Tag: കഫേ
മാതൃകയാണ് ഈ തടവുപുള്ളികളുടെ കഫേ
ചായയ്ക്കൊപ്പം പുസ്തകം വായിക്കുന്നത് മിക്ക വായനക്കാരുടെ സ്ഥിരം ശീലമാണ്. എന്നാല്‍ ആ ശീലമുയള്ളവര്‍ക്ക് പ്രിയപ്പെട്ടതാണ് ഈ ഇടം. ലോക പ്രശസ്ത സേച്ഛാധിപതി നെപ്പോളിയന്റെ വാക്കുകള്‍ ‘സാമ്രാജ്യധിപനായിരുന്നില്ലെങ്കിലും ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം’ അതോപടി തന്നെ പകര്‍ത്തിയിരിക്കുകയാണ് ഒരു സംഘം. അവരാരംഭിച്ചത് ഒരു കഫേയാണെങ്കിലും അവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും അവിടെയുള്ള പുസ്തകങ്ങള്‍ വായിക്കുന്നതിനിടയില്‍ മാത്രമാണ് ചായയോ കാപ്പിയോ മറ്റു വിഭവങ്ങളോ രുചിച്ചു നോക്കുന്നത്. അതിനര്‍ത്ഥം പുസ്തകം വായനയ്ക്കാണ് അവിടെ പ്രാമുഖ്യം എന്നതുതന്നെയാണ്. മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംലയിലെ മീന ബസാറിലാണ് പുസ്തകള്‍ നിറഞ്ഞ ഈ കഫേയുള്ളത്. പുസ്തകങ്ങളോടും പാചകത്തോടും അധികമൊന്നും പ്രിയം കാണിക്കാത്ത കുറച്ചുപേര്‍ അവര്‍ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഇവരെങ്ങനെയാണ് ഇതിന്റെ സാരഥികളായതെന്നതു അല്പം രസകരമായ വസ്തുതയാണ്. ഇവരാരും സുഹൃത്തുക്കളല്ല, പക്ഷേ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഒരു പൊതുഘടകം ഇവര്‍ക്കുണ്ടായിരുന്നു. വേറൊന്നുമല്ല, ഇവര്‍ ഷിംലയിലെ കൈത്തു ജയിലിലെ തടവുകാരാണ്. ശിക്ഷ വിധിക്കപ്പെട്ടു കഴിയുന്ന ഇവര്‍ക്കാണ് ഈ പുസ്തക കഫെയുടെ നടത്തിപ്പ് ലഭിച്ചിരിക്കുന്നത്. പൊലീസിന്റെ കാവലില്ലാത്ത ... Read more