Tag: ഊട്ടി

ഊട്ടി പുഷ്പമേള; ഇതിനോടകം സന്ദര്‍ശിച്ചത് മൂന്ന് ലക്ഷത്തോളം പേര്‍

പുഷ്പമേളകാണാന്‍ ഞായറാഴ്ച ഊട്ടിയില്‍ അഭൂതപൂര്‍വമായ തിരക്ക്. സസ്യോദ്യാനം സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. നഗരത്തിലെ എല്ലാ റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദൊഡബെട്ട റോഡില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങി. വര്‍ഷത്തില്‍ ഏറ്റവുംകൂടുതല്‍ സഞ്ചാരികള്‍ ഊട്ടിയിലെത്തുന്ന ദിവസമാണ് പുഷ്പമേള നടക്കുന്ന ഞായറാഴ്ച. ഇത്തവണ ഒരുലക്ഷത്തോളം പേര്‍ പുഷ്പമേള കാണാനെത്തിയതായി പ്രാഥമിക കണക്കുകള്‍ പറയുന്നു. കഴിഞ്ഞ മൂന്നുദിവസത്തില്‍ രണ്ടുലക്ഷത്തോളം പേര്‍ ഊട്ടി സസ്യോദ്യാനം സന്ദര്‍ശിച്ചു. ബസ്സുകളിലെത്തിയ സഞ്ചാരികള്‍ നഗരത്തിന് പുറത്ത് വാഹനം പാര്‍ക്കു ചെയ്ത് സര്‍ക്യൂട്ട് ബസ്സില്‍ സസ്യോദ്യാനത്തില്‍ എത്തുകയായിരുന്നു. ചൊവ്വാഴ്ച പുഷ്പമേള സമാപിക്കും.

ജാവദി ഹില്‍സിന്റെ വിശേഷങ്ങള്‍

കൊടുമുടികളും ഹില്‍സ്റ്റേഷനും നദികളും കാടുകളും നിറഞ്ഞ തമിഴ്‌നാട് സുന്ദരിയാണ്. എത്ര അണിഞ്ഞൊരുങ്ങിയാലും മറ്റൊരു നാടിനും കിട്ടാത്ത സൗന്ദര്യം തമിഴ്‌നാടിനുണ്ട്. എന്നാല്‍ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറഞ്ഞതുപോലെ തമിഴ്‌നാട് തേടിപ്പോകുന്ന സഞ്ചാരികള്‍ വളരെ കുറവാണ്. നീലഗിരിയും ഊട്ടിയും കൂനൂരും യേര്‍ക്കാടുമൊക്കെ കണ്ടിറങ്ങുകയാണ് സാധാരണ സഞ്ചാരികള്‍ ചെയ്യുന്നത്. എന്നാല്‍ ഒത്തിരിയൊന്നും ആളുകള്‍ കയറിച്ചെന്നിട്ടില്ലാത്ത ധാരാളം ഇടങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തിലൊന്നാണ് ജാവദി ഹില്‍സ്. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമായി കിടക്കുന്ന ഈ ഭൂമി യാത്രകര്‍ക്ക് തീര്‍ത്തും അപരിചിതമായ ഒരിടമാണെന്നു പറഞ്ഞാലും തെറ്റില്ല. വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങ് റൂട്ടുകളും കൊണ്ട് സമ്പന്നമായ ജാവദി ഹില്‍സിന്റെ വിശേഷങ്ങള്‍… ഊട്ടിയും കോട്ടഗിരിയുമല്ല ഇത് ജാവദി തമിഴ്‌നാട് യാത്രയെന്നു പറഞ്ഞ് ഊട്ടിയും കൊടൈക്കനാലും കൊല്ലിമലയും നീലഗിരിയും ഒക്കെ മാത്രം കണ്ടിറങ്ങുന്നവര്‍ അടുത്ത യാത്രയിലെങ്കിലും പോയിരിക്കേണ്ട ഇടമാണ് ജാവദി ഹില്‍സ്. പ്രകൃതിയൊരുക്കിയിരിക്കുന്ന വ്യത്യസ്തമായ കാഴ്ചകള്‍ കണ്‍മുന്നില്‍ കാണാന്‍ സാധിക്കുന്ന നാടാണിത്. എവിടെയാണ് തമിഴ്‌നാട്ടില്‍ പൂര്‍വ്വ ഘട്ടത്തിന്റെ തുടര്‍ച്ചയായാണ് ജാവദി ഹില്‍സുള്ളത്. ജാവടി ഹില്‍സ് എന്നും ഇതറിയപ്പെടുന്നു. ... Read more

ഊട്ടിയില്‍ അതിശൈത്യം; കനത്ത മഞ്ഞ് വീഴ്ച

ഊട്ടി വീണ്ടും അതിശൈത്യത്തിന്റെ പിടിയിലമര്‍ന്നു. ഊട്ടി സസ്യോദ്യാനം, എച്ച്എഡി പി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയില്‍വേ സ്റ്റേഷന്‍, കാന്തലിലെ മൈതാനം എന്നിവിടങ്ങളെല്ലാം മഞ്ഞുവീണു വെള്ളക്കമ്പിളി പുതച്ചതുപോലെയായിരുന്നു ഇന്നലെ. ദിവസവും രാവിലെ 10 മണി വരെയെങ്കിലും അതിശൈത്യമാണ്. വൈകിട്ട് അഞ്ചു മുതല്‍ വീണ്ടും ശൈത്യം തുടങ്ങുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ രാവിലെ സസ്യോദ്യാനത്തില്‍ 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. ഊട്ടിയിലെ ഇതിലും താഴ്ചയുള്ള തക്കുന്ത പോലെയുള്ള സ്ഥലങ്ങളില്‍ കുറഞ്ഞ താപനില 2 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലും താഴേക്കു പോകുമെന്നാണു കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മഞ്ഞുവീഴ്ച കൃഷിയെയും ദോഷകരമായി ബാധിച്ചുതുടങ്ങി. കാരറ്റ്, മുള്ളങ്കി, ബീറ്റ്‌റൂട്ട്, ബീന്‍സ് തുടങ്ങിയ ചെടികള്‍ മഞ്ഞുവീഴ്ചയ്ക്കു ശേഷം പകലുണ്ടാകുന്ന കനത്ത വെയിലില്‍ കരിഞ്ഞു തുടങ്ങിയതു കര്‍ഷകരെ പ്രതിസന്ധിയിലാക്കിത്തുടങ്ങി. നവംബര്‍ 27 മുതല്‍ 4 ദിവസം കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. പിന്നീടു ക്രിസ്മസ് വരെ കാര്യമായ മഞ്ഞുവീഴ്ചയുണ്ടായില്ല. ഇപ്പോള്‍ വീണ്ടും കനത്ത മഞ്ഞുവീഴ്ചയുടെ പിടിയിലിരിക്കുകയാണ് ... Read more

അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്‍ജിന്‍ എത്തി

മാസങ്ങള്‍നീണ്ട അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്‍ജിന്‍ എത്തി. തിരുച്ചിറപ്പള്ളിയിലെ റെയില്‍വേയുടെ ഗോള്‍ഡന്റോക്ക് വര്‍ക്ഷോപ്പില്‍നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മേട്ടുപ്പാളയം സ്റ്റേഷനില്‍ എത്തിച്ചത്. മേട്ടുപ്പാളയത്ത് രണ്ടാഴ്ച പരിശോധനയോട്ടം കഴിഞ്ഞാല്‍ ഈ നീരാവി എന്‍ജിന്‍ യാത്രക്കാരെയുംകൊണ്ട് കൂകിപ്പായും. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള പി.ഒ.എച്ച്. (പീരിയോഡിക്കല്‍ ഓവര്‍ ഓയിലിങ്) കഴിഞ്ഞാണ് എന്‍ജിന്‍ എത്തിയത്. 13 മാസം മുമ്പ് തിരുച്ചിറപ്പള്ളിയിലേക്കയച്ച എന്‍ജിനാണ് അറ്റകുറ്റപ്പണികഴിഞ്ഞ് പേരുംമാറ്റി എത്തിയത്. കോച്ചുകള്‍ രണ്ടരവര്‍ഷത്തിലൊരിക്കല്‍ ഗോള്‍ഡന്‍ റോക്കില്‍ എത്തിച്ച് അറ്റകുറ്റപ്പണി നടത്തും. തിരുച്ചിറപ്പള്ളിയില്‍നിന്ന് റോഡ് മാര്‍ഗം എത്തിച്ച എന്‍ജിന്‍ ഈറോഡില്‍ നിന്ന് റെയില്‍വേയുടെതന്നെ 140 ടണ്‍ ഭാരംചുമക്കുന്ന ‘രാജാളി’ ക്രെയിന്‍ പ്രത്യേക തീവണ്ടിയില്‍ എത്തിച്ചാണ് താഴെയിറക്കിയത്. നാലുമണിക്കൂറോളം 20 തൊഴിലാളികള്‍ പ്രയത്‌നിച്ചാണ് ഇറക്കിയത്. മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍വരെ പോകുന്ന ഫര്‍ണസ് ഓയില്‍ എന്‍ജിന്റെ ഭാരം 50 ടണ്ണാണ്. എന്‍ജിന്റെ പ്രവര്‍ത്തനസമയത്ത് ഫര്‍ണസ് ഓയിലും വെള്ളവും വഹിക്കുമ്പോള്‍ 5 ടണ്‍ വീണ്ടും വര്‍ധിക്കും. എന്‍ജിന്‍ ഇറക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ എ.ഡി.എം. ഇ. ദീക്ഷാചൗധരി, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ മുഹമ്മദ് ... Read more

ഈ തീവണ്ടി യാത്ര എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കും

ലണ്ടനില്‍ എഞ്ചിനിയറായ ഗ്രഹാം രണ്ടു വര്‍ഷം മുമ്പാണ് തന്റെ ജീവിത സഖിയായ സില്‍വിയയെ കണ്ടുമുണ്ടിയത്. ഇരുവരുടെയും പ്രണയ സാഫല്യത്തിന് മൂക സാക്ഷിയായത് ഇംഗ്ലണ്ടിലെ നീരാവി തീവണ്ടി. അന്നവര്‍ ഒരു തീരുമാനത്തിലെത്തി വിവാഹം കഴിയുമ്പോള്‍ ആദ്യയാത്ര ഇന്ത്യയിലെ കാട്ടിലൂടെയുള്ള നീരാവി തീവണ്ടിയില്‍ തന്നെ ആകണമെന്ന്. രണ്ടാഴ്ച മുന്‍പ് വിവാഹിതരായ ഗ്രഹാമും സില്‍വിയയും സുഹൃത്തുക്കളില്‍ നിന്നാണ് ഇന്ത്യയിലെ  നീരാവി തീവണ്ടിയെക്കുറിച്ചറിയുന്നത്. ഊട്ടിയിലേക്കുള്ള തീവണ്ടിയാത്രയാണ് അവര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ഈ യാത്രക്കൊരു  പ്രത്യേകതയുണ്ട്. ഒരു തീവണ്ടി മൊത്തമായി ആദ്യമായാണ് രണ്ടുപേര്‍ക്കായി ഓടുന്നത്. പശ്ചിമഘട്ട ജൈവ ഭൂപടത്തിലൂടെ ചൂളം വിളിച്ചോടുന്ന തീവണ്ടിയിലൂടെ തനിച്ചൊരു കാനന യാത്ര ഇരുവരുടെയും സ്വപ്‌നമായിരുന്നു. വിവാഹ തീയതി നിശ്ചയിച്ചപ്പോള്‍ തന്നെ ഐആര്‍സിടിസി വഴി തനിച്ചൊരു സര്‍വീസെന്ന ആശയം അധികൃതര്‍ക്ക് മുന്നില്‍ ഗ്രഹാമും സില്‍വിയയും അവതരിപ്പിച്ചു. ദക്ഷിണറെയില്‍വേയുടെ സ്വപ്‌നപാതയില്‍ പ്രത്യേക തീവണ്ടി സര്‍വീസ് നടത്തിയാല്‍ അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് അധികൃതരും സമ്മതമറിയിച്ചു. സിനിമ ഷൂട്ടിങ്ങിനല്ലാതെ രണ്ട് പേര്‍ക്ക് മാത്രമായി ഒരു തീവണ്ടി യാത്ര ആദ്യമായിട്ടാണ് ... Read more