Tag: ഉജ്ജയിനി
മാല്‍വ കബീര്‍ സംഗീതയാത്ര ഫെബ്രുവരി 20 മുതല്‍
കഴിഞ്ഞ 25 വര്‍ഷത്തോളമായി ഗ്രാമങ്ങളിലൂടെ സംഗീതസപര്യ നടത്തി പ്രശസ്തമായ മാല്‍വ കബീര്‍ സംഗീതയാത്ര ഫെബ്രുരി 20 മുതല്‍ 24 വരെ മധ്യപ്രദേശിലെ മാല്‍വയില്‍ നടക്കും. യാത്രയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. നന്മ, സാഹോദര്യം, പ്രകൃതിയോട് ഉള്ള ആദരവ്, സ്നേഹം എന്നീ ആശയ മൂല്യങ്ങളുള്ള കബീര്‍, സൂഫി, ബുള്ളേ ഷാ സൂക്തങ്ങളുടെ സമ്മേളനമാണ് മാല്‍വ കബീര്‍ സംഗീതയാത്ര. ഫെബ്രുവരി 20 മുതല്‍ 24 വരെ നടക്കുന്ന യാത്രയില്‍ ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാര്ക്കൊപ്പം പ്രാദേശിക നാട്ടു കലാകാരന്മാരും പങ്കെടുക്കും. കലഹമല്ല സ്നേഹം എന്ന സന്ദേശം സമൂഹത്തിന് പകരുകയാണ് യാത്രയുടെ ലക്ഷ്യം. ഉജ്ജയിനില്‍ നിന്നു 35 കിലോ മീറ്ററും ഇന്‍ഡോറില്‍ നിന്നു 80 കിലോമീറ്ററുമാണ് മാല്‍വയിലേക്കുള്ള ദൂരം. കൃഷി പ്രധാനമായ മാല്‍വയുടെ ഗുപ്ത രാജകാലം സുവര്‍ണ്ണ കാലമായാണ് അറിയപ്പെടുന്നത്. ആര്‍ക്കിയോളിജിക്കല്‍ പ്രാധാന്യമുള്ള പൈതൃക കോട്ടകളും ശില്പങ്ങളും മാല്‍വയില്‍ ഇന്നും സംരംക്ഷിച്ചു പോരുന്നു. ഉജ്ജയിനിലും ഇന്‍ഡോറിലും ഉള്ള ആരാധാലയങ്ങളും മ്യൂസിയങ്ങളും ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചവയാണ്. ... Read more
പുതുവര്‍ഷത്തില്‍ അഞ്ച് ഗ്രഹണങ്ങള്‍; രണ്ടെണ്ണം ഇന്ത്യയില്‍ കാണാം
അടുത്തവര്‍ഷം ആകാശത്ത് വിസ്മയം സൃഷ്ടിക്കുന്ന അഞ്ചു ഗ്രഹണങ്ങള്‍, എന്നാല്‍ ഇതില്‍ രണ്ടെണ്ണം മാത്രമേ ഇന്ത്യയില്‍ നിന്ന് കാണുവാന്‍ സാധിക്കൂ. ജനുവരി ആറിനാണ് ഇക്കൊല്ലത്തെ ആദ്യത്തെ ഗ്രഹണം. അന്നുണ്ടാകുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍നിന്നു കാണാന്‍ കഴിയില്ലെന്ന് ഉജ്ജയിനി ആസ്ഥാനമായ ജിവാജി ഒബ്സര്‍വേറ്ററിയിലെ സൂപ്രണ്ട് ഡോ. രാജേന്ദ്രപ്രകാശ് ഗുപ്ത് പറഞ്ഞു. ജനുവരി 21-ന് പൂര്‍ണ ചന്ദ്രഗ്രഹണം. ഗ്രഹണസമയം നമുക്കു പകലായതിനാല്‍ അതും കാണാനാകില്ല. ജൂലൈ രണ്ടിനു പൂര്‍ണസൂര്യഗ്രഹണമുണ്ട്. അതു സംഭവിക്കുന്ന നമ്മുടെ രാത്രിസമയത്തായതിനാല്‍ കാണാന്‍ കഴിയില്ല. ജൂലൈ 16-17നുണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണവും ഡിസംബര്‍ 26-നുണ്ടാകുന്ന സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകും. ചന്ദ്രനു ചുറ്റും മോതിരവളയം പോലെ പ്രകാശം കാണാനാകുന്ന സൂര്യഗ്രഹണമാണു ഡിസംബറിലുണ്ടാകുക. ഇക്കൊല്ലം മൂന്നു പൂര്‍ണ ചന്ദ്രഗ്രഹണങ്ങളും രണ്ടു ഭാഗിക സൂര്യഗ്രഹണങ്ങളുമാണുണ്ടായത്.