Tag: ഈജിപ്ത്
വായു മതി ;കാറിനു ചീറിപ്പായാന്‍
പ്രോജക്ടിന് വേണ്ടി വെറുതെ എന്തെങ്കിലും ചെയ്യാം എന്ന് കരുതി പിരിയുന്ന സുഹൃത്തുക്കളെ ദേ ഇങ്ങോട്ട് നേക്കിയേ ഇവരാണ് സ്മാര്‍ട്ട് കുട്ടികള്‍ . ദിനംപ്രതി ഉയരുന്ന പെട്രോള്‍ വിലയാണ് ഇപ്പോള്‍ നമ്മള്‍ക്കിടയിലെ പൊള്ളുന്ന പ്രശ്നം എന്നാലിതാ അതിനെതിരെ മുട്ടന്‍ ഐഡിയയുമായി ഈജിപ്തിലെ ഹെല്‍വാന്‍ യൂണിവേഴ്സിറ്റിയിലെ കുട്ടികള്‍ മുന്നോട്ട് വന്നിരിക്കുന്നു. വായുവിന്റെ സഹായത്തില്‍ ഒരാള്‍ക്ക് കൂളായി ഓടിച്ച് പോകാവുന്ന കാറാണ് ഇവര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ബിരുദദാന പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടികള്‍ കാര്‍ നിര്‍മ്മിച്ചത്. ജൗജിപ്തിലെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്കൊരു ശാശ്വത പരിഹാരമാണ് ഇവരുടെ കണ്ടുപിടുത്തം. Pic Courtesy: Reuters നിര്‍മ്മാണ ചിലവിനായി കേവലം 18,000 ഈജിപ്ഷ്യന്‍ പൗണ്ടാണ് കുട്ടികള്‍ ചിലവാക്കിയത്. മണിക്കൂറില്‍ നാല്പത് കിലോമീറ്റര്‍ വേഗത്തില്‍ കൂളായി ഓടും എന്നതാണ് വാഹനത്തിന്റെ പ്രത്യേകത. നിരത്തില്‍ ഈ വാഹനം ഉപയോഗിച്ച് തുടങ്ങിയല്‍ അറ്റകുറ്റപണിക്കായി നിങ്ങള്‍ക്ക് പണചെലവ് വരില്ല, കാരണം വായുവിന്റെ സഹായത്തിലാണ് വാഹനം ഓടുന്നത്. അതു കൊണ്ട് തന്നെ പെട്രോള്‍ പമ്പുകളില്‍ ഇനി വരി നില്‍ക്കേണ്ട ആവശ്യം വരില്ല. ... Read more