Tag: ഈജിപ്റ്റ്
ഒരു മില്യണ്‍ സഞ്ചാരികളെ പ്രതീക്ഷിച്ച് ശ്രീലങ്ക ടൂറിസം
ഈ വര്‍ഷം വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. രാജ്യത്തിന്റെ മോശം അവസ്ഥ കഴിഞ്ഞു, ഇനി സഞ്ചാരികള്‍ക്കായി അവര്‍ക്ക് മറക്കാന്‍ സാധിക്കാത്ത കാഴ്ച ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശ്രീലങ്കന്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി അമരതുംഗ പറഞ്ഞു. ശ്രീലങ്കയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റ പ്രധാന പങ്ക് രാമായണത്തിന്റെ മിത്തുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്. ഈ മിത്തുകളെ തന്നെ പൊടിതട്ടിയെടുത്താണ് ശ്രീലങ്ക വിനോദ സഞ്ചാരികളെയും തീര്‍ത്ഥാടകരെയും വലവീശിപ്പിടിക്കുന്നത്. രാമായണ സര്‍ക്യൂട്ട് കൂടുതല്‍ ആകര്‍ഷകമാക്കിയും വികസിപ്പിച്ചും സഞ്ചാരികളുടെ ശ്രദ്ധ നേടാനാണ് ശ്രീലങ്ക ഒരുങ്ങുന്നത്. വെറുതെയല്ല, ആധികാരിക രേഖകളും പുരാണകഥകളും പറഞ്ഞുകൊടുത്തും തന്നെയാണ് ഈ ദ്വീപ് ഇനി സഞ്ചാരികളെ വരവേല്‍ക്കാന്‍ പോകുന്നത്. രാമകഥകള്‍ അറിയാനും കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താനും താല്പര്യമുള്ളവര്‍ക്കും ഇനി മടിച്ചു നില്‍ക്കാതെ ശ്രീലങ്കയിലേക്ക് വണ്ടി കയറാം. ശ്രീലങ്ക ഈ വര്‍ഷം ഒരു മില്യണ്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി വന്‍ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളും നവീകരണ ശ്രമങ്ങളും നടന്നു, ഇവിടെ എന്തൊക്കെ ... Read more
അറബിക്കടലിലേക്ക് നീന്താന്‍ ഈജിപ്ഷ്യന്‍ സുന്ദരി ഒരുങ്ങുന്നു
അറബിക്കടലിലേക്ക് ഉല്ലാസയാത്രയ്ക്കു കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ അത്യാധുനിക ഉല്ലാസ നൗക ഒരുക്കുന്നു. കൊച്ചിയില്‍ നിന്നോ , കോഴിക്കോടുനിന്നോ ആവും ഇതിന്റെ സര്‍വീസ്. പൂര്‍ണമായി ഈജിപ്ഷ്യന്‍ പശ്ചാത്തലത്തില്‍ രൂപകല്‍പ്പന ചെയ്ത ‘നെഫര്‍റ്റിറ്റി’ ഉല്ലാസ നൗക രാജ്യത്തെ ഏറ്റവും ആഡംബരത്തോടുകൂടിയ ജലവാഹനമാണ്. ക്ലാസ് ആറ് വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്ത നൗകയില്‍ മൂന്നു ഡെക്കുകളിലായി 200 യാത്രക്കാര്‍ക്ക് ഇരിക്കാം. 48.5 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയുമുണ്ട്.അറബിക്കടലിലേക്ക് ഉല്ലാസയാത്ര നടത്തുന്ന സാഗരറാണിയുടെ വിജയമാണു കെഎസ്‌ഐഎന്‍സിയെ പുതിയ ഉല്ലാസ നൗക ഇറക്കാന്‍ പ്രേരിപ്പിച്ചത്. മൂന്നു ഡെക്കുകളിലായി വിശാലമായ മീറ്റിങ് ഹാള്‍, ആഡംബര ഭക്ഷണശാല, ബാര്‍ ലോഞ്ച്, ത്രിഡി തിയറ്റര്‍, കുട്ടികള്‍ക്കു കളിസ്ഥലം, സണ്‍ ഡെക്ക് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. ബിസിനസ് യോഗങ്ങള്‍, വിവാഹ പരിപാടികള്‍, പാര്‍ട്ടികള്‍ തുടങ്ങിയവയ്ക്ക് ഇത് ഉപയോഗിക്കാനാവും. ടിക്കറ്റ് വച്ചു വിനോദയാത്രയ്ക്കും ഉപയോഗിക്കും. നെഫര്‍റ്റിറ്റിയുടെ നിര്‍മാണം ഗോവയില്‍ പൂര്‍ത്തിയായി. അടുത്തമാസം കേരളത്തില്‍ എത്തും. ഫോര്‍സ്റ്റാര്‍ സൗകര്യമുള്ള ചെറുകപ്പലില്‍ കലാപരിപാടികളും ഭക്ഷണവും ... Read more