കാരം ഏറ്റുവാങ്ങി. അന്താരാഷ്ട്ര സൗരോർജ അലയൻസിന് നേതൃത്വം കൊടുക്കുന്നതിന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഫിലിപ്പീൻസ് പരിസ്ഥിതി പ്രവർത്തക ജുവാൻ കാർലിങ് എന്നിവരും ഈ വർഷത്തെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരത്തിന് അർഹരായി. മികച്ച ‘സംരംഭക ആശയം ‘ എന്ന വിഭാഗത്തിലാണ് സിയാലിനെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം എന്ന ആശയം വിജയകരമായി പ്രാവർത്തികമാക്കിയതാണ് സിയാലിനെ ഇത്തവണ പുരസ്‌ക്കാരത്തിന് അർഹമാക്കിയത്. ‘ പരിസ്ഥിതി സൗഹാർദ ഊർജ സ്രോതസ്സുകളെ ഉപയോഗിക്കുന്നതിൽ നേതൃത്വപരമായ പങ്കാണ് സിയാൽ വഹിക്കുന്നത്. പരിസ്ഥിതിയെ ബാധിക്കാതെ ആഗോള വികസന ... Read more