Tag: കുംഭമേള
ലോക മഹോത്സവമായ കുംഭമേളയുടെ വിശേഷങ്ങള്‍
ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ തീര്‍ഥാടന സംഗമം…വ്യത്യാസങ്ങള്‍ മറന്ന് മനുഷ്യര്‍ വിശ്വാസത്തിന്റെ പേരില്‍ ഒന്നിക്കുന്ന ഇടം…ലക്ഷക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നെത്തി ഒന്നായി മാറുന്ന സമയം…. ജനുവരി 15 മുതല്‍ മാര്‍ച്ച് 4 വരെ നടക്കുന്ന ഈ സംഗമം പുരാണ സംഭവങ്ങളുടെ മറ്റൊരു ആവിഷ്കാരമായി പറയാം. ചരിത്രവും കഥകളും ഒരുപോലെ കെട്ടുപിണഞ്ഞ് കിടക്കുന്ന ഇവിടെ , ജന്മജന്മാന്തരങ്ങളായി ചെയ്ത പാപത്തില്‍ നിന്നും മോചനം നേടി മോക്ഷം പ്രാപിക്കാനായി എത്തുന്ന വിശ്വാസികളുടെ ഉത്സവം കൂടിയാണിത്. ആരെയും അതിശയിപ്പിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളുമുള്ള, ലോകം വിസ്മയത്തേടെ നോക്കുന്ന കുഭമേളയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും എല്ലാവരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ജനുവരി 15ന് ആരംഭിക്കുന്ന പ്രയാഗം കുംഭമേളയുടെ പ്രത്യേകതകളും ഇതിനൊപ്പം അറിയാം… ഏറ്റവും വലിയ തീര്‍ഥാടക സംഗമം വിശ്വാസത്തിന്റെ പേരില്‍, ലോകത്തില്‍ നടക്കുന്ന ഏറ്റവും വലിയ സംഗമമായാണ് കുംഭമേള അറിയപ്പെടുന്നത്. പുണ്യ നദിയില്‍ സ്നാനം നടത്തുന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. കുംഭമേളയും അര്‍ധ ... Read more
കുംഭമേളയ്ക്കൊരുങ്ങി പ്രയാഗ് രാജ്
കുംഭമേളക്ക് എത്തുന്നവര്‍ക്കായി പ്രയാഗ് രാജില്‍ ഫൈഫ് സ്റ്റാര്‍ ടെന്റുകള്‍ ഒരുങ്ങുന്നു. 25 ലക്ഷം രൂപ ചിലവഴിച്ച് 1200 ടെന്റുകളാണ് മേളയ്ക്കെത്തുന്ന സന്യാസിമാര്‍ക്കും ഭക്തജനങ്ങള്‍ക്കുമായി തയ്യാറാക്കുന്നത്. മൂന്ന് വിഭാഗത്തിലുള്ള ആഡംബര ടെന്റുകളാവും നഗരത്തില്‍ നിര്‍മ്മിക്കുക. ടിവി, വൈഫൈ, ആധുനിക ബാത്ത്റൂമുകള്‍ എന്നീ സൗകര്യങ്ങള്‍ ഓരോന്നിലും ഉണ്ടാവും. എട്ട് ആഡംബര ഭക്ഷണശാലകളും നഗരത്തില്‍ ഉടന്‍ തയ്യാറാക്കും. വിദേശത്ത് നിന്നും എത്തുന്ന തീര്‍ത്ഥാടകരെ കൂടി കണക്കിലെടുത്താണ് ഫൈവ്സ്റ്റാര്‍ ടെന്റുകള്‍ ഒരുക്കുന്നതെന്ന് കമ്മീഷണര്‍ ആഷിഷ് ഗോയല്‍ അറിയിച്ചു. സ്വകാര്യ-പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി പ്രത്യേക ഉദ്യോഗസ്ഥരെയും നിയമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുംഭമേളയ്ക്കായി നഗരം ഒരുങ്ങതിന് പുറമേ തീര്‍ത്ഥാടകരെത്തുന്ന ട്രെയിനുകളുടെ കോച്ചുകളും റെയില്‍വേ മോടി കൂട്ടിയിട്ടുണ്ട്. കുംഭമേളയുടെ വര്‍ണ്ണച്ചിത്രങ്ങളും പെയിന്റിങുകളുമാണ് നല്‍കിയിരിക്കുന്നത്. ജനുവരി 14ന് ആരംഭിക്കുന്ന അര്‍ധ കുംഭമേള മാര്‍ച്ച് മൂന്ന് വരെ നീളും. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണീ സംഗമ സ്ഥലത്താണ് കുംഭമേള നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരും സംന്യാസികളുമാണ് ഓരോ കുംഭമേളയ്ക്കും എത്തുന്നത്. ... Read more