Tag: ഇലക്ട്രിക് വാഹനം
വരുന്നു റോള്‍സ് റോയിസിന്റെ പറക്കും ടാക്‌സി
ബ്രിട്ടീഷ് എന്‍ജിന്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനം നിര്‍മിക്കുന്നു. ലംബമായി പറന്നുയരാന്‍ ലാന്‍ഡ് ചെയ്യാനും കഴിയുന്ന പറക്കും ടാക്‌സിയാണ് റോള്‍സ് റോയ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പറക്കും ടാക്‌സി പുറത്തിറക്കാമെന്നാണ് റോള്‍സ് റോയ്‌സിന്റെ പ്രതീക്ഷ. എവ്‌ടോള്‍ എന്നയായിരിക്കും റോള്‍ റോയ്‌സിന്റെ പറക്കും ടാക്‌സിയുടെ പേര് ഇംഗ്ലണ്ടിലെ ഫറന്‍ബോറോവില്‍ നടന്ന എയര്‍ഷോയില്‍ പറക്കും ടാക്‌സിയുടെ പ്രോട്രോ ടൈപ്പ് കമ്പനി അവതരിപ്പിച്ചു. നാല് മുതല്‍ അഞ്ച് വരെ പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നതാണ് റോള്‍സ് റോയിസിന്റെ പറക്കും ടാക്‌സി. 805 കിലോ മീറ്റര്‍ വരെ ഒറ്റതവണ പറക്കാന്‍ വാഹനത്തിനാകും. മണിക്കൂറില്‍ 200 കിലോ മീറ്ററാണ് പരമാവധി വേഗത. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പറക്കും ടാക്‌സി എത്തും. രണ്ട് വര്‍ഷത്തിനുള്ളില്‍ മോഡലിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തുമെന്നും കമ്പനിയുടെ ഇലക്ട്രിക് വിഭാഗം തലവന്‍ റോബ് വാട്‌സ്ണ്‍ പറഞ്ഞു.