Tag: ഇലക്ട്രിക് ഓട്ടോ
കിലോമീറ്ററിന് 50 പൈസ മാത്രം; കേരളത്തിന്റെ ഇലക്ട്രിക്ക് ഓട്ടോ വിപണിയിലേക്ക്
കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ- ഓട്ടോ സി.എം.വി.ആര് സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്ട്ടിഫിക്കേഷന് ലഭിച്ചാല്‍ ഇ- ഓട്ടോ പിപണിയില്‍ എത്തിക്കും. സംസ്ഥാനസര്‍ക്കാറിന്റെ ഇ – വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ-ഓട്ടോയ്ക്ക് രൂപം നല്‍കിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ-ഓട്ടോയുടെ മറ്റൊരു പ്രത്യേകതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു പ്രാവശ്യം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും സാധിക്കും. സ്റ്റാന്റുകളിലും മറ്റും ചാര്‍ജ്ജിംഗ് സംവിധാനം ഒരുക്കിയാല്‍ തടസങ്ങളില്ലാതെ ഓട്ടം സാധ്യമാക്കാം ഇലക്ട്രിക് വാഹന വികസനത്തിനു വേണ്ടി കേരളാ ഓട്ടോമൊബൈല്‍സിന് കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ നീക്കി വെച്ചിരുന്നു. ... Read more
ഇലക്ട്രിക് ഓട്ടോറിക്ഷയുമായി ബജാജ്
രാജ്യത്തെ മുചക്രവാഹന വിപണിയിലെ കുലപതികളായ ബജാജിന്റെ പരീക്ഷണ ഓട്ടം നടത്തുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. പൂര്‍ണമായും മൂടികെട്ടിയ ഇ-റിക്ഷ പുണെയിലെ ഒരു റോഡില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാഹനത്തിന്റെ ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ചിത്രങ്ങള്‍ പ്രകാരം നിലവിലെ ബജാജ് ഓട്ടോറിക്ഷകള്‍ക്ക് സമാനമായ രൂപഘടനയിലാണ് ഇലക്ട്രിക് ഓട്ടോ. അടുത്ത വര്‍ഷത്തോടെ ആദ്യ ഇ-റിക്ഷ ബജാജില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലത്ത് ട്രിയോ എന്ന പേരില്‍ ഇ-റിക്ഷ മഹീന്ദ്രയും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലുമായിരുന്നു മഹീന്ദ്രയുടെ പ്രദര്‍ശനം.