Tag: കൈലാഷ് ഗെലോട്ട്

ഇനി കോളേജില്‍ നിന്ന് നേടാം ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ്

വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ കോളേജുകളിലെ പ്രിന്‍സിപ്പലിനും ഡയറക്ടര്‍ക്കും അധികാരം നല്‍കി ഡല്‍ഹി സര്‍ക്കാര്‍.ഡല്‍ഹിയിലെ വിവിധ കോളേജുകളിലും പോളിടെക്‌നിക്കുകളിലും ഐടിഐകളിലും പഠിക്കുന്ന ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് പ്രയോജനപ്പെടുക. എന്നാല്‍ ഇത് ഏതുതരത്തിലാണ് നടപ്പിലാക്കാന്‍ ഉദേശിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തയില്ല. ഭാവിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് അതാത് കോളേജുകളില്‍ നിന്നും ലഭിക്കുമെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് ട്വിറ്റിലുടെയാണ് അറിയിച്ചത്. കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ ഇത്തരത്തില്‍ അനുവദിക്കുന്ന ലൈസന്‍സിന് ആറുമാസം വരെ മാത്രമേ കാലാവധിയുണ്ടാകുവെന്നും അധികൃതര്‍ വ്യക്തമാക്കി.