Tag: കുടക്
വെക്കേഷന് വ്യത്യസ്തമാക്കാന്‍ കര്‍ണാടകയിലെ കിടുക്കന്‍ സ്ഥലങ്ങള്‍
തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും രസകരമായ സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടകത്തില്‍ കാടുണ്ട്, ചരിത്ര സ്മാരകങ്ങളുണ്ട്, ക്ഷേത്രങ്ങളുണ്ട്. വെക്കേഷന് വ്യത്യസ്തമാക്കണമെങ്കില്‍ കന്നഡദേശത്തേക്ക് സഞ്ചരിക്കാം. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം കേരളത്തിനെക്കാള്‍ ചൂട് കൂടുതലാണ് കര്‍ണാടകത്തില്‍ അതുകൊണ്ട് തന്നെ യാത്രയ്ക്ക് മുമ്പ് മുന്‍കരുതലുകള്‍ ധാരാളം എടുക്കണം. കുടക് കാപ്പിപൂക്കും മണവും കോടമഞ്ഞിന്റെ തണുപ്പുമാണ് കുടക് എന്നു പറയുമ്പോള്‍ ഓര്മ വരുക. കൂര്‍ഗ് അഥവാ കുടക് ഒരു ജില്ലയാണ്. കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളാണ് അതിര്‍ത്തിയില്‍. മടിക്കേരിയാണ് പ്രധാന പട്ടണം. അവിടത്തെ കാഴ്ചകളെ മൊത്തം കുടക് എന്നു വിളിക്കാം. പ്രധാനകാഴ്ചകള്‍ ഇവയാണ്- അബി വെള്ളച്ചാട്ടം, പട്ടണത്തില്‍ത്തന്നെയുള്ള രാജാസ് സീറ്റ് എന്ന ശവകുടീരം, മടിക്കേരി പട്ടണത്തിലെ മ്യൂസിയം, പഴയ കോട്ട. കാവേരി ഉദ്ഭവിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന മലനിരകളിലെ തലക്കാവേരി അമ്പലം കുടകിലെ താമസമാണു കൂടുതല്‍ രസകരം. ഇപ്പോള്‍ ചൂടുണ്ടാകുമെങ്കിലും കാപ്പിത്തോട്ടങ്ങളിലെ ഹോംസ്റ്റേകളിലെ താമസത്തിനായി വിദേശികളടക്കം കുടകിലെത്തുന്നു. റൂട്ട് എറണാകുളം-തൃശ്ശൂര്‍-മാനന്തവാടി-കുട്ട-മടിക്കേരി 389 കിലോമീറ്റര്‍ ഇരിട്ടി-വിരാജ്പേട്ട-മടിക്കേരി 73 കിലോമീറ്റര്‍ കാഞ്ഞങ്ങാട്-ഭാഗമണ്ഡല- തലക്കാവേരി- ... Read more