Tag: കെ.റ്റി.ഡി.സി
പൂക്കാലം കാണാൻ പൂരത്തിരക്ക്
വസന്തം നിറച്ചാർത്തൊരുക്കുന്ന കനക്കുന്നിന്റെ വഴികളിൽ ആഘോഷത്തിന്റെ ഉത്സവത്തിമിർപ്പ്. വസന്തോത്സവക്കാഴ്ച കാണാൻ തലസ്ഥാനത്തേക്കു വൻ ജനപ്രവാഹം. അവധിദിനമായ ഇന്നലെ പതിനായിരക്കണക്കിന് ആളുകളാണു പുഷ്പമേള ആസ്വദിക്കാനെത്തിയത്. പൂക്കളും പൂച്ചെടികളും ചേരുന്ന സസ്യലോകത്തിന്റെ മാസ്മരിക കാഴ്ചകൾക്കൊപ്പം കൊതിയൂറുന്ന ഭക്ഷ്യമേളയും വസന്തോത്സവത്തിലുണ്ട്. വലിയ തിരക്കാണ് ഭക്ഷ്യമേളയുടെ സ്റ്റാളുകളിൽ അനുഭവപ്പെടുന്നത്. കനകക്കുന്നിന്റെ നടവഴി അവസാനിക്കുന്ന സൂര്യകാന്തിയിലാണ് നാവിൽ വെള്ളമൂറുന്ന ഭക്ഷ്യമേള അരങ്ങേറുന്നത്. കുടുംബശ്രീയും കെ.റ്റി.ഡി.സിയും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ രുചിയുടെ മേളപ്പെരുക്കം തീർത്ത് ഇവിടെ നിറഞ്ഞു നിൽക്കുന്നു. സസ്യ, സസ്യേതര ഇനങ്ങളിലായി ഉത്തര – ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ നീണ്ട നിരയാണ് സ്റ്റാളുകളിലെല്ലാം. കൂടാതെ നാടൻ-കുട്ടനാടൻ-മലബാറി രുചികളും ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നു. രാമശേരി ഇഡ്ലിയും കുംഭകോണം കോഫിയും കെ.ടി.റ്റി.സിയുടെ രാമശേരി ഇഡ്ലി മേളയാണ് ഭക്ഷ്യമേളയുടെ മുഖ്യ ആകർഷണം. പൊന്നിയരിയും ഉഴുന്നും ആട്ടിയുണ്ടാക്കുന്ന രാമശേരി ഇഡ്ലിയുടെ രുചി ഒട്ടും ചോരാതെ കനകക്കുന്നിലെ സ്റ്റാളിൽ കിട്ടും. ഒരു സെറ്റിന് 90 രൂപയാണ് കെ.റ്റി.ഡി.സിയുടെ സ്റ്റാളിലെ വില. വെങ്കായ – തക്കാളി ഊത്തപ്പം, മസാലദോശ, പ്ലെയിൻ ദോശ ... Read more