Tag: ഉത്തരവാദിത്വ ടൂറിസം മിഷന്
സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ അംഗീകൃത ടൂർ ഗൈഡ് മാർക്കും ഡ്രൈവർമാർക്കുമുള്ള അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ആർ.ടി മിഷനും (സംസ്ഥാനവിനോദ സഞ്ചാര വകുപ്പ്) മൂന്നാറിലെ ഹോട്ടൽ & റിസോർട്ടുകളുടെ സംഘടനയായ മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സുമായി ചേർന്നു കൊണ്ട് മൂന്നാർ മേഖലയിൽ നിന്നുള്ള അംഗീകൃത ടൂർ ഗൈഡ് മാർക്കും ( COMMUNITY TOUR LEADER) ഡ്രൈവർമാർക്കും (RT CHAUFFEUR) പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ ആർ.ടി മിഷൻ അംഗീതൃത സർട്ടിഫിക്കേറ്റും നൽകുന്നതാണ്. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. മുൻ പരിചയം ഉണ്ടെങ്കിൽ അതിന്റെ രേഖകളും, ടൂറിസം മേഖലയിൽ നിന്നും നേടിയിട്ടുള്ള മറ്റ് അംഗീകാരങ്ങൾ ഉണ്ടെങ്കിൽ അതും,തിരിച്ചറിയൽ രേഖയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അംഗീകൃത ഡ്രൈവർ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ (മൂന്നാർ മേഖലയിലെ ടൂറിസ്റ്റ് ടാക്സി , ഓട്ടോ ടാക്സി & ജീപ്പ് ടാക്സി ഡ്രൈവേഴ്സ്) മറ്റ് രേഖകളോടൊപ്പം ഡ്രൈവിംങ്ങ് ലൈസൻസിന്റ കോപ്പിയും സമർപ്പിക്കുക. അപേക്ഷകൾ 10.03.2019 ന് മുമ്പായി നേരിട്ടോ തപാലിലോ എത്തിക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി,മൂന്നാർ ... Read more
കേരളീയ ഗ്രാമീണക്കാഴ്ചയൊരുക്കി ഉത്തരവാദ ടൂറിസം മിഷന് സ്റ്റാള്‍
കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ വന്‍ശ്രദ്ധ നേടി ഉത്തരവാദ ടൂറിസം മിഷന് പവിലിയന്. ടൂറിസം മേഖലയിലെ സുസ്ഥിര വികസനത്തിന് പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതി ടൂറിസം വ്യവസായ ലോകം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉത്തരവാദിത്ത ടൂറിസം പവിലിയന് ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ അമ്പെയ്ത്ത് വിദഗ്ധന്‍ ഗോവിന്ദന്, കുമരകം കവണാറ്റിന്‍ കരയിലെ സതി മുരളി തുടങ്ങിയവരെല്ലാം ഇത് മൂന്നാം തവണയാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. പ്രാദേശിക ടൂറിസം വികസനത്തില്‍ കെടിഎം നല്കിയ പങ്ക് വളരെ വലുതാണെന്ന് വയനാട് അമ്പലവയലില്‍ നിന്നുള്ള അമ്പെയ്ത്ത് പരിശീലകന് ഗോവിന്ദന് പറയുന്നു. ജീവിതം മെച്ചപ്പെടുത്താന്‍ കെടിഎമ്മും ഉത്തരവാദിത്ത ടൂറിസവും ഒരു പോലെ സഹായിച്ചിട്ടുണ്ട്. ആദ്യത്തെ തവണ കെടിഎമ്മില്‍ പങ്കെടുക്കുന്ന സമയത്ത് വയനാട്ടിലെ ഉത്തരവാദിത്ത ടൂറിസം പരിപാടി ശൈശവ ദശയിലായിരുന്നു. എന്നാല്‍ ആറു വര്‍ഷത്തിനിപ്പുറം വിദേശികളും സ്വദേശികളുമായ നൂറുകണക്കിന് സഞ്ചാരികളാണ് തന്നെ തേടിയെത്തിയതെന്ന് അദ്ദേഹം ... Read more