Tag: ഏഷ്യ
ഏഷ്യയിലെ ഈ ഏഴ് രാജ്യങ്ങള്‍ കാണാതെ പോകരുത്
ഏഷ്യന്‍ രാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍ കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളൊരു യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട് ഏഷ്യയില്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. ഗാര്‍ഡന്‍സ് ബൈ ദ ബേ -സിങ്കപ്പൂര്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സിങ്കപ്പൂര്‍. ചൈനീസ്, ഇന്ത്യന്‍, മലായ്, പാശ്ചാത്യന്‍ സംസ്കാരങ്ങളുടെ സംഗമ ഭൂമി. 250 ഏക്കറില്‍ വിശാലമായി നിര്‍മ്മിച്ചിട്ടുള്ള ഗാര്‍ഡന്‍സ് ബൈ ദ ബേ ഒരത്ഭുതമാണ്. പൂന്തോട്ടങ്ങളുടെ നഗരത്തെ പൂന്തോട്ടങ്ങള്‍ക്കുള്ളിലെ നഗരമാക്കി മാറ്റുക എന്ന നയത്തിന്റെ ഭാഗമായി നഗരത്തിലെ ഹരിതാഭ വര്‍ധിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണിത്. ഒരിക്കലും നഷ്ടമാവില്ല ഇവിടേക്കുള്ള യാത്ര. താജ് മഹല്‍ -ഇന്ത്യ ഒരു മുഖവുരയുടെ ആവശ്യംപോലുമില്ല. ലോകത്തിനു മുന്നില്‍ ഇന്ത്യ അഭിമാപൂര്‍വ്വം കാഴ്ചവെക്കുന്ന പ്രണയസ്മാരകമാണ് താജ്മഹല്‍. പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് ... Read more
തേഹ്രി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങള്‍
സാഹസികത, നേരംപോക്ക്, അത്ഭുതം, യാത്ര.ഇതെല്ലാം ഒന്നിച്ച് ഒരിടത്ത് അനുഭവിക്കുവാന്‍ സാധിക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള സംഗതിയാണ്. എന്നാല്‍ തേഹ്രി ലേക്ക് ഫെസ്റ്റിവലിലെത്തിയാല്‍ ഇതും നടക്കും. ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന തേഹ്റി ലേക്ക് ഫെസ്റ്റിവല്‍ ഫെബ്രുവരി മാസത്തില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഉത്തരാഖണ്ഡിന്റെ കാഴ്ചകള്‍ ആസ്വദിച്ച് ഒരു യാത്രയാണ് ലക്ഷ്യമെങ്കില്‍ ഇതാണ് പറ്റിയ സമയം. തേഹ്റി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങളിലേക്ക്… തേഹ്റി ലേക്ക് ഫെസ്റ്റിവല്‍ ഏഷ്യയിലെ ഏറ്റവും വലിയ ലേക്ക് ഫെസ്റ്റിവലായി അറിയപ്പെടുന്നതാണ് തേഹ്റി ലേക്ക് ഫെസ്റ്റിവല്‍. ഉത്തരാഖണ്ഡിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായി അറിയപ്പെടുന്ന ഇത് ആദ്യമായാണ് തണുപ്പു കാലമായ ഫെബ്രുവരിയില്‍ നടക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഫെബ്രുവരി 25,26.27 തിയ്യതികളിലാണ് തേഹ്റി ലേക്ക് ഫെസ്റ്റിവല്‍ നടക്കുക. ഈ സമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തിച്ചേരും എന്നാണ് കരുതുന്നത്. ജലവിനോദങ്ങള്‍ എല്ലാം ഒരിടത്ത് ഒരൊറ്റ കുടക്കീഴില് ആസ്വദിക്കുവാന്‍ പറ്റിയ ഒരിടമായാണ് തേഹ്റി ഫെസ്റ്റിവലിനെ ആളുകള്‍ കാണുന്നത്. ... Read more
സാഹിത്യോത്സവത്തിനൊരുങ്ങി കോഴിക്കോട്
ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് നഗരം. ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് ജനുവരി 10ന് തുടക്കമാകും. കലയുടെയും സാഹിത്യത്തിന്റെയും നാല് ദിവസം നീളുന്ന മാമാങ്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകമാളുകള്‍ പങ്കെടുക്കുന്നു. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാല് വേദികളിലായി നടക്കുന്ന കെ.എല്‍.എഫിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സാഹിത്യകാരനായ കെ.സച്ചിദാനന്ദനാണ്. സമകാലിക കലാരാഷ്ട്രീയസാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള പതിനായിരക്കണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്, സാമൂഹ്യ പ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ എന്നിവരാണ് കെ.എല്‍.എഫിനൊപ്പം ഒന്നിക്കുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് http://www.keralaliteraturefestival.com/registration/ മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.