Tag: ഉഡുപ്പി

വെക്കേഷന്‍ വ്യത്യസ്തമാക്കാന്‍ കര്‍ണാടകയിലെ കിടുക്കന്‍ സ്ഥലങ്ങള്‍

തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും രസകരമായ സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടകത്തില്‍ കാടുണ്ട്, ചരിത്ര സ്മാരകങ്ങളുണ്ട്, ക്ഷേത്രങ്ങളുണ്ട്. വെക്കേഷന്‍ വ്യത്യസ്തമാക്കണമെങ്കില്‍ കന്നഡദേശത്തേക്ക് സഞ്ചരിക്കാം. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം കേരളത്തിനെക്കാള്‍ ചൂട് കൂടുതലാണ് കര്‍ണാടകത്തില്‍ അതുകൊണ്ട് തന്നെ യാത്രയ്ക്ക് മുമ്പ് മുന്‍കരുതലുകള്‍ ധാരാളം എടുക്കണം. കുടക് കാപ്പിപൂക്കും മണവും കോടമഞ്ഞിന്റെ തണുപ്പുമാണ് കുടക് എന്നു പറയുമ്പോള്‍ ഓര്‍മ വരുക. കൂര്‍ഗ് അഥവാ കുടക് ഒരു ജില്ലയാണ്. കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളാണ് അതിര്‍ത്തിയില്‍. മടിക്കേരിയാണ് പ്രധാന പട്ടണം. അവിടത്തെ കാഴ്ചകളെ മൊത്തം കുടക് എന്നു വിളിക്കാം. പ്രധാനകാഴ്ചകള്‍ ഇവയാണ്- അബി വെള്ളച്ചാട്ടം, പട്ടണത്തില്‍ത്തന്നെയുള്ള രാജാസ് സീറ്റ് എന്ന ശവകുടീരം, മടിക്കേരി പട്ടണത്തിലെ മ്യൂസിയം, പഴയ കോട്ട. കാവേരി ഉദ്ഭവിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന മലനിരകളിലെ തലക്കാവേരി അമ്പലം കുടകിലെ താമസമാണു കൂടുതല്‍ രസകരം. ഇപ്പോള്‍ ചൂടുണ്ടാകുമെങ്കിലും കാപ്പിത്തോട്ടങ്ങളിലെ ഹോംസ്റ്റേകളിലെ താമസത്തിനായി വിദേശികളടക്കം കുടകിലെത്തുന്നു. റൂട്ട് എറണാകുളം-തൃശ്ശൂര്‍-മാനന്തവാടി-കുട്ട-മടിക്കേരി 389 കിലോമീറ്റര്‍ ഇരിട്ടി-വിരാജ്‌പേട്ട-മടിക്കേരി 73 കിലോമീറ്റര്‍ കാഞ്ഞങ്ങാട്-ഭാഗമണ്ഡല- തലക്കാവേരി- ... Read more

ചൂളം വിളിച്ച് മഴയ്‌ക്കൊപ്പമൊരു തീവണ്ടി യാത്ര

യാത്രകള്‍ എന്നും എല്ലാവര്‍ക്കുമൊരു ലഹരിയാണ്. ഏകാന്തമായ യാത്രകള്‍ക്കും സുഹൃത്തുകള്‍ക്കൊപ്പമുള്ള  യാത്രകള്‍ക്കുമൊരുപോലെ പറ്റിയതാണ് തീവണ്ടികള്‍. മഴക്കാലത്ത് കാഴ്ച്ചകള്‍ കണ്ടൊരു തീവണ്ടി യാത്ര പോകാം…. മംഗലാപുരം കൊങ്കണ്‍ പാതയിലൂടെ നടത്തുന്ന യാത്രക്കിടയില്‍ ചിലപ്പോള്‍ ജനല്‍ക്കമ്പികളിലൂടെ ഉറ്റിവീഴുന്ന വെള്ളത്തുള്ളികള്‍, അല്ലെങ്കില്‍ മുഖം നനപ്പിക്കുന്ന ചാറ്റല്‍ മഴയും കാറ്റും. മറ്റു ചിലപ്പോള്‍ എല്ലാം ഇപ്പോള്‍ അവസാനിപ്പിക്കുമെന്ന് ഒരുങ്ങി പുറപ്പെട്ടത് പോലെയുള്ള മഴയുടെ രുദ്ര താണ്ഡവം. ഇവയെല്ലാം കാണണമെങ്കില്‍ കൊങ്കണിലൂടെയുള്ള മഴ യാത്ര നടത്തണം. മംഗലാപുരത്തുനിന്ന് റോഹവരെ 740 കിലോമീറ്ററുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. 91 തുരങ്കങ്ങളും ചെറുതും വലുതുമായ 1858 പാലങ്ങളും കൊങ്കണ്‍ പാതയിലുണ്ട്. 6.5 കിലോമീറ്റര്‍ നീളമുള്ള കര്‍ബുദ് തുരങ്കമാണ് ഏറ്റവും നീളം കൂടിയത്. മഴ പെയ്യുമ്പോള്‍ ഇരുട്ടിലൂടെ അപ്പുറത്തെ വെളിച്ചത്തിലേക്കെത്തുംവരെയുള്ള യാത്രയ്‌ക്കൊരു കാത്തിരിപ്പിന്റെ രസമുണ്ട്. യാത്രയ്ക്ക് തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഈ പാതയിലെ ഏറ്റവും വേഗംകൂടിയ വണ്ടിയാണിത്. തിരിച്ചുവരുമ്പോള്‍ യാത്രയൊന്ന് വ്യത്യസ്തമാക്കാം. വേണമെങ്കില്‍ ഗോവയിലെ ബീച്ചുകളില്‍ ... Read more