Tag: ഉത്തരവാദിത്ത ടൂറിസം
സുസ്ഥിര ടൂറിസം ലീഡേഴ്സില്‍ ഉത്തരവാദിത്ത ടൂറിസം മിഷന് കോ ഓര്‍ഡിനേറ്ററര്‍ കെ.രൂപേഷ് കുമാറും
K Rupesh Kumar, RT Mission ടൂറിസം മാഗസിനുകളില്‍ ഒന്നായ ലണ്ടനില്‍ നിന്നുള്ള കോണ്ടേനാസ്റ്റ് ട്രാവലര്‍ 50 സുസ്ഥിര ടൂറിസം നേതാക്കളില്‍ ഒരാളായി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു . 50 സുസ്ഥിര ടൂറിസംനേതാക്കളെ തെരഞ്ഞെടുത്തതില്‍ മുപ്പതാമതായാണ് കെ. രൂപേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാലം മുതല്‍ അതിന്റെ ഭാഗമായ രൂപേഷ് കുമാര്‍ ലോകം ശ്രദ്ധിച്ച കേരള ഉത്തരവാദിത്ത ടൂറിസം മോഡലിന്റെ രൂപകല്‍പ്പനയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടതില്‍ 4 പേര് കേരളത്തില്‍ നിന്നാണ്. രൂപേഷ് കുമാറിന് പുറമേ സി.ജി.എച്ച് ഹോട്ടല്‍സ് ഉടമ ജോസ് ഡൊമിനിക്ക്, ബ്ലൂയോണ്ടര്‍ ടൂര്‍ കമ്പനി ഉടമ ഗോപിനാഥ് പാറയില്‍, കബനി കമ്യൂണിറ്റി സര്‍വ്വീസസ് സ്ഥാപകന്‍ സുമേഷ് മംഗലശേരി എന്നിവരാണ് സുസ്ഥിര ടൂറിസം നേതാക്കളായി പ്രസ്തുത ലിസ്റ്റില്‍ ഇടം നേടിയത് മലയാളികള്‍. കോണ്ടേ നാസ്റ്റ് ട്രാവറലിന്റെ സുസ്ഥര ടൂറിസം നേതാക്കളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്ത ... Read more
ടൂറിസം രംഗത്ത് വന്‍ നേട്ടം കൈവരിച്ച് ബി ആര് ഡി സി
സംസ്ഥാന ടൂറിസം വകുപ്പിന്റെ 2018ലെ സ്ഥിതി വിവരകണക്കുകള്‍ പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ നാല് മടങ്ങോളം വളര്‍ച്ചാ നിരക്ക് നേടി കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനത്തെത്തി. വര്‍ഷങ്ങളായി ടൂറിസം രംഗത്ത് പിന്നോക്കം നില്ക്കുന്ന കാസര്‍ഗോഡ് ജില്ല വന്‍ നേട്ടമാണ് കൈവരിച്ചത്. ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്മെന്റ് കോര്പറേഷന് (ബി ആര് ഡി സി)ആരംഭിച്ച സ്മൈല്‍ പദ്ധതി സൃഷ്ടിച്ച മികച്ച ചലനങ്ങളുടെ നേട്ടമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. 24 വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ബി ആര് ഡി സിയുടെ സ്വപ്ന പദ്ധതിയായിരുന്നു സ്മൈല്‍. ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിച്ചു കൊണ്ടുള്ള പുതിയൊരു ടൂറിസം വികസന മാതൃകയാണ് ‘സ്മൈല്‍’ പദ്ധതി. പ്രാഥമികമായും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സ്മൈല്‍ പദ്ധതിയിലൂടെ ഇതിന് വേണ്ടി സംരംഭകര്‍ക്കുള്ള പരിശീലനം, വിപണനത്തിനുള്ള സഹായക പദ്ധതികള്‍ മുതലായ സേവനങ്ങളാണ് ബി.ആര്.ഡി.സി നല്കി വരുന്നത്. 57 സംരംഭകര്‍ നടത്തുന്ന 27 സ്മൈല്‍ സംരംഭങ്ങളാണ് കാസര്‍കോഡ് ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വഴി പ്രതിദിനം 200-ല്‍ ... Read more
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കും: കടകംപള്ളി സുരേന്ദ്രന്
2021 ആകുമ്പോള്‍ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സമ്പൂര്‍ണമായി ഭിന്നശേഷി സൗഹൃദമാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളിസുരേന്ദ്രന് പറഞ്ഞു. സംസ്ഥാന ത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ അന്താരാ ഷ്ട്ര നിലവാരത്തില്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുകയെന്ന ല ക്ഷ്യത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ‘ബാരിയര്‍ ഫ്രീ കേരള’ ടൂ റിസം പദ്ധതിയുടെ ആ ദ്യഘട്ട ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 9 കോടിരൂ പയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാ നുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാ നത്തെ 120 കേന്ദ്ര ങ്ങളില്‍ പദ്ധതി നടപ്പിലാക്കാ നാണ് ഉദ്ദേശിക്കുന്നത്. 70 കേന്ദ്രങ്ങളില്‍ ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ 2016 ലെ പ്രമേയമനുസരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളെ ഭിന്ന ശേഷി സൗഹൃദമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വിദേശ, ആഭ്യന്തര ഭിന്നശേഷി വിനോദസഞ്ചാരികള്‍ക്കായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ ടൂര്‍ പാക്കേജുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിരവധി ഭിന്നശേഷിക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ ബാരിയര്‍ ഫ്രീ കേരളയുടെ ലോഗോ പ്രകാശനവും മന്ത്രി ... Read more
ഉത്തരവാദിത്ത ടൂറിസത്തിന് ധര്‍മ്മടത്ത് തുടക്കമായി
കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം പരിപാടിയ്ക്ക് കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്ത് തുടക്കമായി. ടൂറിസം വികസനത്തില്‍ പ്രാദേശികമായ പ്രാതിനിധ്യം ഉറപ്പാക്കുകയും അതുവഴി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ലക്ഷ്യം വച്ചു കൊണ്ട് 2007 ലാണ് ഈ പദ്ധതി തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ തുടങ്ങിയത്. പിന്നീട് സംസ്ഥാനത്തെ വിവിധ ടൂറിസം മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പിണറായി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ചുള്ള ഏകദിന അവബോധന ശില്‍പ്പശാലയും നടന്നു. പിണറായി പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗീതമ്മ അധ്യക്ഷയായിരുന്ന ചടങ്ങില്‍ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ സ്വാഗതവും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ സിബിന് പി പോള്‍ നന്ദിയും പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിന്റെ നടത്തിപ്പിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വിശദമായ ക്ലാസും ചോദ്യോത്തരപരിപാടിയും കെ രൂപേഷ് കുമാര്‍ നയിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ... Read more
ടൂറിസത്തില്‍ പുത്തന്‍ സാധ്യതയൊരുക്കി പെരിങ്ങമ്മല
ജനപങ്കാളിത്ത ടൂറിസത്തിലേക്ക് പുതിയ കാല്‍വയ്പിന് ഒരുങ്ങുകയാണ് പെരിങ്ങമ്മല പഞ്ചായത്ത്. കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കരകൗശല നിര്‍മാതാക്കള്‍, ടൂറിസം സംരംഭകര്‍, ഹോംസ്റ്റേ, കലാകാരന്മാര്, ടൂറിസം ഗൈഡുകള്‍ തുടങ്ങി നിരവധി തദ്ദേശീയര്‍ക്ക് തൊഴിലും വരുമാനവും നേടിക്കൊടുക്കുന്ന സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ പെരിങ്ങമ്മല പഞ്ചായത്തിനെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, ബ്രൈമൂര്‍ മങ്കയം ഇക്കോടൂറിസം, പോട്ടോമാവ് ശാസ്താംനട ചതുപ്പ്, ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്ഡന്, ജില്ലാ കൃഷിത്തോട്ടം തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ട മലയോര നാടിന്റെ ടൂറിസം മേഖലയ്ക്ക് ഇതിലൂടെ പുത്തനുണര്‍വ് കൈവരിക്കും. ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക സമൂഹത്തിന് ലഭ്യമാക്കുകയും ദോഷഫലങ്ങള്‍ പരമാവധി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയം. നാടിന്റെ പരിസ്ഥിതിയേയും സംസ്കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കുന്നതിനോടൊപ്പം തദ്ദേശീയര്‍ക്ക് ടൂറിസം വഴി തൊഴിലും വരുമാനവും ഉറപ്പുവരുത്തുകയും സഞ്ചാരികള്‍ക്ക് ആസ്വദിക്കാനുള്ള സ്ഥലമായി മാറ്റുകയും ചെയ്യുക എന്നതാണ് പ്രധാനലക്ഷ്യം. സാമ്പത്തികം , സാമൂഹികം ,പാരിസ്ഥികം എന്നിങ്ങനെ മൂന്നു തരത്തിലുള്ള ... Read more
ഉത്തരവാദിത്ത ടൂറിസത്തിന്റെ ചിറകിലേറി സംസ്ഥാന ടൂറിസം മുന്നോട്ട്
ഓഖിയിലും, മഴക്കെടുതിയിലും പെട്ട് തകര്‍ന്ന് തരിപ്പണമായ സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഉത്തരവാദിത്ത ടൂറിസത്തിന്റെ ചിറകിലേറി സംസ്ഥാന ടൂറിസം വകുപ്പ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ വിനോദ സഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സംസ്ഥാനത്തുടനീളമുള്ള സാധാരണക്കാര്‍ക്ക് പരമാവധി ലഭ്യമാക്കി ദാരിദ്ര ലഘൂകരണം, സ്ത്രീ ശാസ്ത്രീകരണം, തദ്ദേശ ഗ്രാമ വികസനം,എന്നിവക്കുള്ള പ്രധാന ഉപാധിയായി വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഉത്തരവാദിത്ത ടൂറിസം മിഷൻറെ ഭാഗമായി ഒരു വര്‍ഷം കൊണ്ട് 11532 യൂണിറ്റുകള്‍ രൂപീകൃതമായി. കര്‍ഷകര്‍, കരകൗശല നിര്‍മ്മാണക്കാര്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്മാര്, ഫാം സ്റ്റേ, ഹോം സ്റ്റേ സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍, എന്നിങ്ങനെ ടൂറിസം വ്യവസായിവുമായി പ്രത്യക്ഷമായും, പരോക്ഷമായും ബന്ധപ്പെട്ടുള്ള വിവിധ ആര്‍ടി മിഷന് യൂണിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ആര്‍ടി മിഷന് തയ്യാറാക്കിയിട്ടുള്ള ഇ ബ്രോഷര്‍ പ്രകാശനവും നവംബര്‍ 24 ന് രാവിലെ മസ്ക്കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ... Read more
കരുത്തോടെ കുമരകം
പ്രളയത്തിന് ശേഷം കുമരകത്തേക്ക് വിദേശ വിനോദ സഞ്ചാരികളുടെ വരവേറി. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വിദേശികളുടെ ബുക്കിങ് ഒക്ടോബര്‍, നവംബര്‍ വരെ പൂര്‍ത്തിയായി. ഓസ്ട്രേലിയയില്‍ നിന്നെത്തിയ 27 അംഗ സംഘം കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനെത്തി. നാട്ടുമ്പുറത്തെ നിത്യ ശീലങ്ങള്‍ സഞ്ചാരികളെ പരിചയപ്പെടുത്തി. കയര്‍ പിരിക്കല്‍, ഓലമെടച്ചില്‍, പായ നെയ്ത്ത്, എന്നിവ കുമരകത്ത് എത്തിയ സഞ്ചാരികള്‍ നേരിട്ട് കണ്ട് ആസ്വദിച്ചു. കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ കണ്ടപ്പോള്‍ സഞ്ചാരികള്‍ക്ക് ഇതൊക്കെ എങ്ങനെയാണ് ചെയ്യുന്നത് എന്നറിയാന്‍ ആവേശമായി. കാഴച്ചകള്‍ക്കപ്പുറം രുചിയിലെ വൈവിധ്യവും അവരെ ആകര്‍ഷിച്ചു. തേങ്ങച്ചമ്മന്തി ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് അറിയാനായിരുന്നു സഞ്ചാരികളുടെ ആവശ്യം. തുടര്‍ന്ന് വീട്ടമ്മയായ അജിത തേങ്ങച്ചമ്മന്തി ഉണ്ടാക്കുന്ന വിധം കാണിച്ചു ഗൈഡ് രുചിക്കൂട്ടുകള്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി കൊടുത്തു. കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സഞ്ചാരികള്‍ പിന്നീട് കള്ളു ചെത്തുന്ന വിധവും, വല വീശി മീന്‍ പിടിക്കുന്ന വിധവും പരീക്ഷിച്ചു നോക്കി.
പ്രളയക്കെടുതി: സാന്ത്വനവുമായി ടൂറിസം മേഖല
വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ടൂറിസം മേഖല. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേേഷൻസ് ഇന്ത്യ (അറ്റോയ് ) ,കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി , കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻസ്, ആയുർവേദ ടൂറിസം പ്രൊമോഷന് സൊസൈറ്റി, അസോസിയേഷൻ ഓഫ് ടൂറിസം പ്രൊഫഷണൽസ് തുടങ്ങി നിരവധി സംഘടനകൾ സഹായഹസ്തം നീട്ടി. കുമരകത്തെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് റിസോർട്ട് ഉടമകളും കൈ കോർത്തു. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാ റിസോര്‍ട്ടുടമകളോടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ടൂറിസം സംരംഭകര്‍ കുമരകത്ത് ദുരിതാശ്വാസ പ്രവര്‍ത്തന സഹായവുമായെത്തിയത്. ഉത്തരവാദിത്ത ടൂറിസം മിഷന് ജീവനക്കാര്‍ 500 കിലോ അരിയും, 500 നോട്ട് ബുക്കുകളും നല്കി. കേരള ട്രാവല്‍ മാര്‍ട് സൊസൈറ്റി 35000 ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളമാണ് ദുരിതബാധിതര്‍ക്കായി നല്‍കിയത്. കേരള ഹൗസ് ബോട്ട് ഓണേഴ്സ് ... Read more