Tag: ഐഓഎസ്
ഗൂഗിള്‍ പേ ഉപയോഗിച്ച് ഇനി ഐ ആര് സി ടി സി ടിക്കറ്റ് ബുക്ക് ചെയ്യാം
ഐ.ആര്.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം. ഗൂഗിള്‍ പേയുടെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഐആര്‍സിടിസി ബുക്കിനുള്ള സൗകര്യം ചേര്‍ത്തു. ഇതുവഴി ട്രെയിന്‍ ടിക്കറ്റുകള്‍ തിരയാനും വാങ്ങാനും ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുമുള്ള സൗകര്യം ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമാവും. ടിക്കറ്റ് ബുക്കിങിന് അധിക ചാര്‍ജുകളൊന്നും ഉണ്ടാവില്ല. അഭിബസ്, ഗോഇബിബോ, റെഡ്ബസ്, ഉബര്‍, യാത്ര പോലുള്ള ക്യാബ്, ബസ് ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ മികച്ച അഭിപ്രായമാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത് എന്ന് ഇപ്പോള്‍ ട്രെയിന്‍ യാത്രയും എളുപ്പമാവുകയാണ് എന്നും ഗൂഗിള്‍ പേ പ്രാഡക്റ്റ് മാനേജ്മെന്റ് ഡയറക്ടര്‍ അംബരീഷ് കെംഗെ പറഞ്ഞു. സീറ്റ് ലഭ്യത, യാത്രാ സമയം, രണ്ട് സ്റ്റേഷനുകള്‍ തമ്മിലുള്ള യാത്രാ സമയം, എന്നിവയും ഗൂഗിള്‍ പേ ആപ്പ് വഴി അറിയാം.ഈ ഫീച്ചര്‍ ലഭിക്കുവാന്‍ ഗൂഗിള്‍ പേ ആപ്പ് അപ്ഡേറ്റ് ചെയ്യണം. ഐആര്‍സിടിസി ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടിക്കറ്റുകള്‍ വാങ്ങുന്നത്.
ഡാര്‍ക്ക് മോഡുമായി വാട്സാപ്പ് എത്തുന്നു
വാട്സാപ്പ് ഉപഭോക്താക്കള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡാര്‍ക്ക് മോഡ് ഉടനെ വാട്സാപ്പിന്റെ ഭാഗമാകുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാര്‍ക്ക് മോഡ് വാട്സപ്പില്‍ എത്തുമെന്നാണ് സൂചന. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്ഫോമുകളില്‍ ഡാര്‍ക്ക് മോഡ് എത്തും. രാത്രികാലങ്ങളിലെ വാട്സാപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ്. ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിനും ഡാര്‍ക്ക് മോഡ് സഹായകമാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലെ ഓഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. മറ്റ് ഡിസ്പ്ലേകളേക്കാള്‍ മികച്ച രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഓഎല്‍ഇഡി ഡിസ്പ്ലെ പാനലുകള്‍ക്കാകും എന്നതിനാലാണ് ഇത്. ഡാര്‍ക്ക് മോഡുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ ഫീച്ചര്‍ നിര്‍മ്മാണത്തിലാണ്. തല്‍ക്കാലത്തേക്ക് കാത്തിരിക്കൂ,വാബീറ്റാ ഇന്‍ഫോ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഫെയ്സ്ബുക്ക് മെസഞ്ചറില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം തന്നെ യൂട്യൂബും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടി ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചത്. ... Read more
പത്താം പിറന്നാളില്‍ സര്‍പ്രൈസ് മാറ്റവുമായി ഗൂഗിള്‍ ക്രോം
പത്താം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പുതിയ പതിപ്പുമായി ഗൂഗിള്‍ ക്രോം. ക്രോമിന്റെ 69 ആം പതിപ്പാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ഡെസ്ക്ടോപ്പ്, ഐഓഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പ് ലഭ്യമാവും. സെര്‍ച്ച് ബോക്സിന്റെ ആകൃതിയില്‍ കൊണ്ടുവന്ന മാറ്റമാണ് ശ്രദ്ധേയം. അതിവേഗം സെര്‍ച്ച് അനുഭവം സാധ്യമാക്കുന്നതിനായി ഓട്ടോ ഫില്‍ സൗകര്യം കൂടുതല്‍ മികച്ചതാക്കി. സെര്‍ച്ച് ബോക്സില്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൂടുതല്‍ ഓട്ടോഫില്‍ ഓപ്ഷനുകള്‍ ലഭിക്കും. 2008 സെപ്റ്റംബര്‍ രണ്ടിനാണ് ഗൂഗിള്‍ ക്രോം ബ്രൗസര്‍ തുടങ്ങുന്നത്. അപ്ഡേറ്റ് ചെയ്യുന്ന വിധം ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ വലതുഭാഗത്തായിട്ടുള്ള മൂന്നു കുത്തുകളില്‍ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് തിരഞ്ഞെടുക്കുക. തുറന്നുവരുന്ന പേജിന്റെ ഇടത് ഭാഗത്തെ മെനു തുറന്നാല്‍ അതില്‍ എബൗട്ട് ക്രോം എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യാം.