Tag: കംബോഡിയ

ഇന്ത്യന്‍ രൂപ ഉപയോഗിച്ച് സഞ്ചരിക്കാവുന്ന എട്ട് രാജ്യങ്ങള്‍

യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ വിദേശയാത്ര എന്ന സ്വപ്‌നത്തില്‍ നിന്ന് പല സഞ്ചാരികളേയും പിന്നോട്ടടിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയമൂല്യം കുറവായതുകൊണ്ട് ഇവിടങ്ങളിലേക്കുള്ള യാത്രാ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. എന്നാല്‍ ഇന്ത്യയിലെ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന മറ്റ് ചില രാജ്യങ്ങളുണ്ട്. ഈ വിദേശ രാജ്യങ്ങളില്‍ പോയാല്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് അടിച്ചു പൊളിക്കാം. അത്തരം ചില  ദേശങ്ങളെ പരിചയപ്പെടാം. 1. ഇന്ത്യോനേഷ്യ ദ്വീപുകളുടെ സ്വന്തം രാജ്യമാണ് ഇന്തോനേഷ്യ. കണ്ണാടി പോലെ തെളിഞ്ഞ നീലക്കടലും ആകര്‍ഷകമായ കാലാവസ്ഥയും. ചെറുദ്വീപുകളും മ്യൂസിയങ്ങളും ലേക്ക ടോബ എന്ന അഗ്‌നിപര്‍വത തടാകവും ബ്രോമോ മലനിരകളുമൊക്കെ ഇവിടുത്തെ പ്രധാന ആകര്‍ഷകങ്ങളാണ്. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 200 ഇന്ത്യനോഷ്യന്‍ റുപിയ. 2. ഭൂട്ടാന്‍ ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറു രാജ്യം. ബുദ്ധ സംസ്‌കാരത്തിന്റെ ഈറ്റില്ലം. ആകര്‍ഷകങ്ങളായ മലനിരകളും മൊണാസ്ട്രികളും. രാജപ്രതാപത്തിന്റെ ഭൂമിക. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെയുള്ള ഭൂട്ടാന്‍ ... Read more

ട്രിപ്പ് അഡൈ്വസര്‍ രാജ്യാന്തര യുനെസ്‌കോ പട്ടികയില്‍ താജ്മഹല്‍

പ്രമുഖ ട്രാവല്‍ വെബ്ൈസറ്റായ ട്രിപ്പ് അഡൈ്വസര്‍ രാജ്യാന്തര യുനെസ്‌കോ അംഗീകൃത പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഏറ്റവും മഹത്തായ രണ്ടാമത്തെ ചരിത്രസ്മാരകമായി താജ്മഹലിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടൂറിസത്തിന് ഇതൊരു മുതല്‍ക്കൂട്ടാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. കംബോഡിയയിലെ അങ്കോര്‍വാറ്റാണ് ഒന്നാം സ്ഥാനത്തുള്ളത്. ൈചനയിലെ വന്‍മതില്‍ മൂന്നാം സ്ഥാനത്തുണ്ട്. താജ് മഹല്‍ സന്ദര്‍ശിക്കുവാനെത്തുന്നവരുടെ എണ്ണത്തില്‍ അടിക്കടി വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രതിദിന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താന്‍ നീക്കം തുടങ്ങി. പ്രതിദിനം കുട്ടികള്‍ ഉള്‍പ്പെടെ 40,000 സന്ദര്‍ശകര്‍ എന്ന രീതിയില്‍ നിയന്ത്രിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഒരു ടിക്കറ്റിന്റെ സന്ദര്‍ശന സമയപരിധി മൂന്നു മണിക്കൂറാക്കി ചുരുക്കും. ടൂറിസം സീസണുകളിലിപ്പോള്‍ 60,000 മുതല്‍ 70,000 സന്ദര്‍ശകരാണു താജ്മഹല്‍ കാണാന്‍ എത്തുന്നത്.

ഐസ്‌ക്രീം നുണയാം പെരുമ്പാമ്പിനൊപ്പം

കംബോഡിയയുടെ തലസ്ഥാനമായ ഫ്‌നോം പെന്‍ഹിലെ ചെ റാറ്റിയുടെ റെസ്റ്റോറന്റില്‍ കയറിയാല്‍ വ്യത്യസ്തമായ അനുഭവമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അവിടെ ചായയ്ക്കും ഐസ്‌ക്രീമിനൊപ്പവും കാത്തിരിക്കുന്നത് ജീവനുള്ള പെരുമ്പാമ്പും തേളും തുടങ്ങി ഒട്ടേറെ ജീവികളാണ്. ഇഴജന്തുക്കളെ പേടിക്കുന്നത് തെറ്റിദ്ധാരണമൂലമാണെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു വ്യത്യസ്തത പരീക്ഷിച്ചതെന്നാണ് ചെ റാറ്റിയുടെ വിശദീകരണം. ഇഴജന്തുക്കളെ പേടിയുള്ളവര്‍ക്ക് ഇവിടെ എത്തിയാല്‍ രണ്ടുണ്ട് ഗുണം. ചായയും കുടിക്കാം പേടിയും മാറ്റാം. പൂച്ച കഫേകള്‍ക്കു പണ്ടേ പേരു കേട്ടതാണ് കംബോഡിയന്‍ ആസ്ഥാനം. എന്നാല്‍, ഫനോം പെന്‍ഹിലെ ആദ്യ ഇഴജന്തു കഫേയാണ് ചെ റാറ്റിയുടെ ഉടമസ്ഥതയിലുള്ളത്. കഫേയുടെ ഭിത്തിയില്‍ നിറയെ ചില്ലുകൂടുകളില്‍ വിവിധ വലുപ്പത്തിലും നിറങ്ങളിലുമുള്ള പാമ്പുകളാണ്. തായ്‌ലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ് എല്ലാം. കാര്യം ചെറിയൊരു മൃഗശാലയാണെങ്കിലും ഇവിടെ പ്രവേശനം സൗജന്യമാണ്. കഫേയിലേത് വ്യത്യസ്തമായ അനുഭവമാണെന്ന് ഇവിടെ എത്തുന്നവര്‍ സാക്ഷ്യപ്പെടുത്തന്നു.

ഈ ഇടങ്ങള്‍ കാണാം കീശ കാലിയാവാതെ

വിദേശത്തേക്കൊരു സുഖവാസ യാത്ര ഏതൊരു സഞ്ചാരപ്രിയന്റെയും സ്വപ്‌നമാണ്. ഒരു യൂറോപ്യന്‍ യാത്ര ശരാശരി ഇന്ത്യക്കാരന് താങ്ങാവുന്നതില്‍ അപ്പുറമാണ്. എന്നാല്‍ ബജറ്റില്‍ ഒതുങ്ങുന്ന തുക കൊണ്ട് യാത്രചെയ്യാന്‍ കഴിയുന്ന മനോഹര ഇടങ്ങള്‍, ഇന്ത്യന്‍ രൂപയ്ക്ക് വളരെ മൂല്യമുള്ള അഞ്ച് മനോഹര രാജ്യങ്ങളെ പരിചയപ്പെടുത്തുന്നു. നേപ്പാള്‍ നമ്മുടെ അയല്‍ രാജ്യമായ നേപ്പാളില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തനിപ്പകര്‍പ്പാണെന്ന് പറയാം. ഒരു ഇന്ത്യന്‍ രൂപക്ക് 1.60 നേപ്പാളീ റുപ്പിയാണ് മൂല്യം. ഇന്ത്യക്കാര്‍ക്ക് വിസ പോലുള്ള കടമ്പകളൊന്നും ഇവിടെയില്ല. വനത്തിലേക്കൊരു ട്രക്കിങ്ങിന് താല്‍പര്യമുള്ള ആര്‍ക്കും ഇവിടേക്ക് വരാം. അതു വെറുമൊരു ട്രക്കിങ് മാത്രമായിരിക്കില്ല. ആത്മാവിനെ തൊട്ടറിയാന്‍ കൊതിക്കുന്നവര്‍ക്ക് ഏകാകിയായി കടന്നുചെല്ലാവുന്ന സ്ഥലം കൂടിയാണ് നേപ്പാള്‍. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവുള്ള കറന്‍സിയാണ് നേപ്പാളിലുള്ളതെന്നതിനാല്‍ അവരുടെ കറന്‍സിയേക്കാള്‍ ഇന്ത്യന്‍ രൂപയെ ഇഷ്ടപ്പെടുന്നവരാണ് നേപ്പാളില്‍ കൂടുതലും. ആകാശം തൊട്ട് മേഘങ്ങളെ വകഞ്ഞുമാറ്റുന്ന മഞ്ഞുമലകളും നിഗൂഢതയില്‍ പൊതിഞ്ഞ യതിമനുഷ്യനുമൊക്കെ ആകര്‍ഷിക്കുന്ന നാടാണിത്. കംബോഡിയ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ‘അങ്കോര്‍ വാറ്റ്’ ... Read more